മാവോയിസ്റ്റ് വേട്ടക്ക് പോയ പോലീസുകാരന് വെടിയേറ്റു; വെടിയുതിർന്നത് ഉദ്യോഗസ്ഥന്റെ തോക്കിൽ നിന്ന്!!
അഗളി: അട്ടപ്പാടിയിൽ പോലീസിന് വെടിയേറ്റു. മാവോവാദി വേട്ടക്കിറങ്ങിയ പോലീസ് ഉദ്യോഗസ്ഥനാണ് വെടിയേറ്റത്. ഉയർന്ന പോലീസ് ഉദ്യോഗസ്ഥന്റെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നുവെന്ന് മാധ്യമം പത്രം റിപ്പോർട്ട് ചെയ്യുന്നു. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. അട്ടപ്പാടി പൂതൂര്‍ പഞ്ചായത്തിലെ കുരുക്കത്തിക്കല്ലിനും ഗൊട്ടിയാര്‍കണ്ടിക്കും ഇടയില്‍ തെരച്ചിലിനിറങ്ങിയപ്പോഴായിരുന്നു സംഭവം നടന്നത്.
ണ്ടര്‍ബോള്‍ട്ട് സംഘത്തിലെ സുനീഷ് എന്നയാള്‍ക്കാണ് വെടിയേറ്റതെന്ന് മാധ്യം റിപ്പോർട്ട് ചെയ്യുന്നു. തണ്ടർബോൾട്ട എസ്ഐ ബേബിയുടെ നേതൃത്വത്തിലാണ് സംഘം റെയ്ഡിനെത്തിയത്. കുറുക്കത്തിക്കല്ല് തോടരികിൽ ആയുധങ്ങൾ പരിശോധന നടത്തി ലഗേജ് കൈമാറുന്നതിനിടെ തോക്കിന്റെ ട്രിഗർ അമർന്ന് വെടിപൊട്ടുകയായിരുന്നെന്നാണ് റിപ്പോർട്ട്.

ബുള്ളറ്റ് പാറയിൽ തട്ടി തെറിച്ച് സുനീഷിന്റെ തുടയിൽ തുളച്ചു കയറുകയായിരുന്നു. കോട്ടത്തര ട്രാബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ഇയാൾ ചികിത്സയിലാണ്. 18 അംഗ തണ്ടർബോൾട്ട് സംഘമാണ് പ്രദേശത്ത് റെയ്ഡിനെത്തിയത്.












Click it and Unblock the Notifications