കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരേന്ദ്രന്‍ വന്നതോടെ കേരള ബിജെപിയില്‍ പുത്തനുണര്‍വെന്ന് ദേശീയ നേതൃത്വത്തെ അറിയിച്ച് തുഷാര്‍

Google Oneindia Malayalam News

ദില്ലി: കെ സുരേന്ദ്രൻ പുതിയ സംസ്ഥാന അദ്ധ്യക്ഷനായി വന്നതിനു ശേഷം കേരളത്തിലും മുന്നണി സംവിധാനത്തിൽ പുത്തൻ ഉണർവ്വാണ് കൈവന്നിരിക്കുകയാണെന്ന സന്ദേശം ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ച് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. ബിജെപി ദേശീയ അദ്ധ്യക്ഷൻ .ജെ പി നദ്ദയുമായും സംഘടനാ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ്ജിയുമായി ദില്ലിയില്‍ നടത്തിയ ചര്‍ച്ചയിലാണ് തുഷാര്‍ ഇക്കാര്യം അറിയിച്ചത്. സന്ദേശം സംബന്ധിച്ച് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ശ്രീ.ജെ പി നദ്ദാജിയും സംഘടനാ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ശ്രീ.ബി എൽ സന്തോഷ്ജിയുമായി ഇന്നു രാവിലെ ഡൽഹിയിൽ അദ്ദേഹത്തിൻ്റെ വസതിയിൽ ചർച്ച നടത്തി.കേരളത്തിലെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ വളരെ വിശദമായിത്തന്നെ അദ്ദേഹവുമായി ചർച്ച ചെയ്തു. ഇടതു വലതു രാഷ്ട്രീയ അഡ്ജസ്റ്റ്മെൻ്റുകൾ കണ്ട് ജനം മടുത്തിരിക്കുന്നു.

 nda

ഈ അഡ്ജസ്റ്റ്മെൻറുകളുടെ ഭാഗമായാണ് ഇന്നു വരെയും കേട്ടിട്ടില്ലാത്ത വിധത്തിൽ ഇത്ര വലിയ നാറുന്ന അഴിമതിക്കഥകൾ തെളിവുകൾ സഹിതം പുറത്തു വന്നിട്ടും പ്രതിപക്ഷം വേണ്ടവിധത്തിൽ രാഷ്ട്രിയമായി ഉപയോഗിക്കാതെ നിർജ്ജീവമായി ഇരിക്കുന്നത്. മാറി മാറി വരുന്ന ഇടതു വലതു സർക്കാരുകൾ അഴിമതിയുടെ പുത്തൻ ഏടുകൾ തീർക്കുവാൻ മത്സരിക്കുകയാണ്. ഈ സാഹചര്യം,വരുന്ന തിരഞ്ഞെടുപ്പുകളിൽ കേരളത്തിൽ NDA മുന്നണിക്ക് അനുകൂലമാണ് .

ശ്രീ.കെ സുരേന്ദ്രൻ പുതിയ സംസ്ഥാന അദ്ധ്യക്ഷനായി വന്നതിനു ശേഷം കേരളത്തിലും മുന്നണി സംവിധാനത്തിൽ പുത്തൻ ഉണർവ്വാണ് കൈവന്നിരിക്കുന്നത്. ഇത് വരും കാലങ്ങളിൽ വലിയ ഉണർവ്വാകും എന്നത് തീർച്ചയാണ്. ബി.ഡി.ജെ.എസ്സ് ഇന്ന് കേരളാ രാഷ്ട്രീയത്തിൽ ഭരണവർഗ്ഗത്തെ തീരുമാനിക്കുന്ന നിർണ്ണായക ശക്തിയായി വളരുകയും ചെയ്തിരിക്കുന്നു. ഈ ഘടകങ്ങൾ ഒക്കെയും കേരളത്തിൽ NDA മുന്നണിയ്ക്ക് അധികാരത്തിൽ എത്തുവാനുള്ള അനുകൂല ഘടകങ്ങൾ ആണ്. ബി.ഡി.ജെ.എസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ.അനിരുദ്ധ് കാർത്തികേയനും ചർച്ചയിൽ ഒപ്പം ഉണ്ടായിരുന്നു .

English summary
Thushar Vellapally says that with Surendran's arrival, there is new energy in Kerala BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X