ബിഡിജെഎസ് 37 മണ്ഡലങ്ങളില്‍ മല്‍സരിക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി; പ്രമുഖര്‍ പട്ടികയില്‍
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിഡിജെഎസ് 37 സീറ്റില്‍ മല്‍സരിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. പ്രമുഖര്‍ സ്ഥാനാര്‍ഥി പട്ടികയിലുണ്ടാകും. താന്‍ മല്‍സരിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്ന് തുഷാര്‍ പറഞ്ഞു. ബിജെപിയുമായി ചില സീറ്റുകള്‍ വച്ചുമാറിയേക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ചേര്‍ത്തലയില്‍ പാര്‍ട്ടി സംസ്ഥാന നേതൃയോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു തുഷാര്‍ വെള്ളാപ്പള്ളി. കര്‍ഷക സമരത്തെ അദ്ദേഹം ആവര്‍ത്തിച്ചു കുറ്റപ്പെടുത്തി. സമരം ചെയ്യുന്നത് യഥാര്‍ഥ കര്‍ഷകരല്ല എന്നാണ് തുഷാറിന്റെ ആരോപണം. പാകിസ്താനില്‍ നിന്നും ചൈനയില്‍ നിന്നും അവര്‍ക്ക് പണം വരുന്നുണ്ടെന്നും തുഷാര്‍ പറയുന്നു.

ഇത്തവണ കനത്ത തിരിച്ചടികള്‍ക്കിടെയാണ് ബിഡിജെഎസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒരു വാര്‍ഡ് മാത്രമാണ് പാര്‍ട്ടിക്ക് ലഭിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 37 സീറ്റുകളിലാണ് ബിഡിജെഎസ് മല്‍സരിച്ചത്. ഇത്തവണ രണ്ടു സീറ്റുകള്‍ അധികം വേണമെന്ന് ബിജെപിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ലഭിച്ചില്ല. മാത്രമല്ല, ചില സീറ്റുകള്‍ ബിജെപി ആവശ്യപ്പെടുമെന്ന വാര്‍ത്തകളും വന്നിരുന്നു. ഇതിനിടെയാണ് 37 സീറ്റില്‍ തന്നെ മല്‍സരിക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറയുന്നത്.
ബിഡിജെഎസില്‍ നിന്ന് ഒരു വിഭാഗം അടുത്തിടെ തെറ്റിപ്പിരിഞ്ഞ് പുതിയ പാര്‍ട്ടി രൂപീകരിച്ചിരുന്നു. ഭാരതീയ ജനസേന എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. നീലകണ്ഠന് മാസ്റ്ററുടെയും ഗോപകുമാറിന്റെയും നേതൃത്വത്തിലാണ് പുതിയ പാര്‍ട്ടി. ഇവര്‍ യുഡിഎഫിന് പിന്തുണ നല്കാന് തീരുമാനിച്ചു എന്ന് കഴിഞ്ഞ ദിവസം കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു.
-
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം












Click it and Unblock the Notifications