Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഡിജെഎസ് കൂപ്പുകുത്തുന്നു? നേതാക്കള്‍ക്കിടയില്‍ കല്ലുകടി

കായംകുളം: എസ്എന്‍ഡിപിയുടെ രാഷ്ട്രീയ സംഘടനയില്‍ കല്ലുകടി. വെള്ളാപ്പള്ളി നടേശന്‍ പല രാഷ്ട്രീയ കക്ഷികളുമായി ചര്‍ച്ച നടത്തിയിട്ടുണ്ടാകാം. എന്നാല്‍ അതിന് ബിഡിജെഎസുമായി ബന്ധമില്ലെന്നാണ് തുഷാര്‍ വെള്ളാപ്പള്ളി ഇപ്പോള്‍ പറയുന്നത്.

thushar vellapally

എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി എന്ന നിലയ്ക്കാണ് അദ്ദേഹം ചര്‍ച്ചകള്‍ നടത്തിയത്. ബിഡിജെഎസ് ഇതുവരെ ആരുമായും ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

എന്നാല്‍ ബിഡിജെഎസ് പല രാഷ്ട്രീയ കക്ഷികളുമായി രഹസ്യ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്ന പരസ്യ പ്രതികരണവുമായി ബിഡിജെഎസ് ജനറല്‍ സെക്രട്ടറി ടിവി ബാബു രംഗത്ത് വന്നു. തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ നിലനില്‍ക്കുന്ന പടലപിണക്കങ്ങളാണ് ഇതോടെ മറ നീക്കി പുറത്തു വരുന്നത്.

ബിജെപിയുമായി പരസ്യമായും ഇടത്-വലത് മുന്നണികളുമായി രഹസ്യമായും ചര്‍ച്ചകള്‍ നടത്തിയെന്നാണ് കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പാര്‍ട്ടി നലപാട് എന്താണെന്ന് നേതാക്കള്‍ക്ക് പോലും അറിയാത്ത അവസ്ഥയാണ് ഇപ്പോള്‍.

എന്നാല്‍ തുഷാര്‍ വെള്ളാപ്പള്ളി പറയുന്നത് ഇങ്ങനെയാണ്. ബിജെപിയുമായി പാര്‍ട്ടിക്ക് അയിത്തമില്ല. ഒരു തരത്തിലുള്ള പ്രചരണ പരിപാടികളും നടത്താതെ അഞ്ച് ലക്ഷത്തി ഇരുപത്തി അയ്യായിരമാണ് പാര്‍ട്ടി അംഗങ്ങളുടെ എണ്ണം. അടുത്തമാസം പതിനഞ്ചോടെ അത് പത്ത് ലക്ഷമാക്കും. അതിനുശേഷം മാത്രമേ മറ്റ് പാര്‍ട്ടികളുമായി ചര്‍ച്ചചെയ്യാന്‍ തയ്യാറാകൂ.

യുഡിഎഫ് ബിഡിജെഎസിന് നല്ല ഓഫറുകള്‍ കൊടുത്തു എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ബിജെപി സഖ്യം പൊളിക്കുന്നതിന് വെള്ളാപ്പള്ളിക്ക് ധൈര്യകുറവുമുണ്ട്. തെരഞ്ഞെടുപ്പിനു മുമ്പ് സംഘടനാ സംവിധാനങ്ങള്‍ ഒരുക്കാന്‍ ബിഡിജിഎസ് നടത്തിയ ശ്രമങ്ങള്‍ പരാജയമാണ്. ജില്ലാ കമ്മറ്റികളും ഘടകങ്ങളും ഇതുവരെ ആയിട്ടില്ല. പാര്‍ട്ടി രൂപീകരിച്ച് നടന്ന ആദ്യ തദ്ദേശ തെരഞ്ഞെടുപ്പിലും വലിയ മുന്നേറ്റങ്ങളുണ്ടാക്കാന്‍ ബിഡിജെഎസിനു കഴിഞ്ഞിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+