കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ 3 സീറ്റില്‍ വിജയമുറപ്പെന്ന് ബിജെപി; തൃശൂരില്‍ മത്സരിക്കാന്‍ ഉപാധികളുമായി തുഷാര്‍

Google Oneindia Malayalam News

തൃശൂര്‍: ഇടത്-വലത് മുന്നണികള്‍ കേരളത്തില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കിയെങ്കിലും എന്‍ഡിഎയില്‍ ഇതുവരെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ണ്ണമായിട്ടില്ല. പത്തനംതിട്ട ഒഴികേയുള്ള 13 സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.

<strong>ഭാര്യയുടെ ദുരൂഹമരണത്തില്‍ പ്രതിയായ നേതാവിനൊപ്പം ഓടിച്ചാടി വിടി ബല്‍റാം; ആരോപണവുമായി ഡിവൈഎഫ്ഐ</strong>ഭാര്യയുടെ ദുരൂഹമരണത്തില്‍ പ്രതിയായ നേതാവിനൊപ്പം ഓടിച്ചാടി വിടി ബല്‍റാം; ആരോപണവുമായി ഡിവൈഎഫ്ഐ

എന്നാല്‍ ഏറെനാള്‍ നീണ്ടു നിന്ന ചര്‍ച്ചകള്‍ക്ക് ശേഷം നേടിയെടുത്ത തൃശൂരിലടക്കം ഒരു സീറ്റിലും ബിഡിജെഎസ് ഇതുവരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. തൃശ്ശൂരില്‍ തുഷാര്‍ തന്നെ മത്സരിക്കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. ഇതടക്കം മൂന്ന് സീറ്റുകളാണ് കേരളത്തില്‍ ബിജെപി പ്രധാനമായും ലക്ഷ്യമിടുന്നത്...

രാഷ്ട്രീയ സാഹചര്യം

രാഷ്ട്രീയ സാഹചര്യം

ബിജെപിയെ സംബന്ധിച്ചിത്തോളം കേരളത്തില്‍ ഏറെ അനുകൂലമായ രാഷ്ട്രീയ സാഹചര്യത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പാണ് ഇതെന്നാണ് പാര്‍ട്ടി ദേശീയ നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. ശബരിമല സമരം തിരഞ്ഞെുപ്പില്‍ ഗു​ണം ചെയ്യുമെന്ന് തന്നെയാണ് ബിജെപി കണക്ക്കൂട്ടുന്നത്.

മൂന്ന് സീറ്റുകള്‍

മൂന്ന് സീറ്റുകള്‍

തിരുവനന്തപുരം, പത്തനംത്തിട്ട, തൃശൂര്‍ എന്നിങ്ങനെ മൂന്ന് സീറ്റുകളാണ് ഇത്തവണ കേരളത്തില്‍ ബിജെപി പ്രധാനമായും ലക്ഷ്യമിടുന്നത്. തിരുവനന്തപുരത്ത് ഇത്തവണ വിജയത്തില്‍ കുറഞ്ഞതൊന്നും ബിജെപി പ്രതീക്ഷിക്കുന്നില്ല.

തിരുവനന്തപുരത്ത്

തിരുവനന്തപുരത്ത്

പലതവണയായി കയ്യില്‍ നിന്ന് വഴുതിപ്പോയ തിരുവനന്തപുരത്ത് ഇത്തവണ കുമ്മനം രാജശേഖരന്‍റെ വിജയം സുനിശ്ചതമാണെന്നാണ് ബിജെപി വിലയിരുത്തുന്നു. ശശിതരൂര്‍ മികച്ച സ്ഥാനാര്‍ത്ഥിയാണെങ്കിലും ഇടതുമുന്നണി വോട്ടുമറിച്ചില്ലെങ്കില്‍ കുമ്മനത്തിന് വലിയ ഭൂരിപക്ഷം ലഭിക്കുമെന്ന് ബിജെപി നേതാക്കള്‍ അഭിപ്രായപ്പെടുന്നു.

