കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ട് മണ്ഡലങ്ങളിലെ തോല്‍വി: ബിജെപി മുഖം കറുപ്പിച്ചു, നിലപാട് തിരുത്തി തുഷാര്‍ വെള്ളാപ്പള്ളി

Google Oneindia Malayalam News

കോഴിക്കോട്: ഉപതിരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ ബിജെപി തോല്‍ക്കുമെന്ന പ്രസ്താവന തിരുത്തി ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. അരൂരും എറണാകുളവും അടക്കം അഞ്ചിടത്തും എന്‍ഡിഎയ്ക്ക് വിജയ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിജയസാധ്യതയെക്കുറിച്ചുള്ള തുഷാറിന്‍റെ നിലപാടുകളില്‍ ബിജെപി കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രസ്താവന തിരുത്തി തുഷാര്‍ രംഗത്ത് എത്തിയത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തി പെരുവഴിയിലായി സുരേഷ് ഗോപി! ആരുടെയോ സ്കൂട്ടറിൽ മടക്കംതിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തി പെരുവഴിയിലായി സുരേഷ് ഗോപി! ആരുടെയോ സ്കൂട്ടറിൽ മടക്കം

പ്രചാരണത്തില്‍ എറണാകുളത്തും അരൂരും മാത്രമായിരുന്നു പിന്നോക്കം പോയിരുന്നത്. എന്നാല്‍ ഈ രണ്ട് ദിവസം കൊണ്ട് ഇവിടങ്ങളില്‍ വലിയ പുരോഗതിയുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. ഒക്ടോബര്‍ 21 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ അഞ്ച് മണ്ഡലങ്ങളിലും എന്‍ഡിഎയ്ക്ക് വിജയസാധ്യതയുണ്ടെന്നും തുഷാര്‍ വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

thusha

അരൂര്‍, എറണാകുളം മണ്ഡലങ്ങളില്‍ മുന്നണി വിജയം പ്രതീക്ഷിക്കുന്നില്ലെന്നും മറ്റ് മൂന്ന് മണ്ഡലങ്ങളിലും വലിയ വിജയസാധായതയാണ് ഉള്ളതെന്നുമായിരുന്നു കഴിഞ്ഞ ദിവസം അഭിപ്രാ അഭിപ്രായപ്പെട്ടു. കണക്കുകളുടെ അടിസ്ഥാനത്തിലാണ് താന്‍ ഇക്കാര്യം പറയുന്നത്. ബിഡിജെഎസ് എന്‍ഡിഎ വിടില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി. കോന്നിയില്‍ കെ സുരേന്ദ്രന്‍റെ വിജയം സുനിശ്ചിതമാണെന്ന് കഴിഞ്ഞ ദിവസം മണ്ഡലത്തില്‍ പ്രചാരണത്തിന് എത്തിയ തുഷാര്‍ വെള്ളാപ്പള്ളി അവകാശപ്പെട്ടിരുന്നു.

ബിഡിജെഎസ് എൻഡിഎ വിടില്ലെന്ന് പറയാനാകില്ലെന്നും രാഷ്ട്രീയത്തിൽ ശത്രുമോ മിത്രമോ ഇല്ലന്നും കഴിഞ്ഞ ദിവസം തുഷാര്‍ വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടിരുന്നു. അതേസമയം തുഷാര്‍ നടത്തുന്ന പ്രസ്താവനകളില്‍ ഉപതിരഞ്ഞെടുപ്പിന് ശേഷം പ്രതികരിക്കാമെന്നാണ് ബിജെപി നിലപാട്. എന്നാല്‍ തുഷാറിന്‍റെ പരാമര്‍ശങ്ങളെപ്പറ്റി പ്രതികരിക്കാനില്ലെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ളയുടെ പ്രതികരണം.

എന്‍എസ്എസിനോട് വിരോധമില്ല; ബിഡിജെഎസിനെ സ്വാഗതം ചെയ്തിട്ടില്ലെന്നും കോടിയേരിഎന്‍എസ്എസിനോട് വിരോധമില്ല; ബിഡിജെഎസിനെ സ്വാഗതം ചെയ്തിട്ടില്ലെന്നും കോടിയേരി

English summary
thushar changes stand on byelection victory
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X