Thrithala Election Result LIVE: തൃത്താല എംബിആറിന് കാലിടറുന്നു; ലീഡ് തുടര്‍ന്ന് വിടി ബല്‍റാം
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏവരും ഉറ്റുനോക്കിയ തൃത്താല മണ്ഡലത്തില്‍ ആദ്യ ഘട്ടത്തില്‍ യു ഡി എഫിന് ലീഡ്. ഇവിടെ യു ഡി എഫ് സ്ഥാനാര്‍ത്ഥി വി ടി ബല്‍റാം ആണ് മുന്നിട്ട് നില്‍ക്കുന്നത്. മന്ത്രി എം ബി രാജേഷ് ഇവിടെ പിന്നിലാണ്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ തൊട്ട് ബല്‍റാം ലീഡ് നേടിയിട്ടുണ്ട്. ഇ വി എം വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോഴും ബല്‍റാം തന്നെയാണ് ലീഡ് നിലനിര്‍ത്തുന്നത്.
സംസ്ഥാനത്ത് പ്രവചനാതീതമായ മത്സരങ്ങള്‍ നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തൃത്താല. 2021 ലും വി ടി ബല്‍റാമും എം ബി രാജേഷുമാണ് മണ്ഡലത്തില്‍ മത്സരിച്ചത്. വി ഉണ്ണികൃഷ്ണനാണ് എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. 2011 ലും 2016 ലും തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച ബല്‍റാം സിറ്റിംഗ് എം എല്‍ എയായാണ് തൃത്താലയില്‍ 2021 ല്‍ ജനവിധി തേടിയത്. എന്നാല്‍ ആ വര്‍ഷം എം ബി രാജേഷ് ആണ് ജയിച്ചത്.

തൃത്താല മണ്ഡലം
2011 ല്‍ 3,197 വോട്ടുകള്‍ക്കും 2016 ല്‍ 10,547 വോട്ടുകള്‍ക്കുമായിരുന്നു ബല്‍റാമിന്റെ ജയം. എന്നാല്‍ 2021 ലെ ഇടത് തരംഗത്തില്‍ ബല്‍റാമിന് സീറ്റ് നിലനിര്‍ത്താനായില്ല. വി ടി ബല്‍റാമിനെ 3,016 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് എം ബി രാജേഷ് നിയമസഭയിലെത്തിയത്. രണ്ടാം എല്‍ ഡി എഫ് സര്‍ക്കാരിന്റെ തുടക്കകാലത്ത് നിയമസഭ സ്പീക്കറായിരുന്ന എം ബി രാജേഷ്, പിന്നീട് മന്ത്രിയുമായി.
പാലക്കാട് ജില്ലയിലെ ആനക്കര, ചാലിശ്ശേരി, കപ്പൂര്‍, നാഗലശ്ശേരി, പരതൂര്‍, പട്ടിത്തറ, തിരുമിറ്റക്കോട്, തൃത്താല എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് തൃത്താല. 1965 മുതല്‍ എല്‍ ഡി എഫിനെയും യു ഡി എഫിനെയും മാറി മാറി തുണച്ച ചരിത്രമാണ് തൃത്താല മണ്ഡലത്തിനുള്ളത്. അതിനാല്‍ തന്നെ ഇത്തവണ തീപാറുന്ന പോരാട്ടമാണ് മണ്ഡലത്തില്‍ നടക്കുന്നത്.
2021 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ എം ബി രാജേഷിന് 69,814 വോട്ടുകള്‍ ലഭിച്ചിരുന്നു. വി ടി ബല്‍റാമിന് കിട്ടിയത് 66,798 വോട്ടുകളായിരുന്നു. എന്‍ ഡി എ സ്ഥാനാര്‍ഥിയായി മത്സരിച്ചത് ശങ്കു ടി ദാസ് ആയിരുന്നു. 12,851 വോട്ടുകളാണ് ശങ്കു നേടിയിരുന്നത്. പാലക്കാട് ജില്ലയില്‍ എല്‍ ഡി എഫ് ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന സീറ്റുകളിലൊന്ന് കൂടിയാണ് തൃത്താല.















Click it and Unblock the Notifications