ദിലീപിന്റെ അംഗരക്ഷകരായി പ്രശസ്തി നേടാൻ വന്നു.. ഒടുക്കം മലേഷ്യൻ മന്ത്രിയെ റാഞ്ചി' തണ്ടർഫോഴ്സ്!!
തിരുവനന്തപുരം: ദിലീപിന് സുരക്ഷയൊരുക്കാനെത്തിയ തണ്ടര്‍ഫോഴ്‌സ് ആണ് അടുത്തിടെ വലിയ ചര്‍ച്ചാവിഷയം. ദിലീപിന് ചുറ്റും 24 മണിക്കൂറും ഇനി സുരക്ഷാ ഭടന്മാര്‍ ഉണ്ടാകുമെന്നും ദിലീപിനെ ആക്രമിക്കുന്നവരെ ഇവര്‍ കൈകാര്യം ചെയ്യുമെന്നുമെല്ലാം വാര്‍ത്ത പരന്നു. എന്നാലീ വാര്‍ത്തകളില്‍ കാര്യമൊന്നുമില്ലെന്ന് പിന്നീട് വ്യക്തമായി. അതിനിടെ കേരളത്തിലെത്തി മലേഷ്യന്‍ മന്ത്രിക്ക് പിന്നാലെയും ഈ സംഘമായിരുന്നുവത്രേ.

പുലിവാൽ പിടിച്ച തണ്ടർഫോഴ്സ്
ദിലീപിന് സുരക്ഷ ഒരുക്കാനായി വീട്ടിലെത്തി ചര്‍ച്ച നടത്തി പുലിവാല്‍ പിടച്ചു തണ്ടര്‍ ഫോഴ്‌സ്. ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സുരക്ഷാ സേന കേരളത്തില്‍ 3 പ്രമുഖ വ്യവസായികള്‍ക്ക് സുരക്ഷ ഒരുക്കുന്നുണ്ടത്രേ.

മലേഷ്യന്‍ മന്ത്രിക്ക് സുരക്ഷ
കേരളത്തിന്റെ ഔദ്യോഗിക അതിഥിയായി എത്തിയ മലേഷ്യന്‍ മന്ത്രിക്ക് സുരക്ഷ ഒരുക്കിയതും ഈ സംഘമാണ് എന്ന് ന്യൂസ് 18 കേരള റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. അതും പോലീസ് അറിയാതെ.

പോലീസ് അറിഞ്ഞതേ ഇല്ല
പ്രോട്ടോകോള്‍ ഓഫീസോ കേരളാ പോലീസോ അറിയാതെയാണ് സ്വകാര്യ സുരക്ഷാ സേനയായ തണ്ടര്‍ഫോഴ്‌സ് മലേഷ്യന്‍ മന്ത്രിക്ക് അകമ്പടി പോയത്. പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നും വിമാനത്താവളത്തിലേക്ക് മന്ത്രി സഞ്ചരിച്ചത് തണ്ടര്‍ഫോഴ്‌സിന്റെ വാഹനത്തിലായിരുന്നു.

നാല് ദിവസം മുൻപ് എത്തി
മലേഷ്യന്‍ മന്ത്രി വിഗ്നേശ്വരന്‍ നാല് ദിവസം മുന്‍പാണ് തിരുവനന്തപുരത്ത് എത്തിയത്. ചെന്നെയില്‍ എത്തിയ ശേഷം അവിടെ നിന്ന് മന്ത്രി തിരുവനന്തപുരത്തേക്ക് പോരുകയായിരുന്നു.

സുരക്ഷയൊരുക്കി പ്രോട്ടോകോള്‍ വിഭാഗം
ചെന്നെയില്‍ നിന്നും അറിയിച്ചത് പ്രകാരം ഇവിടുത്തെ പ്രോട്ടോകോള്‍ വിഭാഗം മന്ത്രിക്ക് പ്രത്യേക സുരക്ഷയൊരുക്കിയിരുന്നു.ആദ്യത്തെ രണ്ട് ദിവസം കേരള പോലീസ് മന്ത്രിക്ക് വേണ്ട സുരക്ഷയൊരുക്കിയിരുന്നു.

