അനിശ്ചിതത്വം അവസാനിച്ചു! തൃശ്ശൂരില്‍ തുഷാര്‍ വെള്ളാപ്പള്ളി തന്നെ!
തൃശ്ശൂര്‍: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ തൃശ്ശൂരിലും വയനാട്ടിലും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ബിഡിജെഎസ്. തുഷാര്‍ വെള്ളാപ്പള്ളി തന്നെ തൃശ്ശൂരില്‍ മത്സരിക്കും. വയനാട്ടില്‍ പൈലി വാത്യാട്ടാണ് സ്ഥാനാര്‍ത്ഥി. നേരത്തേ തൃശ്ശൂരും വയനാടും ഒഴികേയുള്ള മൂന്ന് മണ്ഡലങ്ങളില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു.

തൃശ്ശൂര്‍ ബിഡിജെഎസിന് നല്‍കിയിരുന്നെങ്കിലും അവിടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ പാര്‍ട്ടി ആദ്യം തയ്യാറായിരുന്നില്ല. തുഷാര്‍ തന്നെ മണ്ഡലത്തില്‍ മത്സരിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. അമിത് ഷായും ഇതേ കാര്യം തുഷാറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തുഷാര്‍ മത്സരിക്കുന്നതിനോട് എതിര്‍പ്പുമായി വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തുകയായിരുന്നു. അതേസമയം തൃശ്ശൂരില്‍ മത്സരിച്ച് തോറ്റാല്‍ രാജ്യസഭാ സീറ്റ് നല്‍കണമെന്ന് തുഷാര്‍ ബിജെപിയോട് ആവശ്യപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
വയനാടിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിലുളള അനിശ്ചിതത്വമാണെന്നായിരുന്നു റിപ്പോര്‍ട്ട്. രാഹുല്‍ ഗാന്ധി മണ്ഡലത്തില്‍ മത്സരിക്കുമെങ്കില്‍ സീറ്റ് ബിജെപി നല്‍കുമെന്നും പാര്‍ട്ടിയുമായി ആലോചിച്ചേ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുള്ളൂവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications