Get Updates
Get notified of breaking news, exclusive insights, and must-see stories!

അച്ഛനെ തള്ളി മകന്‍!!! ബിഡിജെഎസ് ശബരിമല സ്ത്രീ പ്രവേശനത്തിനെതിര്... സമരത്തില്‍ ബിജെപിയ്‌ക്കൊപ്പം

പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശന വിവാദത്തില്‍ കഴിഞ്ഞദിവസം എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം ഏറെ ചര്‍ച്ചയായിരുന്നു. ബിജെപി മുന്നോട്ട് വയ്ക്കുന്ന സമരത്തെ തള്ളിക്കൊണ്ടാണ് വെള്ളാപ്പള്ളി രൂക്ഷ വിമര്‍ശനങ്ങള്‍ മുന്നോട്ട് വച്ചത്. ഇത്രയും കാലം വെള്ളാപ്പള്ളി വിമര്‍ശകര്‍ ആയിരുന്നവര്‍ പോലും ഒറ്റ നിമിഷം കൊണ്ട് അദ്ദേഹത്തെ പ്രശംസകള്‍ കൊണ്ട് മൂടുന്ന കാഴ്ചയും കണ്ടു.

എന്നാല്‍ എസ്എന്‍ഡിപിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയായ ബിഡിജെഎസിന് ഇക്കാര്യത്തില്‍ മറ്റൊരു നിലപാടാണ്. വെള്ളാപ്പള്ളി നടേശന്റെ പ്രഖ്യാപനത്തെ പാടി തള്ളിക്കളഞ്ഞുകൊണ്ടാണ് ഇപ്പോള്‍ മകന്‍ തുഷാര്‍ വെള്ളാപ്പള്ളി രംഗത്ത് വന്നിരിക്കുന്നത്.

Thushar

ശബരിമല വിഷയത്തില്‍ എന്‍ഡിഎ നടത്തുന്ന സമരത്തില്‍ ബിഡിജെഎസ് പങ്കാളിയാകും എന്നാണ് തുഷാര്‍ വ്യക്തമാക്കിയിരിക്കുന്നത്. ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ ആണ് തുഷാര്‍ വെള്ളാപ്പള്ളി.

ബിഡിജെഎസ് വിശ്വാസികള്‍ക്കൊപ്പം ആണെന്നാണ് തുഷാര്‍ വ്യക്തമാക്കുന്നത്. സുപ്രീം കോടതി ഭരണഘടന ബഞ്ചിന്റെ വിധി മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണം എന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും എന്നും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കിയിട്ടുണ്ട്.

സുപ്രീം കോടതി വിധിയുടെ പേരില്‍ ബിജെപി രാഷ്ട്രീയ ലക്ഷ്യത്തോടെ ആണ് സമരം ചെയ്യുന്നത് എന്നായിരുന്നു കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നത്. ഇക്കാര്യം തിരിച്ചറിയാനുള്ള വിവേകം ഹിന്ദു സമൂഹത്തിന് വേണം എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഹിന്ദുത്വത്തിന്റെ പേരില്‍ തെരുവില്‍ ഇറങ്ങി വിദ്വേഷം സൃഷ്ടിക്കാനുള്ള നീക്കങ്ങള്‍ ശരിയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞതിന് വിരുദ്ധമായാണ് ഇപ്പോള്‍ തുഷാര്‍ പറയുന്ന കാര്യങ്ങള്‍. തുഷാര്‍ ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ ആണ്. ബിഡിജെഎസ് ഇപ്പോഴും കേരളത്തില്‍ എന്‍ഡിഎയുടെ ഭാഗവും ആണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+