Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂർ ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി; എല്ലാ സ്കൂളുകൾക്കും അവധി ബാധകമാണോ? അറിയാം

തൃശൂർ: തൃശൂർ ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി. സ്കൂൾ കലോത്സവത്തിവെ കിരീട നേട്ടത്തിന് പിന്നാലെയാണ് തൃശൂർ ജില്ലയിലെ സ്കൂളുകൾക്ക് നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. തൃശ്ശൂര്‍ ജില്ല 26 വര്‍ഷത്തിനു ശേഷം ചാമ്പ്യന്‍മാരായി സ്വര്‍ണ്ണക്കപ്പ് നേടിയത് ജില്ലയ്ക്ക് അഭിമാനാര്‍ഹമായ വിജയമായതിനാല്‍ ആഹ്ലാദ സൂചകമായി തൃശ്ശൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ (ജനുവരി 10) അവധി പ്രഖ്യാപിച്ചു. ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സി ബി എസ്ഇ, ഐ സി എസ് ഇ ഉൾപ്പെടെയുള്ള എല്ലാ സ്‌കൂളുകള്‍ക്കും അവധി ബാധകമായിരിക്കും.

ജില്ലകളക്ടറുടെ അറിയിപ്പ്:

63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തൃശ്ശൂര്‍ ജില്ല 26 വര്‍ഷത്തിനു ശേഷം ചാമ്പ്യന്‍മാരായി സ്വര്‍ണ്ണക്കപ്പ് നേടിയത് ജില്ലയ്ക്ക് അഭിമാനാര്‍ഹമായ വിജയമായതിനാല്‍ ആഹ്ലാദ സൂചകമായി തൃശ്ശൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ (ജനുവരി 10) അവധി പ്രഖ്യാപിച്ചു. ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ ഉല്‍പ്പെടെയുള്ള എല്ലാ സ്‌കൂളുകള്‍ക്കും അവധി ബാധകമായിരിക്കും.

അതേ സമയം, സ്വർണക്കപ്പ് നേടിയ തൃശൂരിലെ വിദ്യാർത്ഥികൾക്ക് വൻ സ്വീകരണമാണ് ജില്ലയിൽ ഇന്ന് ഒരുക്കിയത്. തൃശൂർ ജില്ലാ അതിർത്തിയായ കൊരട്ടിയിൽ തുടങ്ങി സ്വീകരണ സമ്മേളനത്തിനായി സ്വർണക്കപ്പ് തൃശൂർ ടൗൺ ഹാളിൽ ഘോഷയാത്രയായിട്ടാണ് എത്തിച്ചത്.

School Holiday

റവന്യൂ മന്ത്രി കെ രാജൻ, ചേലക്കര എം എൽ എ യു ആർ പ്രദീപ് ഉൾപ്പെടെയുള്ള ജനപ്രതിനിധികളും അധ്യാപാകരും വിദ്യാർത്ഥികളും സ്വീകരണത്തിൽ പങ്കെടുത്തു. ജില്ലാ അതിർത്തിയായ കൊരട്ടിയിൽ റവന്യു മന്ത്രി കെ രാജൻ സ്വർണക്കപ്പ് കയ്യിലേന്തി തൃശ്ശൂരിന് സമർപ്പിച്ചു. ചാലക്കുടി, പുതുക്കാട്, ഒല്ലർ എന്നിവിടങ്ങളിലും സ്വർണക്കപ്പിനെ വരവേറ്റു. 26 വർഷങ്ങൾക്ക് ശേഷമാണ് തൃശൂർ ജില്ലയ്ക്ക് കലാകിരീടം ലഭിക്കുന്നത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+