കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെക്ക് കേസ്; ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി അജ്മാനിൽ അറസ്റ്റിൽ

Google Oneindia Malayalam News

ദുബായ്: ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി ദുബായിൽ അറസ്റ്റിൽ. അജ്മാൻ പോലീസാണ് തുഷാറിനെ അറസ്റ്റ് ചെയ്തത്. ഒരു ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. തുഷാറിനെ അജ്മാൻ സെൻട്രൽ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.

ഐഎൻഎക്സ് മീഡിയ കേസിൽ പി ചിദംബരം അറസ്റ്റിൽ; ദില്ലിയിൽ നാടകീയ രംഗങ്ങൾഐഎൻഎക്സ് മീഡിയ കേസിൽ പി ചിദംബരം അറസ്റ്റിൽ; ദില്ലിയിൽ നാടകീയ രംഗങ്ങൾ

പത്ത് വർഷം മുമ്പാണ് കേസിനാധാരമായ സംഭവം നടക്കുന്നത്. പത്ത് വർഷം മുമ്പ് നൽകിയ 10 ദശലക്ഷം ദിർഹത്തിന്റെ ഒരു ചെക്ക് സംബന്ധിച്ച തർക്കമാണ് തുഷാറിന്റെ അറസ്റ്റിൽ കലാശിച്ചത്. വ്യാഴാഴ്ച തന്നെ ഇതുസംബന്ധിച്ച രേഖകൾ ഹാജരാക്കി തുഷാറിനെ പുറത്തിറക്കുമെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

അജ്മാനിലെ ഒരു മലയാളിയാണ് തുഷാറിനെതിരെ പരാതി നൽകിയിരിക്കുന്നത്. പോലീസിൽ പരാതി നൽകിയ വിവരം മറച്ചുവെച്ച ഒത്തുതീർപ്പ് ചർച്ചകൾക്കെന്ന വ്യാജേന ഇയാൾ തുഷാറിനെ അജ്മാനിലെ ഒരു ഹോട്ടലിലേത്ത് വിളിച്ചു വരുത്തുകയായിരുന്നു. ഇരുവരും തമ്മിലുള്ള സംസാരത്തിനിടെയാണ് പരാതിക്കാരൻ നൽകിയ വിവരം അനുസരിച്ച് പോലീസെത്തി തുഷാറിനെ അറസ്റ്റ് ചെയ്യുന്നത്.

thushar

Recommended Video

cmsvideo
തുഷാര്‍ വെള്ളാപ്പള്ളിയെ UAEയില്‍ അറസ്റ്റില്‍ ചെയ്തു ജയിലിലാക്കി

തുഷാർ വെള്ളാപ്പള്ളിക്ക് നേരത്തെ അജ്മാനിൽ ഒരു ബിസിനസ് സ്ഥാപനം ഉണ്ടായിരുന്നു. നഷ്ടത്തിലായ ഈ ബിസിനസ് കൈമാറുന്നതിനായി നൽകിയ ചെക്കിനെ ചൊല്ലിയായിരുന്നു തർക്കം. തുഷാറിനെ ജാമ്യത്തിലിറക്കാനുള്ള ഇടപെടലുകൾ നടത്തിയെങ്കിലും കേസ് പിൻവലിക്കാൻ പരാതിക്കാരൻ വിസമ്മതിക്കുകയായിരുന്നു.

English summary
Thushar Vellappally arrested in Ajman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X