ശബരിമല സമരം

ശബരിമല സമരം

തിരുവനന്തപുരം കഴിഞ്ഞാല്‍ ബിജെപി ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന മണ്ഡലം പത്തനംതിട്ടയാണ്. ശബരിമല സ്ത്രീപ്രവേശനത്തിനെതിരായ സമരം ഏറ്റവും ശക്തമായ മണ്ഡലം എന്നതാണ് പത്തനംതിട്ടയില്‍ ബിജെപിയുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നത്.

കെ സുരേന്ദ്രന്‍

കെ സുരേന്ദ്രന്‍

എന്‍ഡിഎയില്‍ ബിജെപി മത്സരിക്കുന്ന 13 സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചെങ്കിലും പത്തനംതിട്ടയില്‍ ഇതുവരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഏകദേശ ധാരണായായിരുന്നു.

അണികളുടെ വികാരം

അണികളുടെ വികാരം

എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. ഇതിനിടയില്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് വരുന്ന ഉന്നത നേതാവിനായി മണ്ഡലം ഒഴിച്ചിട്ടിരിക്കുകയാണെന്ന പ്രചരണവും ഉണ്ടായി. എന്നാല്‍ പത്തനംതിട്ടിയില്‍ കെ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന് തന്നെയാണ് അണികളുടെ വികാരം.

തുഷാര്‍ വരുമോ

തുഷാര്‍ വരുമോ

തൃശൂരില്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുന്നില്ലെങ്കില്‍ കെ സുരേന്ദ്രനെ വരികയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാവാനും സാധ്യതയുണ്ട്.

സമ്മതം

സമ്മതം

എന്നാല്‍ തൃശൂരില്‍ ബിഡിജെഎസ് തന്നെ മത്സരിക്കുമെന്നാണ് തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കുന്നത്. തൃശൂരില്‍ മത്സരിക്കാന്‍ വെള്ളാപ്പള്ളി സമ്മതം അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്

നിബന്ധനകള്‍

നിബന്ധനകള്‍

ത‍ൃശൂരില്‍ മത്സരിക്കാന്‍ തുഷാര്‍ വെള്ളാപ്പളളി ചില നിബന്ധനകള്‍ ബിജെപിക്ക് മുന്നില്‍ വെച്ചതായാണ് സൂചന. തൃശൂരില്‍ മത്സരിച്ച് തോറ്റാല്‍ രാജ്യസഭാ എംപിയാക്കണമെന്നാണ് തുഷാറിന്‍റെ ബിജെപിക്ക് മുന്നില്‍വെച്ച പ്രധാന നിബന്ധന.

ബിജെപിയെ അറിയിച്ചു

ബിജെപിയെ അറിയിച്ചു

കേന്ദ്രസര്‍ക്കാറിന് കീഴിലുള്ള ബോര്‍ഡ്-കോര്‍പ്പറേഷനുകളില്‍ ചെയര്‍മാന്‍ സ്ഥാനമാണ് ബിഡിജെഎസിന്‍റെ രണ്ടാമത്തെ ആവശ്യം. ഉപാധികള്‍ അംഗീകരിച്ചില്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി ബിജെപിയെ അറിയിച്ചു.

വൈകാന്‍ കാരണം

വൈകാന്‍ കാരണം

നിലവില്‍ ഡല്‍ഹിയില്‍ തുടരുന്ന തുഷാര്‍ ബിജെപി കേന്ദ്രനേതാക്കളുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുകയാണ്. ഇതിനുശേഷം മാത്രമേ മത്സരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുവെന്നാണ് തുഷാര്‍ വ്യക്തമാക്കുന്നത്. തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുന്നത് സംബന്ധിച്ച തീരുമാനം വൈകുന്നതാണ് പത്തനംതിട്ട സീറ്റിലെ ബിജെപി സ്ഥാനാര്‍ഥി പ്രഖ്യാപനവും വൈകാന്‍ കാരണം.

English summary
thushar vellappally will meet bjp central leaders in delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X