കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിക്കെതിരായ വിധി; തൃശൂര്‍ വിജിലന്‍സ് ജഡ്ജി സ്വയം വിരമിക്കുന്നു

  • By Anwar Sadath
Google Oneindia Malayalam News

തൃശ്ശൂര്‍: മുഖ്യമന്ത്രിക്കും ആര്യാടന്‍ മുഹമ്മദിനും എതിരായി വിധി പ്രസ്താവിച്ചിതിനെ തുടര്‍ന്ന് രൂക്ഷമായ വിമര്‍ശനത്തിന് ഇരയായ തൃശ്ശൂര്‍ വിജിലന്‍സ് ജഡ്ജി എസ്.എസ്. വാസന്‍ ജോലിയില്‍ നിന്നും വിരമിക്കുന്നു. രണ്ടു വര്‍ഷം കൂടി സര്‍വീസിരിക്കെ അദ്ദേഹം സ്വയം വിരമിക്കാനുള്ള അപേക്ഷ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് സമര്‍പ്പിച്ചു.

മുഖ്യമന്ത്രിക്കെതിരായ വിധിയെ തുടര്‍ന്ന് ജഡ്ജിക്കെതിരെ കോണ്‍ഗ്രസ് നേതാക്കളും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കടുത്ത പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ജഡ്ജിയുടെ കോലം കത്തിച്ച് അവഹേളിക്കുകയും ചെയ്തു. ഇതിന് പിന്നാലെ, ജഡ്ജിക്കെതിരെ ഹൈക്കോടതി പരാമര്‍ശം കൂടി പുറത്തുവന്നതോടെയാണ് സ്വയം വിരമിക്കലിന് അപേക്ഷ നല്‍കിയതെന്നാണ് സൂചന.

judge

മുഖ്യമന്ത്രിക്കും ആര്യാടന്‍ മുഹമ്മദിനും എതിരായ വിധി രണ്ടു മാസത്തേക്ക് മരവിപ്പിച്ച ഹൈക്കോടതി ജസ്റ്റിസ് പി. ഉബൈദ് കടുത്ത പരമാര്‍ശങ്ങളാണ് തൃശ്ശൂര്‍ വിജിലന്‍സ് ജഡ്ജിയായ എസ്.എസ്. വാസനെതിരെ നടത്തിയത്. വിജിലന്‍സ് ജഡ്ജിക്കെതിരെ അന്വേഷണമുണ്ടാകുമെന്നും കോടതി പോസ്റ്റ് ഓഫീസ് അല്ലെന്നും ഉബൈദ് ഓര്‍മിപ്പിച്ചിരുന്നു.

സോളാര്‍ കേസ് പ്രതി സരിത എസ്. നായരുടെ കോടതിയില്‍ വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയതിന്റെ തൊട്ടടുത്തദിവസം പൊതുപ്രവര്‍ത്തകനായ ടി.ഡി.ജോസഫ് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്.

English summary
Thrissur Vigilance court judge S.S. Vasan seeks voluntary retirement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X