കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശൂർ പൂരം പ്രതിസന്ധിയിൽ, തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് വേണ്ടി മുറവിളി, പ്രതിഷേധിച്ച് ആന ഉടമകൾ!

Google Oneindia Malayalam News

തൃശൂര്‍: തൃശൂര്‍ പൂരം പ്രതിസന്ധിയില്‍. തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ വിലക്കിയതില്‍ പ്രതിഷേധവുമായി ആന ഉടമകള്‍ രംഗത്ത് എത്തിയിരിക്കുകയാണ്. തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ വിലക്ക് നീക്കാതെ തൃശൂര്‍ പൂരത്തിന് ആനകളെ വിട്ട് നല്‍കില്ലെന്ന് ഉടമകള്‍ വ്യക്തമാക്കി. ശനിയാഴ്ച തൊട്ട് പൊതുപരിപാടികള്‍ക്കൊന്നും ആനകളെ വിട്ട് നല്‍കേണ്ടതില്ല എന്നാണ് തീരുമാനം. ക്ഷേത്ര ഉത്സവങ്ങളെ തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്നാണ് ഉടമകളുടെ ആരോപണം.

ബിജെപിയെ ഞെട്ടിച്ച് അരുൺ ജെയ്റ്റ്ലി, ഈ തിരഞ്ഞെടുപ്പിൽ 2014 ആവർത്തിക്കില്ലെന്ന് കേന്ദ്രമന്ത്രിബിജെപിയെ ഞെട്ടിച്ച് അരുൺ ജെയ്റ്റ്ലി, ഈ തിരഞ്ഞെടുപ്പിൽ 2014 ആവർത്തിക്കില്ലെന്ന് കേന്ദ്രമന്ത്രി

തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ പൂരമടക്കമുളള ഉത്സവങ്ങള്‍ക്ക് എഴുന്നള്ളിക്കാനാവില്ലെന്ന് വനംമന്ത്രി കെ രാജു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആനയുടെ ആരോഗ്യം അടക്കമുളള അവസ്ഥകള്‍ പരിഗണിച്ചാണ് തീരുമാനം. ജില്ലാ കളക്ടര്‍ ടിവി അനുപമയും ഇതേ നിലപാടിലാണ്. എന്നാല്‍ വന്‍ ഗൂഢാലോചനയാണ് വിലക്കിന് പിന്നില്‍ എന്നാണ് ആന ഉടമകള്‍ ആരോപിക്കുന്നത്.

pooram

അതേസമയം ആന ഉടമകള്‍ രാഷ്ട്രീയം കളിക്കുന്നുവെന്ന് മന്ത്രി കെ രാജു ആരോപിച്ചു. സര്‍ക്കാര്‍ ഒരു ക്ഷേത്ര ഉത്സവങ്ങള്‍ക്കും എതിരല്ലെന്നും മന്ത്രി പറഞ്ഞു. ആന ഉടമകളുടെ തീരുമാനം ദൗര്‍ഭാഗ്യകരമാണെന്ന് മന്ത്രി വിഎസ് സുനില്‍ കുമാറും പ്രതികരിച്ചു. എന്നാല്‍ ആരോഗ്യമുളള എല്ലാ ആനകളേയും വിട്ട് നല്‍കുമെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

ആന ഉടമകളുമായി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ ചര്‍ച്ച നടത്താനിരിക്കുകയാണ്. ആനകളെ വിട്ട് നല്‍കില്ല എന്ന തീരുമാനത്തില്‍ നിന്ന് ആന ഉടമകള്‍ പിന്മാറണമെന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍ ആവശ്യപ്പെട്ട്. കേരള എലിഫെന്റ് ഓണേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തിലാണ് ആനകളെ വിട്ട് കൊടുക്കേണ്ട എന്ന തീരുമാനമെടുത്തിരിക്കുന്നത്.

സംഘിപ്പട്ടം എന്ന ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കാൻ നോക്കണ്ടാ.. മറുപടിയുമായി സിആർ നീലകണ്ഠൻസംഘിപ്പട്ടം എന്ന ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കാൻ നോക്കണ്ടാ.. മറുപടിയുമായി സിആർ നീലകണ്ഠൻ

English summary
Elephant owners' protest againt ban for Thechikkottukaavu Ramachandran in Thrissure Pooram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X