കോടിയേരിയുടെ പ്രസ്താവന മറുപടി അർഹിക്കാത്തത്; ബിജെപിയുമായി പ്രശ്നങ്ങളില്ലെന്ന് തുഷാർ വെള്ളാപ്പള്ളി
കൊല്ലം: ബിഡിജെഎസ് പിടിച്ചുവിടണമെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന മറുപടി അർഹിക്കാത്തതെന്ന് ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. ബിഡിജെഎസ് പിരിച്ചുവിട്ട് പ്രവര്‍ത്തകര്‍ എസ്എന്‍ഡിപിക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ആര്‍എസ്എസ് നിര്‍മ്മിച്ച സംഘടനയാണ് ബിഡിജെഎസ് എന്നും ബിഡിജെഎസിനെ മുന്നണിയില്‍ എടുക്കുന്നത് സിപിഐഎം അജണ്ടയില്‍ ഇല്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പ്രതികരിച്ചത്. കോടിയേരിയുടെ ഈ പരാമര്‍ശം മറുപടി അര്‍ഹിക്കുന്നില്ലെന്നാണ് തുഷാര്‍ വെള്ളാപ്പള്ളിയുടെ നിലപാട്.

എല്‍ഡിഎഫിലേക്ക് ബിഡിജെഎസിനെ എത്തിക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും പ്രസ്താവനകള്‍ നടത്തുന്ന എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും തിരിച്ചടിയായിരുന്നു സിപിഐഎം നിലപാട്. ഈ സാഹചര്യത്തില്‍ ബിജെപിയുമായി കൂട്ടുവിടാതിരിക്കുക എന്ന തന്ത്രത്തിലാണ് തുഷാറിന്റെ ശ്രദ്ധ. ബിജെപിയുമായി യാതൊരു പ്രശ്‌നങ്ങളുമില്ലെന്ന് തുഷാര്‍ ആവര്‍ത്തിച്ച് പറയുകയും ചെയ്യുന്നു. ബിഡിജെഎസിനെ മുന്നണിയില്‍ എടുക്കണമെന്ന സിപിഐ നിലപാട് തങ്ങളെ അറിയിച്ചിട്ടില്ലെന്നും കഴിഞ്ഞ ദിവസം കോടിയേരി പറഞ്ഞിരുന്നു.












Click it and Unblock the Notifications