കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുഷാറിനെ കുടുക്കാന്‍ 'പെണ്‍കെണി' ഒരുക്കി; ഒത്തുതീര്‍പ്പിന് തയ്യാറായി എന്‍ഡിഎ കണ്‍വീനര്‍

Google Oneindia Malayalam News

അജ്മാന്‍/തിരുവനന്തപുരം: പത്ത് ദശലക്ഷം ദിര്‍ഹത്തിന്റെ ചെക്ക് കേസില്‍ തുഷാര്‍ വെള്ളാപ്പള്ളി അജ്മാനിലെ ജയിലില്‍ നിന്ന് പുറത്തിറങ്ങിക്കഴിഞ്ഞു. ജാമ്യത്തില്‍ ഇറങ്ങിയതുകൊണ്ട് കേസില്‍ നിന്ന് രക്ഷപ്പെട്ടു എന്ന് അര്‍ത്ഥമില്ല. പ്രവാസി വ്യവസായി എംഎ യൂസഫലിയുടെ സഹായത്തോടെ ആയിരുന്നു തുഷാര്‍ ജാമ്യത്തിലിറങ്ങിയത്.

<strong>രക്ഷകനായി അവതരിച്ച് യൂസഫലി... തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് ജാമ്യം... ജയിലില്‍ നിന്ന് പുറത്തേക്ക്</strong>രക്ഷകനായി അവതരിച്ച് യൂസഫലി... തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് ജാമ്യം... ജയിലില്‍ നിന്ന് പുറത്തേക്ക്

പത്ത് വര്‍ഷം മുമ്പ് നല്‍കിയ ചെക്കിന്റെ പേരിലാണ് ഇപ്പോഴത്തെ കേസ്. നിയമപരമായി ഇത് നിലനില്‍ക്കില്ലെന്നാണ് തുഷാറിന്റെ വാദം. എന്നാല്‍ കേസ് നടത്താന്‍ നിന്നാല്‍ അത് തീരും വരെ തുഷാര്‍ യുഎഇയില്‍ തന്നെ തുടരേണ്ടി വരും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.

അതുകൊണ്ട് തന്നെ കോടതിയ്ക്ക് പുറത്ത് കേസ് ഒത്തുതീര്‍പ്പിലാക്കാന്‍ ഉള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. അതിനിടെ തുഷാറിനെ അജ്മാനില്‍ എത്തിക്കാന്‍ നാസില്‍ അബ്ദുള്ള സ്വീകരിച്ച തന്ത്രവും വെളിപ്പെട്ടു.

സിഐഡികളുടെ തന്ത്രം

സിഐഡികളുടെ തന്ത്രം

തുഷാറിനെ അജ്മാനില്‍ എത്തിക്കാന്‍ ഒരു സ്ത്രീയെ ഉപയോഗിച്ചു എന്നാണ് പരാതിക്കാരനായ നാസില്‍ അബ്ദുള്ള വെളിപ്പെടുത്തിയിരിക്കുന്നത്. എന്തായാലും അത് തന്റെ തന്ത്രം അല്ലെന്നും അദ്ദേഹം പറയുന്നുണ്ട്. ദുബായിലെ സിഐഡിമാര്‍ ആണ് ഇത്തരം ഒരു ഉപായം ഉപദേശിച്ചത് എന്നാണ് നാസില്‍ വ്യക്തമാക്കുന്നത്.

വസ്തുക്കച്ചവടത്തിന് എന്ന പേരില്‍

വസ്തുക്കച്ചവടത്തിന് എന്ന പേരില്‍

വസ്തുക്കച്ചവടത്തിന്റെ കാര്യങ്ങള്‍ സംസാരിക്കാന്‍ എന്ന വ്യാജേന ആയിരുന്നു തുഷാറിനെ അജ്മാനില്‍ എത്തിച്ചത്. അവിടെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിക്കവേ ആണ് അജ്മാന്‍ പോലീസ് എത്തി അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ജയിലില്‍ അടയ്ക്കുകയും ചെയ്തു.

