Get Updates
Get notified of breaking news, exclusive insights, and must-see stories!

അച്ഛനും മകനും അടിച്ചു പിരിഞ്ഞോ ? വെള്ളാപ്പളളിയെ തള്ളി തുഷാര്‍ ബിഡിജെഎസിന്റെ അധ്യക്ഷന്‍ താന്‍ തന്നെ

ആലപ്പുഴ: എല്‍ഡിഎഫുമായും യുഡിഎഫുമായും ചര്‍ച്ചകള്‍ നടത്തിയെന്ന വെള്ളാപ്പള്ളി നടേശന്റെ ആരോപണങ്ങളെ തള്ളിക്കളഞ്ഞ് മകന്‍ തുഷാര്‍ വെള്ളാപ്പള്ളി. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ വെള്ളാപ്പള്ളി നടേശന്‍ പലരേയും കണ്ടുകാണും എന്നാല്‍ ബിഡിജെഎസ് ഇതുവരെ ആരുമായും ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും തുഷാര്‍ പറഞ്ഞു.

സമത്വമുന്നേറ്റ യാത്രയുടെ സമാപനത്തിന് മുമ്പായി പാര്‍ട്ടിയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ സുഭാഷ് വാസുവിനെ ഏല്‍പ്പിക്കുന്നതാണ്. എന്നാല്‍ പാര്‍ട്ടിയുടെ അധ്യക്ഷന്‍ ഇപ്പോഴും താനാണെന്നും തുഷാര്‍ പറഞ്ഞു.

thushar vellappally

പാര്‍ട്ടിക്കുള്ളില്‍ ഇതുസംബന്ധിച്ച് യാതൊരു ആശയകുഴപ്പവുമില്ല. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആരുമായി സഖ്യം ഉണ്ടാക്കിയില്ലെങ്കിലും ബിഡിജെഎസ് മത്സരരംഗത്ത് ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപിയോട് കേന്ദ്രമന്ത്രി സ്ഥാനം ആവശ്യപ്പെട്ടില്ലെന്നും, മന്ത്രിയോ എംഎല്‍എയോ ആകാന്‍ താനില്ലെന്നും തുഷാര്‍ വ്യക്തമാക്കി. പാര്‍ളമെന്ററി മോഹങ്ങളെക്കാള്‍ പാര്‍ട്ടി വളര്‍ത്തുകയാണ് തന്റെ ലക്ഷ്യമെന്നും തുഷാര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+