മന്ത്രിയെ റാഞ്ചി തണ്ടർഫോഴ്സ്
അതിന് പിറ്റേ ദിവസം വൈകിട്ടോടെയാണ് മന്ത്രി താമസിച്ചിരുന്ന ആഢംബര ഹോട്ടലിലേക്ക് തണ്ടര്‍ഫോഴ്‌സ് അംഗങ്ങളെത്തി. മാത്രമല്ല കേരള പോലീസില്‍ നിന്നും മന്ത്രിയുടെ സുരക്ഷ ഇവര്‍ ഏറ്റെടുക്കുകയും ചെയ്തു.

മന്ത്രിയുമായി കൂടിക്കാഴ്ച
തണ്ടര്‍ഫോഴ്‌സിന്റെ ഉടമയായ ഗോവന്‍ സ്വദേശിയായ മലയാളി അനില്‍ നായര്‍ പോലീസിലെ മുന്‍ ഉദ്യോഗസ്ഥന്‍ കൂടിയാണ്. അനില്‍ നായര്‍ മലേഷ്യന്‍ മന്ത്രിയുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.

സുരക്ഷാ ചുമതല ഏറ്റെടുത്തു
ഈ ചര്‍ച്ചയ്ക്ക് ശേഷമാണ് മന്ത്രിയുടെ സുരക്ഷാ ചുമതല പോലീസില്‍ നിന്നും ഈ സ്വകാര്യസുരക്ഷാ സേന ഏറ്റെടുത്തത്. സ്വകാര്യ സേന ആയുധങ്ങളുമായി വിദേശ മന്ത്രിക്കൊപ്പമുള്ളത് പോലീസിനെ അറിയിച്ചിരുന്നില്ല.

പ്രോട്ടോകോള്‍ വീഴ്ച
ഇത് ഗുരുതരമായ പ്രോട്ടോകോള്‍ വീഴ്ചയായാണ് കണക്കാക്കുന്നത്. മന്ത്രി ചെന്നൈയിലേക്ക് മടങ്ങുമ്പോള്‍ സഞ്ചരിച്ചത് പോലും തണ്ടര്‍ഫോഴ്‌സിന്റെ വാഹനത്തിലാണത്രേ. രണ്ട് പോലീസുകാരും ഈ വാഹനത്തിലുണ്ടായിരുന്നു.

പോലീസ് ചോദ്യം ചെയ്തു
മലേഷ്യന്‍ മന്ത്രി സന്ദര്‍ശനത്തിനിടെ പത്മനാഭ സ്വാമി ക്ഷേത്രം സന്ദര്‍ശിച്ചപ്പോള്‍ ഈ സ്വകാര്യ സേനയുടെ സാന്നിധ്യത്തെ കണ്‍ട്രോള്‍ റൂമിലെ പോലീസ് ചോദ്യം ചെയ്തിരുന്നു. ശേഷം സേനയിലെ രണ്ട് പേര്‍ പിന്മാറി.

ആവശ്യപ്പെടാതെ വന്നു
നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ കഴിയുന്ന ദിലീപിന് സുരക്ഷയൊരുക്കാന്‍ തണ്ടര്‍ഫോഴ്‌സ് എത്തിയത് വിവാദമായിരുന്നു. എന്നാല്‍ നടന്‍ ആവശ്യപ്പെടാതെ ആയിരുന്നുവത്രേ ഈ സേനയുടെ വരവ്.

പരാതിക്കാരിൽ നിന്നും സുരക്ഷാഭീഷണി
താന്‍ സ്വകാര്യസേനയുടെ സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെന്നും കൂടിക്കാഴ്ച നടത്തുക മാത്രമാണ് ഉണ്ടായതെന്നാണ് ദിലീപ് പോലീസിന് നല്‍കിയ വിശദീകരണത്തില്‍ പറയുന്നത്. ജാമ്യത്തിലിറങ്ങിയ ശേഷം പരാതിക്കാരില്‍ നിന്നും സുരക്ഷാ ഭീഷണി ഉണ്ടെന്നും താരം പറയുന്നു.












Click it and Unblock the Notifications