ഒത്തുതീര്‍പ്പാണ് വഴി

ഒത്തുതീര്‍പ്പാണ് വഴി

കഴിഞ്ഞ ദിവസം ഒരു മില്യണ്‍ ദിര്‍ഹം കെട്ടിവച്ചാണ് തുഷാര്‍ ജാമ്യത്തിലിറങ്ങിയത്. ഓഗസ്റ്റ് 25, ഞായറാഴ്ച വീണ്ടും കോടതിയില്‍ ഹാജരാവുകയും വേണം. തുഷാറിന്റെ പാസ്‌പോര്‍ട്ടും കോടതിയില്‍ ആണുള്ളത്. യുഎഇ വിടണം എങ്കില്‍ കേസില്‍ തീര്‍പ്പുണ്ടാക്കുക മാത്രമാണ് വഴി. ഇതിന് നാസിലിന്റെ സഹായവും വേണം.

നേരിട്ട് വിളിച്ചു

നേരിട്ട് വിളിച്ചു

ജാമ്യത്തില്‍ ഇറങ്ങിയതിന് ശേഷം തുഷാര്‍, നാസിലിനെ നേരിട്ട് ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. പ്രശ്‌ന പരിഹാരത്തിന് വഴി തെളിഞ്ഞിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ഞായറാഴ്ചയ്ക്ക് മുമ്പ് കോടതിയ്ക്ക് പുറത്ത് ഒത്തുതീര്‍പ്പില്‍ എത്തിയാല്‍ തുഷാറിന് വൈകാതെ തന്നെ യുഎഇ വിടാനും സാധിക്കും.

 പണം കിട്ടിയേ പറ്റൂ

പണം കിട്ടിയേ പറ്റൂ

മുഴുവന്‍ പണവും കിട്ടാതെ കേസില്‍ ഒരു ഒത്തുതീര്‍പ്പിനും ഇല്ലെന്നാണ് നാസില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഒത്തുതീര്‍പ്പില്‍ എത്തിയില്ലെങ്കില്‍ കേസ് പിന്‍വലിക്കില്ലെന്നും നാസില്‍ പറയുന്നുണ്ട്. ഏത് വിധേനയും കേസ് അവസാനിപ്പിക്കാന്‍ ആയിരിക്കും തുഷാര്‍ വെള്ളാപ്പള്ളി ശ്രമിക്കുക.

നാസിലും ജയിലില്‍ കിടന്നു

നാസിലും ജയിലില്‍ കിടന്നു

സാമ്പത്തിക കേസില്‍ നാസില്‍ അബ്ദുള്ളയ്ക്കും ജയിലില്‍ കിടക്കേണ്ടി വന്നിട്ടുണ്ട്. തുഷാര്‍ പണം തരും എന്ന് പ്രതീക്ഷിച്ച് നല്‍കിയ ചെക്കുകള്‍ മടങ്ങിയതോടെ ആയിരുന്നു ഇത് എന്നാണ് നാസില്‍ പറയുന്നത്. അന്ന് 10 ശതമാനം തുക നല്‍കി ഒത്തുതീര്‍പ്പിലെത്താം എന്ന് തുഷാര്‍ പറഞ്ഞിരുന്നു. എന്നാല്‍ മുഴുവന്‍ പണവും കിട്ടാതെ താന്‍ പിന്‍മാറില്ലെന്നാണ് നാസില്‍ ഇപ്പോഴും പറയുന്നത്.

Recommended Video

cmsvideo
തുഷാറിനെ രക്ഷിച്ചവരറിയാന്‍ നാസിലിന്റെ ജീവിതം | Oneindia Malayalam
തുഷാറിന് മുന്നില്‍ സാധ്യതകള്‍

തുഷാറിന് മുന്നില്‍ സാധ്യതകള്‍

പത്ത് വര്‍ഷം മുമ്പുള്ള കേസ് ആണെന്നതാണ് തുഷാറിന് മുന്നിലുള്ള നിയമപരമായ പിടിവള്ളി. അതുകൊണ്ട് തന്നെ വേണമെങ്കില്‍ കേസ് നടത്തി വിജയിക്കുകയും ചെയ്യാം. പക്ഷേ, പാസ്‌പോര്‍ട്ട് കോടതിയില്‍ ആണെന്നതുകൊണ്ട് രാജ്യം വിടാന്‍ സാധിക്കില്ലെന്നതാണ് പ്രശ്‌നം.

English summary
Thushar Vellappally to make compromise deal with complainant in UAE- Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X