കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് പണി കൊടുത്ത് വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല

Google Oneindia Malayalam News

കൊല്ലം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ ചൂട് പിടിക്കവേ ബിജെപിയുടെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ച് വെളളാപ്പളളി നടേശന്‍. തുഷാര്‍ വെള്ളാപ്പള്ളി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ പ്രഖ്യാപിച്ചു. എസ്എന്‍ഡിപി ഭാരവാഹികള്‍ ആരും തന്നെ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ല എന്നാണ് സംഘടനയ്ക്ക് ഉളളിലെ പൊതുവായ അഭിപ്രായമെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി.

രാഷ്ട്രീയ പാര്‍ട്ടിയായ ബിഡിജെഎസ്, എസ്എന്‍ഡിപിയുടെ പോഷക സംഘടന അല്ലെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തും. തുഷാര്‍ വെളളാപ്പള്ളി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കും എന്നുളള ചര്‍ച്ചകള്‍ക്കിടെയാണ് വെള്ളാപ്പള്ളിയുടെ ഈ തുറന്ന പ്രഖ്യാപനം. ഇതോടെ ബിജെപി വെട്ടിലായിരിക്കുകയാണ്.

velalppally

ശബരിമല വിഷയത്തില്‍ അന്തിമ വിധി എന്തായാലും അത് അംഗീകരിക്കാന്‍ എല്ലാവരും തയ്യാറാകണം എന്നും വെള്ളാപ്പള്ളി പറഞ്ഞു. സുപ്രീം കോടതിയില്‍ നിലപാട് മാറ്റിയെന്ന വിമര്‍ശനം നേരിടുന്ന ദേവസ്വം ബോര്‍ഡിനെ വെള്ളാപ്പള്ളി പിന്തുണച്ചു. ദേവസ്വം ബോര്‍ഡിനെ ഇപ്പോള്‍ കുറ്റം പറയുന്ന കോണ്‍ഗ്രസും ബിജെപിയും പല തവണ നിലപാട് മാറ്റിയില്ലേ എന്നും വെള്ളാപ്പള്ളി ചോദിച്ചു.

തുഷാര്‍ വെള്ളാപ്പള്ളിയും ബിഡിജെഎസും ബിജെപിക്ക് ഒപ്പമാണെങ്കിലും വെള്ളാപ്പള്ളിയും എസ്എന്‍ഡിപിയും ഇടതിനൊപ്പമാണ്. വനിതാ മതിലില്‍ അടക്കം വെളളാപ്പളളി പങ്കെടുത്തിരുന്നു. ബിജെപിയെ തള്ളിപ്പറയുകയും ചെയ്തു. ആലപ്പുഴയിലടക്കം തുഷാര്‍ വെള്ളാപ്പള്ളിയെ മത്സരിപ്പാക്കാനുളള ചര്‍ച്ചകള്‍ ബിജെപിക്കുളളില്‍ നടക്കുന്നുണ്ട്. വെള്ളാപ്പള്ളിയെ മരുക്കാന്‍ തുഷാറിലൂടെ സാധിക്കും എന്നാണ് ബിജെപി കരുതുന്നത്.

English summary
Thushar Vellappalli need not contest in Lok Sabha Election, says Vellappally Nadesan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X