Thrissur Result 2024-തൃശൂർ തിരഞ്ഞെടുപ്പ് ഫലം: തൃശൂർ ആര് എടുക്കും? ഉറ്റുനോക്കുകയാണ്, കേരളം മാത്രമല്ല ദേശീയ രാഷ്ട്രീയവും. ശക്തമായ ത്രികോണ പോരാട്ടത്തിനാണ് ഇത്തവണ മണ്ഡലത്തിൽ കളമൊരുങ്ങിയത്. ബിജെപിക്ക് വേണ്ടി സുരേഷ് ഗോപിയും എൽഡിഎഫിന് വേണ്ടി വിഎസ് സുനിൽ കുമാറും യു ഡി എഫിനായി കെ മുരളീധരനുമാണ് കളത്തിലിറങ്ങിയത്. സുരേഷ് ഗോപിയിലൂടെ എന്ത് വിധേനയും മണ്ഡലം പിടിക്കുമെന്ന് പ്രഖ്യാപിച്ചായിരുന്നു ബി ജെ പിയുടെ പോരാട്ടം. സാക്ഷാൽ മോദി തന്നെ സുരേഷ് ഗോപിക്ക് വേണ്ടി പ്രചരണത്തിനെത്തി.
എന്നാൽ മോദി വന്നാലും തൃശൂർ ഇളകില്ലെന്നും ഇക്കുറിയും മണ്ഡലം കൂടെ പോരുമെന്നുമായിരുന്നു കോൺ്രസ് വാദം. വിഎസ് സുനിൽ കുമാറിലൂടെ അട്ടിമറി വിജയം നേടുമെന്ന് എൽഡിഎഫും അവകാശപ്പെട്ടു. എന്നാൽ പോളിംഗ് കണക്കിൽ മൂന്ന് മുന്നണികളുടേയും കണക്ക് കൂട്ടലുകൾ പാളിയെന്ന് വേണം വിലയിരുത്താൻ. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 4.96 ശതമാനം വോട്ടിംഗിന്റെ ഇടിവാണ് പോളിംഗിൽ ഉണ്ടായത്. 2019ൽ 77.86 ശതമാനം ആയിരുന്നു പോളിംഗ്. ഇത്തവണ 72.90 ശതമാനം ആയാണ് പോളിംഗ് ഇടിഞ്ഞത്. ഇതോടെ അടിയൊഴുക്കുകൾ എങ്ങോട്ടാകുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
Jun 04, 2024, 2:40 pm IST
വ്യാജ പ്രചരണങ്ങളിലെ സത്യങ്ങൾ തൃശൂരിലെ പ്രജാ ദൈവങ്ങൾ തിരിച്ചറിഞ്ഞുവെന്ന് സുരേഷ് ഗോപി
Jun 04, 2024, 1:26 pm IST
ഉടൻ തൃശൂരിലേക്ക്
വീട്ടിലെത്തിയവർക്ക് മധുരം നൽകി സുരേഷ് ഗോപി. ഉടൻ തൃശൂരിലേക്ക് പുറപ്പെടും
Jun 04, 2024, 12:55 pm IST
മധുരം പങ്കുവെച്ച് സുരേഷ് ഗോപി
മാധ്യമങ്ങൾക്ക് മുന്നിലെത്തി സുരേഷ് ഗോപി. പ്രതികരണം പിന്നീടെന്ന്
Jun 04, 2024, 11:55 am IST
ലീഡ് അരലക്ഷം കടന്നു
തൃശൂരില്‍ സുരേഷ് ഗോപിയുടെ ലീഡ് അര ലക്ഷം കടന്നു
Jun 04, 2024, 11:12 am IST
'സുരേഷ് ഗോപി ആവേശം'
തൃശൂർ ആഘോഷം തുടങ്ങി ബിജെപി പ്രവർത്തകർ
Jun 04, 2024, 10:51 am IST
കൂറ്റൻ ലീഡ്
തൃശൂരിൽ സുരേഷ് ഗോപിയുടെ ലീഡ് 30,000 കടന്നു
Jun 04, 2024, 9:58 am IST
ബിജെപി അക്കൗണ്ട് തുറക്കുമോ?
തൃശൂരിൽ സുരേഷ് ഗോപിയുടെ ലീഡ് 10,000 കടന്നു
Jun 04, 2024, 9:40 am IST
സുരേഷ് ഗോപി എടുക്കുമോ?
തൃശൂരിൽ ഏഴായിരത്തോളം വോട്ടുകൾക്ക് സുരേഷ് ഗോപി മുന്നിൽ
Jun 04, 2024, 9:03 am IST
സുരേഷ് ഗോപിക്ക് ലീഡ്
തൃശൂരിൽ സുരേഷ് ഗോപി മുന്നിൽ 254 വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്
Jun 04, 2024, 8:20 am IST
എൽഡിഎഫിന് ലീഡ്
തൃശൂരിൽ പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങുമ്പോൾ ആദ്യ ലീഡ് എൽഡിഎഫിന്
Jun 04, 2024, 7:29 am IST
ഗുരുവായൂര്‍, മണലൂര്‍, ഒല്ലൂര്‍, തൃശ്ശൂര്‍, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട് എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് തൃശൂര്‍ മണ്ഡലം.
