കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുഷാറിന്റെ കസേര ഇതാ എത്തി, ജാനുവിനും; എന്‍ഡിഎ കേരള ഘടകത്തിന് നേതാക്കളായി...

  • By Vishnu
Google Oneindia Malayalam News

കോഴിക്കോട്: എന്‍ഡിഎയിലെ പ്രധാന കക്ഷിയായ ബിജെഡിഎസ് ബിജെപിയുമായി കടുത്ത ഉടക്കിലായിരുന്നു.. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപി ബിഡിജെഎസിനെ അവഗണിച്ചെന്നും അര്‍ഹതപ്പെട്ട സ്ഥാനം നല്‍കിയില്ലെന്നും വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നുമായിരുന്നു പരാതി.

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ബിജെപിക്കെതിരെ പരസ്യമായി രംഗത്ത് വന്നു. ബിജെപി ദേശീയകൗണ്‍സില്‍ നടക്കവെയുയര്‍ന്ന പരാതി പറച്ചിലിന് ഫലമുണ്ടായിരിക്കുകയാണ്. എന്‍ഡിഎയില്‍ ബിഡിജെഎസ് അടക്കമുള്ള സഖ്യകക്ഷികള്‍ക്കുള്ള കസേര നല്‍കി ബിജെപി പ്രശ്‌നം പരിഹരിച്ചിരിക്കുകയാണ്.

thushar janu

കോഴിക്കോട് നടന്ന ബിജെപി ജേശീയ സമിതിയില്‍ എന്‍ഡിഎ കേരളഘടകം ഭാരവാഹികളെ തിരഞ്ഞെടുത്തു. ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ കണ്‍വീനറായാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റാണ് എന്‍ഡിഎ കേരളയുടെ ചെയര്‍മാന്‍.

രാജ്യ സഭാ എംപിയും ഏഷ്യാനെറ്റ് ന്യൂസ് എംഡിയുമായ രാജീവ് ചന്ദ്രശേഖരാണ് വൈസ് ചെയര്‍മാന്‍. ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി കണ്‍വീനറും ബിജെപി നേതാക്കളായ പികെ കൃഷ്ണദാസ്, വി മുരധീധരന്‍, കേരളാ കോണ്‍ഗ്രസ് സെനറല്‍ സെക്രട്ടറി രാജന്‍ കുന്നത്ത്, ആദിവാസി ഗോത്രമഹാ നേതാവ് സികെ ജാനു, ജെഎസ്എസ് ജനറല്‍ സെക്രട്ടറി രാജന്‍ ബാബു എന്നിവര്‍ കോ കണ്‍വീനര്‍മാരാണ്.

എന്‍ഡിഎ കേരള ഘടകം പതിനൊന്നംഗ സമിതിയിലേക്ക് ഒ രാജഗോപാല്‍ എംല്‍എ, എം മഹബൂബ്, വിവി രാജേന്ദ്രന്‍, കുരുവിള മാത്യു, കെകെ പൊന്നപ്പന്‍, വി പ്രേമാനന്ദന്‍, ബി സുരേഷ് ബാബു, വി ഗോപകുമാര്‍, സുനില്‍ തെക്കേടത്ത്, അഹമ്മദ് തോട്ടത്തില്‍, കുമാര്‍ ദാസ് എന്നിവരെയും തിരഞ്ഞെടുത്തു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനമാണ് ഇവരെ തിരഞ്ഞെടുത്തതായി അറിയിച്ചത്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
BDJS State president Thushar Vellappally become NDA Kerala Convener CK Janu Co Convener.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X