വനിതാ മതിലില്‍ തുഷാര്‍ വെള്ളാപ്പള്ളി പങ്കെടുക്കും.... സാഹചര്യം ഒത്തുവന്നാല്‍ പിന്തുണയ്ക്കും!
തിരുവനന്തപുരം: സര്‍ക്കാരിന്റെ വനിതാ മതിലിനെ പിന്തുണച്ച് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. സാഹചര്യം ഒത്തുവന്നാല്‍ മതിലിന് പിന്തുണയുമായി എത്തുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ശബരിമല കര്‍മസമിതി നടത്തിയ അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാതിരുന്നത് എന്‍ഡിഎ നടത്തുന്ന പരിപാടി അല്ലാതിരുന്നത് കൊണ്ടാണെന്നും തുഷാര്‍ പറഞ്ഞു. നേരത്തെ എന്‍ഡിഎയുടെ പരിപാടികളില്‍ സജീവമായിരുന്ന തുഷാര്‍ വനിതാ മതിലിന് പിന്തുണ പ്രഖ്യാപിച്ചത് സര്‍ക്കാര്‍ നേട്ടമാണ്. അതേസമയം നവോത്ഥാന മതിലിന്റെ മുഖ്യ സംഘാടകനായ വെള്ളാപ്പള്ളി നടേശന്‍ ശബരിമല യുവതി പ്രവേശനത്തെ ശക്തമായി വീണ്ടും എതിര്‍ത്തിരിക്കുകയാണ്.

വനിതാ മതിലിനെ ശബരിമലയുമായി കൂട്ടിക്കെട്ടരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു. എന്നാല്‍ മുന്നണി വിടുമെന്ന് പലതവണ ആവര്‍ത്തിച്ച വെള്ളാപ്പള്ളി എന്‍ഡിഎയില്‍ തുടരുമെന്നും നിലപാട് പറഞ്ഞു. നേരത്തെ ബിഡിജെഎസ് പ്രവര്‍ത്തകര്‍ പങ്കെടുത്തിട്ടും ശബരിമല കര്‍മസമിതി നടത്തിയ അയ്യപ്പ ജ്യോതിയില്‍ തുഷാര്‍ പങ്കെടുത്തിരുന്നില്ല. ഇത് എസ്എന്‍ഡിപിയുടെ പുതിയ തന്ത്രമായിട്ടാണ് വ്യാഖ്യാനിക്കപ്പെടുന്നത്. അതേസമയം അയ്യപ്പജ്യോതിയിലെ ജനപങ്കാളിത്തം തിരഞ്ഞെടുപ്പില്‍ വോട്ടായി മാറുമെന്ന പ്രതീക്ഷയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള പറഞ്ഞു. വിശ്വാസത്തോട് ബന്ധപ്പെടുത്തി ഒരു രാഷ്ട്രീയ മുതലെടുപ്പിനോ അല്ലെങ്കില്‍ അതിനെ രാഷ്ട്രീയ ഇന്ധനമാക്കാനോ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.












Click it and Unblock the Notifications