Jun 04, 2024, 7:02 am IST
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി 293,822 വോട്ടുകളായിരുന്നു നേടിയത്.93,633 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ടിഎൻ പ്രതാപൻ സീറ്റ് പിടിച്ചത്.പ്രതാപന് 415,089 വോട്ടുകൾ നേടാനായപ്പോൾ എൽഡിഎഫിനായി മത്സരിച്ച സിപിഐയുടെ രാജാജി മാത്യു തോമസിന് 321,456 വോട്ടുകളാണ് ലഭിച്ചത്.
Jun 04, 2024, 6:30 am IST
പ്രതീക്ഷയോടെ ബിജെപി
എക്സിറ്റ് പോൾ സർവ്വെകളിൽ തൃശൂരിൽ പ്രതീക്ഷയിലാണ് ബിജെപി. എന്നാൽ യാതൊരു അത്ഭുതവും സംഭവിക്കില്ലെന്നാണ് അവസാന നിമിഷവും ഇരുമുന്നണികളും ആവർത്തിക്കുന്നത്.
6:30 AM, 4 Jun
പ്രതീക്ഷയോടെ ബിജെപി
എക്സിറ്റ് പോൾ സർവ്വെകളിൽ തൃശൂരിൽ പ്രതീക്ഷയിലാണ് ബിജെപി. എന്നാൽ യാതൊരു അത്ഭുതവും സംഭവിക്കില്ലെന്നാണ് അവസാന നിമിഷവും ഇരുമുന്നണികളും ആവർത്തിക്കുന്നത്.
7:02 AM, 4 Jun
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി 293,822 വോട്ടുകളായിരുന്നു നേടിയത്.93,633 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ടിഎൻ പ്രതാപൻ സീറ്റ് പിടിച്ചത്.പ്രതാപന് 415,089 വോട്ടുകൾ നേടാനായപ്പോൾ എൽഡിഎഫിനായി മത്സരിച്ച സിപിഐയുടെ രാജാജി മാത്യു തോമസിന് 321,456 വോട്ടുകളാണ് ലഭിച്ചത്.
7:29 AM, 4 Jun
ഗുരുവായൂര്‍, മണലൂര്‍, ഒല്ലൂര്‍, തൃശ്ശൂര്‍, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട് എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് തൃശൂര്‍ മണ്ഡലം.
8:20 AM, 4 Jun
എൽഡിഎഫിന് ലീഡ്
തൃശൂരിൽ പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങുമ്പോൾ ആദ്യ ലീഡ് എൽഡിഎഫിന്
9:03 AM, 4 Jun
സുരേഷ് ഗോപിക്ക് ലീഡ്
തൃശൂരിൽ സുരേഷ് ഗോപി മുന്നിൽ 254 വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്
9:40 AM, 4 Jun
സുരേഷ് ഗോപി എടുക്കുമോ?
തൃശൂരിൽ ഏഴായിരത്തോളം വോട്ടുകൾക്ക് സുരേഷ് ഗോപി മുന്നിൽ
9:58 AM, 4 Jun
ബിജെപി അക്കൗണ്ട് തുറക്കുമോ?
തൃശൂരിൽ സുരേഷ് ഗോപിയുടെ ലീഡ് 10,000 കടന്നു
10:51 AM, 4 Jun
കൂറ്റൻ ലീഡ്
തൃശൂരിൽ സുരേഷ് ഗോപിയുടെ ലീഡ് 30,000 കടന്നു
11:12 AM, 4 Jun
'സുരേഷ് ഗോപി ആവേശം'
തൃശൂർ ആഘോഷം തുടങ്ങി ബിജെപി പ്രവർത്തകർ
11:55 AM, 4 Jun
ലീഡ് അരലക്ഷം കടന്നു
തൃശൂരില്‍ സുരേഷ് ഗോപിയുടെ ലീഡ് അര ലക്ഷം കടന്നു
12:55 PM, 4 Jun
മധുരം പങ്കുവെച്ച് സുരേഷ് ഗോപി
മാധ്യമങ്ങൾക്ക് മുന്നിലെത്തി സുരേഷ് ഗോപി. പ്രതികരണം പിന്നീടെന്ന്
1:26 PM, 4 Jun
ഉടൻ തൃശൂരിലേക്ക്
വീട്ടിലെത്തിയവർക്ക് മധുരം നൽകി സുരേഷ് ഗോപി. ഉടൻ തൃശൂരിലേക്ക് പുറപ്പെടും
2:40 PM, 4 Jun
വ്യാജ പ്രചരണങ്ങളിലെ സത്യങ്ങൾ തൃശൂരിലെ പ്രജാ ദൈവങ്ങൾ തിരിച്ചറിഞ്ഞുവെന്ന് സുരേഷ് ഗോപി