Get Updates
Get notified of breaking news, exclusive insights, and must-see stories!

വെള്ളാപ്പള്ളിയെ മകനും കൈയ്യൊഴിയുന്നു? മുന്നണി മാറ്റം അച്ഛന്റെ മാത്രം അഭിപ്രായമെന്ന് തുഷാർ

ആലപ്പുഴ: ബിജെപിയെ വിമർശിച്ച് രംഗത്തെത്തിയ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ തളളി മകൻ തുഷാർ വെള്ളാപ്പളളി രംഗത്ത്. മുന്നണി മാറ്റം അച്ഛന്റെ മാത്രം അഭിപ്രായമെന്ന് ബിഡിജെഎസ് പാർട്ടി ചെയർമാൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

ബിഡിജെഎസ് വിടുന്ന കാര്യം ബിഡിജെഎസ് ചർച്ച ചെയ്തിട്ടില്ലെന്നാണ് തുഷാർ പറയുന്നത്. ഇതൊക്കെ പറയാൻ വെള്ളാപ്പള്ളി ബിഡിജെഎസ് വക്താവല്ലെന്നും തുഷാര്‍ പറഞ്ഞു. ബിഡിജെഎസ് എൻഡിഎയിൽ തുടരുമെന്നും തുഷാർ വ്യക്തമാക്കി. ആലപ്പുഴയിൽ ചേർന്ന മുന്നണി യോഗത്തിനു ശേഷമായിരുന്നു തുഷാറിന്റെ പ്രതികരണം.

thusharvellappalli

നേരത്തെ കേരളത്തിലെ ബിജെപിയെ വിമർശിച്ച് വെള്ളാപ്പള്ളി രംഗത്തെത്തിയിരുന്നു. കേരളത്തിലെ ബിജെപി സ്വകാര്യ കമ്പനിയായി മാറിയെന്നായിരുന്നു വെള്ളാപ്പള്ളിയുടെ വിമർശനം. ബിഡിജെഎസ് എൽഡിഎഫിൽ ചേരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു,

ബിഡിജെഎസിനു പറ്റിയ മുന്നണി ഇടത് മുന്നണിയാണെന്നും ഇടതിനൊപ്പം ചേരാൻ സിപിഎം അവസരം നൽകണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടിരുന്നു. ബിഡിജെഎസ് താത്പര്യപ്പെട്ടാൽ ഇടതിനൊപ്പം ചേരാൻ താൻ മുൻകൈ എടുക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ബിജെപി- ബിഡിജെഎസ് ബന്ധം കാര്യമായി മുന്നോട്ടു പോകാത്ത സാഹചര്യത്തിലായിരുന്നു വെള്ളാപ്പള്ളി ബിജെപിക്കെതിരെ രംഗത്തെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+