കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുഷാർ പിണങ്ങി; വച്ച് നീട്ടിയാലും വാഗ്ദാനം ചെയ്ത പദവികൾ വേണ്ട, ബിഡിജെഎസ് മുന്നണി മാറ്റത്തിന്...

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ബിജെപിക്കെതിരെ രൂക്ഷ പ്രതികരണവുമായി ബിഡിജെഎസ് പ്രസിഡന്റും കേരള എൻഡിഎ വൈസ് പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളി. മുന്നണി മാറ്റം വേണമെന്നാണ് പാർട്ടിക്കുള്ളിലെ പൊതു വികാരമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അധികാരത്തിലെത്താൻ ആരുമായും സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രത്തില്‍ പല പദവികളും ബിജെപി വാഗ്ദാനം ചെയ്തിരുന്നു. ഇനിയവ വച്ചുനീട്ടിയാലും വേണ്ടെന്നും തുഷാർ വ്യക്തമാക്കി. രു മുന്നണിയോടും തങ്ങൾക്ക് അയിത്തമില്ലെന്നും തുഷാർ കൂട്ടിച്ചേർത്തു. ബിജെപിയും ബിഡിജെഎസും തമ്മിൽ മുമ്പോ തന്നെ വാക്ക് തർക്കങ്ങൾ‌ പതിവാണ്.

കേരളത്തിൽ എൻഡിഎ ഇല്ല, ബിജെപി മാത്രമാണുള്ളതെന്നാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. അധികാരത്തില്‍ പങ്കാളിത്തം നല്‍കുന്നില്ല. ബിഡിജെഎസിനെ തനിക്ക് തടയാനാവില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. ബിജെപിയുമായി രൂക്ഷമായ തര്‍ക്കങ്ങളൊന്നുമില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി ആവര്‍ത്തിച്ചു വ്യക്തമാക്കിയപ്പോഴും , ബിഡിജെഎസ് എന്‍ഡിഎയില്‍ നിന്നും പുറത്തുവരണമെന്ന് വെള്ളാപ്പള്ളി നചേശൻ നേരത്തെ വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ ബിഡിജെഎസിനോട് യോജിക്കാവുന്നത് ഇടതുപക്ഷത്തോടാണെന്നാണ് അദ്ദേഹം ഏറ്റവുമൊടുവില്‍ വ്യക്തമാക്കിയിരുന്നു. ബിജെപിയ്ക്ക് ബിഡിജെഎസിനോട് അയിത്തമാണെന്നും വെള്ളാപ്പള്ളി നേരത്തെ വ്യക്തമാക്കിയിരുന്നു.

എൻഡിഎ മുന്നണി നിലവിലില്ല

എൻഡിഎ മുന്നണി നിലവിലില്ല


കേരളത്തില്‍ നിലവില്‍ എന്‍ഡിഎ മുന്നണി നിലവിലില്ല. ബിജെപിക്ക് ബിഡിജെഎസിനോട് അയിത്തമാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. ബിജെപിയില്‍ അധികാര വടംവലിയും സ്വയം പ്രമാണിയാകാനുള്ള ശ്രമവുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി കേരള ഘടകം ബിഡിജെഎസിനെ വഞ്ചിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

ചാട്ടം ഇടത്തോട്ട് തന്നെ

ചാട്ടം ഇടത്തോട്ട് തന്നെ

ഇടതുപക്ഷത്തെ എതിര്‍ക്കേണ്ട കാര്യമില്ലെന്നാണ് മുമ്പേ തന്നെ വെള്ളാപ്പള്ളിയുടെ അഭിപ്രായം. മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം വാനോളം പുകഴ്ത്തുകയും ചെയ്തിരുന്നു. പണ്ടും തനിക്ക് പിണറായി വിജയനെ ഇഷ്ടമാണെന്നും, ലാവ്‌ലിന്‍ കേസില്‍ കഴമ്പമൊന്നുമില്ലെന്ന് താന്‍ മുന്‍പേ പറഞ്ഞതാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു. ബിഡിജെഎസിന് എൽഡിഎഫിലേക്ക് പോകാനുള്ള ആഗ്രഹം നേരത്തെ തന്നെ വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു.

പിണറായിയെ വാനോളം പുകഴ്ത്തി

പിണറായിയെ വാനോളം പുകഴ്ത്തി

പിണറായി വിജയന്റെ സംഘടനാ ശേഷിയെ കുറച്ചകാണാനാവില്ല. ഇന്ത്യ മുഴുവന്‍ കമ്മ്യൂണിസം തകര്‍ന്നടിഞ്ഞപ്പോള്‍, കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഭരണം ലഭിക്കാന്‍ കാരണം പിണറായി വിജയനാണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടിരുന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം എന്നും തലയുയര്‍ത്തി നില്‍ക്കുന്നത് പിണറായി വിജയന്റെ പ്രഭാവത്തിലാണെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്.

എൽഡിഎഫിന്റെ വിജയത്തിനു കാരണം ബിഡിജെഎസോ?

എൽഡിഎഫിന്റെ വിജയത്തിനു കാരണം ബിഡിജെഎസോ?

ബിഡിജെഎസിന് ഇടതുപക്ഷത്ത് നിന്നും വാഗ്ദാനം ലഭിച്ചാല്‍ അവര്‍ എന്‍ഡിഎ വിടുമെന്നാണ് തന്റെ പ്രതീക്ഷയെന്നും വെള്ളാപ്പള്ളി നേരത്തെ വ്യക്തമാക്കിയിരുന്നു. ബിജെപിയുമായുള്ള ബന്ധം എന്നും ഉണ്ടാവില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കഴിഞ്ഞ ജൂണിൽ തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ നടക്കുമ്പോള്‍ ബിഡിജെഎസിനും അതിന് അനുസരിച്ചുള്ള മാറ്റങ്ങള്‍ സംഭവിക്കുമെന്നായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്. ഇത് രാഷ്ട്രീയമാണ്, രാഷ്ട്രീയത്തില്‍ മാറ്റം സംഭവിക്കുമ്പോള്‍ ബിഡിജെഎസിനും അതിനനുസരിച്ച് മാറേണ്ടി വരും. നിയമസഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തിളക്കമാര്‍ന്ന വിജയം ലഭിച്ചതിന് പിന്നില്‍ ബിഡിജെഎസ് ആണെന്നുവരെ വെള്ളാപ്പള്ളി അവകാശപ്പെട്ടിരുന്നു.

എൻഡിഎയുടെ സഖ്യകക്ഷി മാത്രം

എൻഡിഎയുടെ സഖ്യകക്ഷി മാത്രം

ബിഡിജെഎസ് സ്ഥാനാര്‍ത്ഥികള്‍ മത്സരത്തിന് ഉണ്ടായിരുന്നതുകൊണ്ടാണ് എല്‍ഡിഎഫിന് പല മണ്ഡലങ്ങളിലും ഭൂരിപക്ഷം ഉയര്‍ത്താന്‍ കഴിഞ്ഞതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു. എന്‍ഡിഎയിലെ ഒരു ഘടക കക്ഷിമാത്രമാണ് ബിഡിജെഎസ്. ബിജെപിയുമായി ബിഡിജെഎസിന് സഖ്യമൊന്നുമില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു.

English summary
Thushar Vellappally's statement against BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X