വര്‍ഗ്ഗീയതയാണ് വിഷയമെങ്കില്‍ ആദ്യം അറസ്റ്റ് ചെയ്യേണ്ടത് കാന്തപുരത്തിനെ; തുഷാര്‍
തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിയുടെ പ്രസ്താവന വര്‍ഗ്ഗീയമാണെങ്കില്‍ ആദ്യം അറസ്റ്റ് ചെയ്യേണ്ട ചിലരുണ്ടെന്ന് തുഷാര്‍ വെള്ളാപ്പള്ളി. അത് കാന്തപുരം, ജിജി തോംസണ്‍, പ്രാകാശ് കാരാട്ട് എന്നിവരെയാണെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
കോഴിക്കോട് മാന്‍ഹോളില്‍ വീണവരെ രക്ഷിക്കുന്നതിനിടെ മരണപ്പെട്ട നൗഷാദിനെ കുറിച്ചാണ് വെള്ളാപ്പള്ളി പരാമര്‍ശിച്ചത്. എന്നാല്‍ ആ സംഭവത്തെ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണെന്നും തുഷാര്‍ പറഞ്ഞു.

നൗഷാദ് മുസ്ലീം ആയതുക്കൊണ്ടാണ് സര്‍ക്കാര്‍ ധനസഹായം അനുവദിച്ചതെന്ന ആരോപണമാണ് വെള്ളാപ്പള്ളി ഉന്നയിച്ചത്. അപകടത്തില്‍ മരിച്ച ഹാന്‍ഡ് ബോള്‍ താരങ്ങള്‍ ഹിന്ദുക്കളായതിനാല്‍ ആരും തിരിഞ്ഞു നോക്കിയില്ലെന്നും അദ്ദേഹം പറയുകയുണ്ടായി.
അതുക്കൊണ്ട് മുസ്ലീം ആയി മരിക്കാന്‍ കൊതിയാകുന്നുവെന്നുമാണ് വെള്ളാപ്പള്ളി കുറ്റപ്പെടുത്തിയത്. സമത്വമുന്നേറ്റ യാത്രയ്ക്ക് ആലുവയില്‍ വച്ച് നല്‍കിയ സ്വീകരണത്തിലാണ് വെള്ളാപ്പള്ളി ഇക്കാര്യം പറഞ്ഞത്.












Click it and Unblock the Notifications