വനിതാ മതിലിനെ വീണ്ടും പിന്തുണച്ച് ബിഡിജെഎസ്..... വര്‍ഗീയ മതിലല്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി
കോട്ടയം: വനിതാ മതിലിനെ വീണ്ടും പിന്തുണച്ച് ബിഡിജെഎസ്. വനിതാ മതില്‍ വര്‍ഗീയ മതിലല്ലെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. സര്‍ക്കാര്‍ പരിപാടിയായ വനിതാ മതിലില്‍ ആര്‍ക്കും പങ്കെടുക്കാമെന്നും, ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നതയില്ലെന്നും തുഷാര്‍ പറഞ്ഞു. നേരത്തെ സാഹചര്യം ഒത്തുവന്നാല്‍ മതിലിന് പിന്തുണയുമായി എത്തുമെന്നും തുഷാര്‍ പറഞ്ഞിരുന്നു. അയ്യപ്പജ്യോതിയില്‍ അദ്ദേഹം പങ്കെടുക്കാതിരിക്കുകയും വനിതാ മതിലിനെ പിന്തുണച്ചതും നേരത്തെ വന്‍ വിവാദമായിരുന്നു. അതേസമയം ഒരേസമയം ശബരിമല സമരത്തെ അനുകൂലിക്കുന്നതും എന്നാല്‍ വനിതാ മതിലിനെ പിന്തുണയ്ക്കുകയുമാണ് വെള്ളാപ്പള്ളി നടേശന്‍ ചെയ്തിരിക്കുന്നത്.

അതേസമയം വനിതാ മതില്‍ ശബരിമല വിഷയത്തിനെതിരല്ല, കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങളെ ഒരുമിപ്പിച്ച് സംഘടിപ്പിക്കുന്ന വനിതാ മതില്‍ ഒരു ഓര്‍മപ്പെടുത്തലാണ്. ഇത് ശബരിമലയ്ക്ക് എതിരാണെന്ന് ആരും പറഞ്ഞിട്ടില്ല. വനിതാ മതില്‍ ശബരിമലയിലെ യുവതീ പ്രവേശനത്തിന് അനുകൂലമാണെന്നും അയ്യപ്പജ്യോതി വനിതാ മതിലിന് എതിരാണെന്നും മാധ്യമങ്ങളാണ് പ്രചരിപ്പിച്ചതെന്നും തുഷാര്‍ പറഞ്ഞു. അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാടിന്റെ അഭിപ്രായത്തെയും അദ്ദേഹം തള്ളിയിട്ടുണ്ട്. അക്കീരമണ്‍ പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കാറില്ലെന്നായിരുന്നു തുഷാറിനെ പ്രതികരണം. എസ്എന്‍ഡിപിയും ബിഡിജെഎസ്സും വിശ്വാസികള്‍ക്കൊപ്പമാണ്. ചിലര്‍ തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ കാര്യങ്ങള്‍ വളച്ചൊടിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണയില്‍ തന്നെ മത്സരിക്കുമെന്നും തുഷാര്‍ പറഞ്ഞു.












Click it and Unblock the Notifications