കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുഭാഷ് വാസു കളി തുടങ്ങി; എ‍ഞ്ചിനീയറിങ് കോളേജിൽ നിന്ന് വെള്ളാപ്പള്ളിയുടെ പേര് വെട്ടി,പോര് മുറുകുന്നു!

Google Oneindia Malayalam News

ആലപ്പുഴ: സുഭാഷ് വാസുവിനെ ബിഡിജെഎസിൽ നിന്ന് പുറത്തിക്കിയതിന് പിന്നാലെ സുഭാഷ് വാസുവും കളി തുടങ്ങി. കഴിഞ്ഞ ദിവസമാണ് സുഭാഷ് വാസുവിനെ ബിഡിജെഎസ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. സംഘടനാ വിരുദ്ധ പ്രവർത്തനവും സാമ്പത്തിക ക്രമക്കേടും നടത്തിയതിനാണ് സുഭാഷ് വാസുവിനെ പുറത്താക്കിയതെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി അറിയിക്കുകയായിരുന്നു.

സ്പൈസസ് ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് സുഭാഷ് വാസുവിനെ പുറത്താക്കാൻ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും തുഷാർ വ്യക്തമാക്കിയിരുന്നു. വ്യാജ രേഖ ചമച്ചാണ് സുഭാഷ് വാസു സാമ്പത്തിക ക്രമക്കേട് നടത്തിയത്. കായംകുളം കട്ടച്ചിറ കോളേജിന്റെ പേരിൽ നടത്തിയത് വലിയ ക്രമക്കേടാണെന്നും വ്യാജ ഒപ്പിട്ട് ബാങ്കിൽ നൽകുകയായിരുന്നു. തനിക്ക് പോലും ഒരു ബാങ്കിൽ നിന്ന് വായ്പ എടുക്കാൻ കഴിയാത്ത അവസ്ഥയായെന്നും തുഷാർ ആരോപണം ഉന്നയിച്ചിരുന്നു.

ഗോകുലം ഗോപാലനെ കൂട്ടുപിടിച്ചു

ഗോകുലം ഗോപാലനെ കൂട്ടുപിടിച്ചു

ഇതിന് പിന്നാലെയാണ് വെള്ളാപ്പള്ളിക്കെതിരെ സുഭാഷ് വാസു തിരിഞ്ഞിരിക്കുന്നത്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പേരിലുള്ള എഞ്ചിനിയറിങ് കോളേജിന്റെ പേര് മാറ്റിയിരിക്കുകയാണ് മാവേലിക്കര യൂണിയൻ മുൻ പ്രസിഡന്റ് സുഭാഷ് വാസു. കായംകുളത്തുള്ള ശ്രീ വെള്ളാപ്പള്ളി നടേശന്‍ കോളജ് ഓഫ് എഞ്ചിനിയറിങ്ങിന് മഹാഗുരു ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി പുനര്‍നാമകരണം ചെയ്തു. വെള്ളാപ്പള്ളിക്ക് എതിരെ സമാന്തരമായി പ്രവര്‍ത്തിക്കുന്ന ഗോകുലം ഗോപാലനെ കോളജിന്റെ ചെയര്‍മാനാക്കുകയും ചെയ്തു.

സാമ്പത്തിക തിരിമറി ആരോപണം

സാമ്പത്തിക തിരിമറി ആരോപണം

സുഭാഷ് വാസുവിന് ഭൂരിപക്ഷമുള്ള ഡയറക്ടര്‍ ബോര്‍ഡ് ആണ് കോളജിന്റേത്. അഞ്ച് കോടിയോളമാണ് ഗോകുലം ഗോപാലന്‍ കോളജിന്റെ ട്രസ്റ്റിനുവേണ്ടി നിക്ഷേപിച്ചിരിക്കുന്നത്. തുഷാര്‍ വെള്ളാപ്പള്ളിയായിരുന്നു ഇതുവരെ കോളജിന്റെ ചെയര്‍മാന്‍. കോളജിലെ നിയമനങ്ങളിലും നടത്തിപ്പിലും ബാങ്ക് ഇടപാടുകളിലും വന്‍ സാമ്പത്തിക തിരിമറി നടന്നുവെന്ന ആരോപണം തുഷാര്‍ വെള്ളാപ്പള്ളി നേരത്തെ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തുഷാറിനെയും അദ്ദേഹത്തെ പിന്തുണക്കുന്ന മറ്റൊരു അംഗത്തെയും ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് മാറ്റാന്‍ തീരുമാനിച്ചത്.

പേരുമാറ്റുന്നതിൽ സന്തോഷം

പേരുമാറ്റുന്നതിൽ സന്തോഷം

സുഭാഷ് വാസുവും ടിപി സെന്‍കുമാറും അടക്കമുള്ളവരുടെ നടപടികള്‍ക്ക് തന്റെ പിന്തുണയുണ്ടാകുമെന്ന് ഗോകുലം ഗോപാലന്‍ പറഞ്ഞു.പി സെന്‍കുമാറും സുഭാഷ് വാസുവും ആരോ തയ്യാറാക്കിയ മനുഷ്യബോംബുകളാണെന്ന് വെള്ളാപ്പള്ളി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. സെന്‍കുമാര്‍ തന്നോട് എന്തെല്ലാം വാങ്ങിയെന്ന് അദ്ദേഹത്തിന്റെ ഭാര്യയ്ക്കറിയാം. എലയ്ക്കാ കൊണ്ട് ആനയെ എറിഞ്ഞിട്ട് കാര്യമില്ല. താന്റെ പേരില്‍ കായംകുളത്തുള്ള കോളജിന്റെ പേരുമാറ്റുന്നതില്‍ സന്തോഷമാണ്. കേളജിന്റെ പേര് തനിക്ക് അപമാനമാണെന്നും വെള്ളാപ്പശള്ളി പ്രതികരിച്ചിരുന്നു.

ഏറ്റവും വലിയ ഫ്രോഡ്

ഏറ്റവും വലിയ ഫ്രോഡ്

അതേസമയം സുഭാഷ് വാസുവിനെതിരെയും ടിപി സെൻകുമാറിനെതിരെയും രൂക്ഷ വിമർശനവമാണ് തുഷാർ വെള്ളാപ്പള്ളിയും ഉയർത്തിയത്. രളം കണ്ട ഏറ്റവും വലിയ ഫ്രോഡാണ് സുഭാഷ് വാസുവെന്നായിരുന്നു തുഷാര്‍ പറഞ്ഞത്. മക്കളുടെ കല്യാണം നടത്തുന്നതിനായി മാത്രം എസ്എന്‍ഡിപി അംഗത്വമെടുത്തയാളാണ് സെന്‍കുമാറെന്നും തുഷാര്‍ പറഞ്ഞിരുന്നു. സുഭാഷ് വാസുവിനെ ബിഡിജെഎസില്‍ നിന്ന് പുറത്താക്കിയതുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു രൂക്ഷവിമര്‍ശനം.

English summary
Thushar vellappally and Subhash Vass dispute in SNDP yogam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X