കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃത്താല പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന് കൊവിഡ്; വിടി ബല്‍റാം സ്വയം നിരീക്ഷണത്തില്‍

Google Oneindia Malayalam News

തൃത്താല: തൃത്താല എംഎല്‍എ വിടി ബല്‍റാം സ്വയം കൊവിഡ് ക്വാറന്റൈനില്‍ പ്രവേശിച്ചു. തൃത്താല പൊലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന് കൊവിഡ്-19 പോസ്റ്റീവായതാടെയാണ് നടപടി. ആഗസ്റ്റ് 12 ന് കൊവിഡ് പരിശോധന നടത്തിയ ഉദ്യോഗസ്ഥന് ഇന്നലെയായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. പിന്നാലെയാണ് വിടി ബല്‍റാം നിരീക്ഷണത്തില്‍ പ്രവേശിക്കുന്നത്.

ആഗസ്ത് 3 മുതല്‍ ഉദ്യോഗസ്ഥനുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന എല്ലാവരേയും പ്രൈമറി കോണ്‍ടാക്റ്റുകളായാണ് വിലയിരുത്തുന്നത്. പരുതൂര്‍ പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ ചില വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനായി ആഗസ്ത് 6 നാണ് വിടി ബല്‍റാം പൊലീസ് ഉദ്യോഗസ്ഥനുമായി സമ്പര്‍ക്കത്തില്‍ വരുന്നത്. വെള്ളിയാഴ്ച്ച ഇദ്ദേഹത്തിന് കൊവിഡ് പോസ്റ്റീവാണെന്ന വാര്‍ത്ത വന്നത് മുതലാണ് വിടി ബല്‍റാമും നിരീക്ഷണത്തില്‍ പ്രവേശിച്ചത്.

vt

വിടി ബല്‍റാം ശനിയാഴ്ച്ച രാവിലെ പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ നിന്ന് കോവിഡ് പരിശോധനക്കുള്ള സ്വാബ് എടുത്തിട്ടുണ്ട്. അതിന്റെ റിസള്‍ട്ട് വരുന്നത് വരെ ക്വാറന്റീന്‍ തുടരും.സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ച സാഹചര്യത്തില്‍ അടുത്ത ഏതാനും ദിവസം എംഎല്‍എ ഓഫീസ് പ്രവര്‍ത്തിക്കില്ലെന്നും വീട്ടിലും സന്ദര്‍ശകരെ കാണാന്‍ നിര്‍വ്വാഹമില്ലെന്നും എംഎല്‍എ അറിയിച്ചു.

വെള്ളിയാഴ്ച്ചയാണ് മുഖ്യമന്ത്രിയും 6 മന്ത്രിമാരും സ്പീക്കറും ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചത്. മലപ്പുറം ജില്ലാ കളക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പി്ന്നാലെയാണ് ഇവരെല്ലാം ക്വാറന്റീനില്‍ കഴിയുന്നത്. കളക്ടറുടെ പ്രാഥമിക പട്ടികയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെട്ടിട്ടുണ്ട്.

മുഖ്യമന്ത്രിക്കൊപ്പം ആരോഗ്യമന്ത്രി കെകെ ശൈലജ, എലി മൊയിദീന്‍, കെടി ജലീല്‍, ഇ ചന്ദ്രശേഖരന്‍, വിഎസ് സുനില്‍ കുമാര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ എ്ന്നിവരാണ് നിരീക്ഷണത്തില്‍ പ്രവേശിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ആന്റിജന്‍ പരോശോധന ഫലം നെഗറ്റീവാണ്. മലപ്പുറം ജി്ല്ലാകളക്ടര്‍ക്ക് ആന്റിജന്‍ പരിശോധനയിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. കളക്ടറെ കൂടാതെ അസിസ്റ്റന്റ് കളക്ടര്‍, കളകട്രേറ്റിലെ 20 ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ആശങ്കയുണ്ടാക്കുന്ന വിധമാണ് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത്. ഇന്നലെ 1569 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. 1354 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. 56 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയതാണ്. 132 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. അതില്‍ 86 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

യുഎഇക്ക് പിന്നാലെ ബഹ്റിനും? ഗള്‍ഫ് മേഖലയില്‍ വരുന്നത് വന്‍ മാറ്റങ്ങള്‍.. സൂചനകള്‍ നല്‍കി ഇസ്രായേല്‍യുഎഇക്ക് പിന്നാലെ ബഹ്റിനും? ഗള്‍ഫ് മേഖലയില്‍ വരുന്നത് വന്‍ മാറ്റങ്ങള്‍.. സൂചനകള്‍ നല്‍കി ഇസ്രായേല്‍

ഇന്ത്യയില്‍ 25 ലക്ഷവും കടന്ന് കൊവിഡ് രോഗികള്‍, മരണം 50000 അടുക്കുന്നു; ആശങ്ക ഒഴിയുന്നില്ല...!!ഇന്ത്യയില്‍ 25 ലക്ഷവും കടന്ന് കൊവിഡ് രോഗികള്‍, മരണം 50000 അടുക്കുന്നു; ആശങ്ക ഒഴിയുന്നില്ല...!!

വാണിജ്യ യുദ്ധം മുറുകുന്നു; ഓപ്റ്റിക്കൽ ഫൈബർ ഉത്പന്നങ്ങളുടെ ആന്റി ഡമ്പിങ്ങ് നികുതി ഉയർത്തി ചൈനവാണിജ്യ യുദ്ധം മുറുകുന്നു; ഓപ്റ്റിക്കൽ ഫൈബർ ഉത്പന്നങ്ങളുടെ ആന്റി ഡമ്പിങ്ങ് നികുതി ഉയർത്തി ചൈന

English summary
thrithala MLA VT Balram himself has entered the covid-19 quarantine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X