കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാമോലിന്‍ കേസ്; ഉമ്മന്‍ചാണ്ടിക്കെതിരെ വിജിലന്‍സ് കോടതി

Google Oneindia Malayalam News

തൃശ്ശൂര്‍: പാമോലിന്‍ ഇടപാട് കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ തൃശ്ശൂര്‍ വിജിലന്‍ലന്‍സ് കോടതിയുടെ പരാമര്‍ശം. ഉദ്യോഗസ്ഥരുടെ മേല്‍ കുറ്റം ചുമത്താനാവില്ല. ധനമന്ത്രി എന്ന നിലയില്‍ ഉമ്മന്‍ചാണ്ടി ഫയലില്‍ ഒപ്പിട്ടിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

ധനമന്ത്രി ഫയല്‍ കാണണമെന്ന് അഡീഷണല്‍ സെക്രട്ടറിയുടെ കുറിപ്പുണ്ടായിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി സഭാ തീരുമാനം മാത്രമേ അംഗീകരിക്കാന്‍ സാധിക്കുകയുള്ളൂവെന്നും കോടതി വ്യക്തമാക്കി. മുന്‍ ചീഫ് സെക്രട്ടറിമാരായ പത്മകുമാര്‍, സക്കറിയ മാത്യു എന്നിവരെ കുറ്റവിമുക്തരാക്കിയാണ് കോടതി പരാമര്‍ശം നടത്തിയത്. പാമോയില്‍ കേസിലെ മൂന്നും നാലും പ്രതികളാണിവര്‍.

Oommen Chandy

അഞ്ച് പ്രതികളാണ് ഇനി കേസില്‍ അവശേഷിക്കുന്നത്. ജിജി തോംസണും ടിഎച്ച് മുസ്തഫയും കേസില്‍ പ്രതികളായി തുടരും. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കേസ് വീണ്ടും കോടതി പരിഗണിച്ചത്.

2005ല്‍ മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടി തനിക്ക് പാമോയില്‍ ഇടപാടുകളെ കുറിച്ച് എല്ലാം അറിയാമായിരുന്നുവെന്ന് പറഞ്ഞിരുന്നു. ഇതി ഉന്നയിച്ചാണ് തുടര്‍ന്ന് വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ഉമ്മന്‍ചാണ്ടിയുടെ പങ്കും അന്വേഷിക്കണമെന്ന് വിജിലന്‍സിയോട് ആവശ്യപെട്ടത്.

1991-92ല്‍ കെ കാരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിലാണ് പാമോയില്‍ ഇടപാട് നടക്കുന്നത്. സിംഗപൂര്‍ കമ്പനിയെ ഇടനിലക്കാരാക്കി പവര്‍ ആന്റ് എനര്‍ജി ലിമിറ്റഡ് എന്ന മലേഷ്യന്‍ കമ്പനിയില്‍ നിന്ന് പാമോയില്‍ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ടാണ് കേസ്.

English summary
Thrissur vigilance court against Oommen Chandy in palm oil case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X