കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് വിജയ സാധ്യതയെന്ന് തുഷാര്‍ വെള്ളാപ്പള്ളി

Google Oneindia Malayalam News

ആലപ്പുഴ: ലോക്സഭ തിരഞ്ഞെടുപ്പിലെ എംഎല്‍എമാരുടെ വിജയത്തോടെ സംസ്ഥാനത്ത് 6 നിയമസഭ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. വട്ടിയൂര്‍കാവ്, എറണാകുളം, കോന്നി, അരൂര്‍ എന്നിവയ്ക്ക് പുറമേ നേരത്തേ ഒഴിവ് വന്ന പാലാ, മഞ്ചേശ്വരം എന്നിവിടങ്ങളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. ഇതില്‍ അഞ്ചും യുഡിഎഫിന്‍റെ സിറ്റിങ്ങ് സീറ്റുകളാണ്. അരൂര്‍ മാത്രമാണ് എല്‍ഡിഎഫിന്‍റെ കൈയ്യില്‍ ഉള്ളത്.

<strong>40-50 കോടി ബിജെപി വീശിയെന്ന് മുഖ്യമന്ത്രി! അഞ്ച് കോടി ഓഫര്‍ ചെയ്തെന്ന് എംഎല്‍എയും</strong>40-50 കോടി ബിജെപി വീശിയെന്ന് മുഖ്യമന്ത്രി! അഞ്ച് കോടി ഓഫര്‍ ചെയ്തെന്ന് എംഎല്‍എയും

ഇത്തവണ മണ്ഡലം കൈപ്പിടിയില്‍ ആക്കാനുള്ള തന്ത്രങ്ങള്‍ മുന്നണികള്‍ മെനഞ്ഞ് തുടങ്ങിയിട്ടുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പില്‍ അരൂരില്‍ ലീഡ് നേടാന്‍ കഴിഞ്ഞത് യുഡിഎഫിന്‍റെ പ്രതീക്ഷ ഉയര്‍ത്തുന്നുണ്ട്. മണ്ഡലത്തില്‍ ബിജെപിയും നീക്കങ്ങള്‍ സജീവമാക്കിയിട്ടുണ്ട്. ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി തുഷാര്‍ വെള്ളാപ്പള്ളിയെ ഇറക്കാനുള്ള നീക്കത്തിലാണ് ബിജെപി. വിശദാംശങ്ങളിലേക്ക്

 സ്ഥാനാര്‍ത്ഥി ചര്‍ച്ച

സ്ഥാനാര്‍ത്ഥി ചര്‍ച്ച

എല്‍ഡിഎഫിന്‍റെ സിറ്റിങ് സീറ്റായ അരൂരില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഷാനിമോള്‍ ഉസ്മാന് ലീഡ് പിടിക്കാന്‍ കഴിഞ്ഞത് അനുകൂലഘടകമായിട്ടാണ് കോണ്‍ഗ്രസ് കാണുന്നത്. നിയമസഭ തിരഞ്ഞെടുപ്പില്‍ 38750 വോട്ടിന്‍റെ ഭൂരിപക്ഷമായിരുന്നു അരൂരില്‍ ആരിഫിന് ലഭിച്ചിരുന്നത്. എന്നാല്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ 648 വോട്ടിന്‍റെ ഭൂരിപക്ഷം നേടാന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന് സാധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഷാനിമോള്‍ ഉസ്മാനെ തന്നെ യുഡിഎഫ് ഉപതിരഞ്ഞെടുപ്പിലും സ്ഥാനാര്‍ത്ഥിയാക്കിയേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

 തുഷാര്‍ മത്സരിക്കും?

തുഷാര്‍ മത്സരിക്കും?

എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി തുഷാര്‍ വെള്ളാപ്പളളിയെ ബിജെപി മത്സരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ആറ് മണ്ഡലങ്ങളില്‍ അഞ്ച് ഇടത്തും ബിജെപിയാണ് മത്സരിക്കുന്നത്. അരൂര്‍ സീറ്റ് ബിഡിജെഎസ് നിര്‍ബന്ധം പിടിച്ച് നേടിയെടുക്കുകയായിരുന്നു. മറ്റ് അഞ്ചിടങ്ങളിലും പ്രമുഖരെ തന്നെ മത്സരത്തിനിറക്കാനാണ് ബിജെപി ആലോചിക്കുന്നത്. അതുകൊണ്ട് തന്നെ അരൂരില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായി തുഷാര്‍ വെള്ളാപ്പള്ളി ഇറങ്ങണമെന്നാണ് ബിജെപി നേതൃത്വം ആവശ്യപ്പെടുന്നത്.

 അനുകൂല ഘടകം

അനുകൂല ഘടകം

മണ്ഡലത്തില്‍ എസ്എന്‍ഡിപിക്ക് സ്വാധീനമുണ്ടെന്നതും അനുകൂല ഘടകമായിട്ടാണ് ബിജെപി കാണുന്നത്. എന്നാല്‍ അരൂരില്‍ മത്സരിക്കുന്നതിനോട് തുഷാറിന് താത്പര്യമില്ല. ബിജെപിയുമായി അച്ഛന്‍ വെള്ളാപ്പള്ളി നടേശന്‍ ഇടഞ്ഞ് നില്‍ക്കുന്ന സാഹചര്യത്തില്‍ മണ്ഡലത്തില്‍ എസ്എന്‍ഡിപി പിന്തുണ ലഭിച്ചേക്കില്ലെന്നാണ് തുഷാറിന്‍റെ നിഗമനം. ഇത്തവണ ആലപ്പുഴ മണ്ഡലത്തില്‍ എന്‍ഡിഎയ്ക്ക് വോട്ട് കുറഞ്ഞ ഏക നിയോജകമണ്ഡലം അരൂരാണ്. ഇതേ നിലപാടാണ് പ്രവര്‍ത്തകര്‍ ഉപതിരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കുന്നതെങ്കില്‍ അത് തിരിച്ചടിയാകുമെന്നും തുഷാര്‍ കണക്കാക്കുന്നു.

 വിജയ സാധ്യത

വിജയ സാധ്യത

അതേസമയം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് തിരുമാനങ്ങള്‍ ഒന്നും ആയിട്ടില്ലെന്ന് തുഷാര്‍ വെള്ളപ്പള്ളി പറഞ്ഞു. മണ്ഡലത്തില്‍ ഇത്തവണ എന്‍ഡിഎയ്ക്ക് മുന്നണി സാധ്യത ഉണ്ട്. ബിഡിജെഎസ് എന്‍ഡിഎയില്‍ തൃപ്തരാണ്. കേന്ദ്രത്തില്‍ വീണ്ടും ബിജെപി അധികാരത്തിലെത്തിയ ത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നും തുഷാര്‍ പറഞ്ഞു. കോണ്‍ഗ്രസ് വിട്ട് വന്ന എപി അബ്ദുള്ളക്കുട്ടി അരൂരില്‍ സ്ഥാനാര്‍ത്ഥികളാകുമെന്ന വാര്‍ത്തയും തുഷാര്‍ തള്ളി.

<strong>നിയമസഭയിൽ വജ്രായുധം പുറത്തെടുത്ത് കുമാരസ്വാമി; നേതാക്കളുടെ വായടപ്പിച്ച് വെളിപ്പെടുത്തൽ</strong>നിയമസഭയിൽ വജ്രായുധം പുറത്തെടുത്ത് കുമാരസ്വാമി; നേതാക്കളുടെ വായടപ്പിച്ച് വെളിപ്പെടുത്തൽ

<strong>അമിത് ഷായെ ഞെട്ടിച്ച് സിപിഎം വനിതാ എംപി, ബിജെപിയിലേക്കുളള ക്ഷണത്തിന് മുഖത്ത് നോക്കി ചുട്ട മറുപടി!</strong>അമിത് ഷായെ ഞെട്ടിച്ച് സിപിഎം വനിതാ എംപി, ബിജെപിയിലേക്കുളള ക്ഷണത്തിന് മുഖത്ത് നോക്കി ചുട്ട മറുപടി!

English summary
Thushar Vellappally may contest in Aroor as NDA candidate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X