പെരുന്നാളിന് യുഎഇ-ഇന്ത്യ വിമാനടിക്കറ്റ് നിരക്കില്‍ മൂന്നിരട്ടി വര്‍ധന, മലയാളികള്‍ക്ക് കൈപ്പൊള്ളും
അബുദാബി: യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റില്‍ ഞെട്ടിപ്പിക്കുന്ന വര്‍ധന. പെരുന്നാള്‍ പ്രമാണിച്ചുള്ള വിമാനങ്ങളുടെ ടിക്കറ്റ് നിരക്ക് കേട്ട് മലയാളികളുടെ നല്ല ജീവന്‍ പോയിരിക്കുകയാണ്. മൂന്നിരട്ടി വിലയാണ് ടിക്കറ്റിനായി ഈടാക്കുന്നത്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നാട്ടില്‍ പെരുന്നാള്‍ ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് മലയാളികള്‍. എന്നാല്‍ ആഘോഷങ്ങള്‍ ഇത്തവണ കൈപൊള്ളിക്കുമെന്ന് ഉറപ്പാണ്. ടിക്കറ്റ് ബുക്ക് ചെയ്ത എല്ലാവരും ശരിക്കും ഞെട്ടിപ്പോയി. പത്ത് ദിവസത്തിനിടയില്‍ റെക്കോര്‍ഡ് വേഗത്തിലാണ് ടിക്കറ്റ് നിരക്ക് ഉയര്‍ന്നത്. യാത്ര ഇത്തവണ ഒഴിവാക്കിയവര്‍ വരെയുണ്ട്.

കൊവിഡ് കാരണം മുടങ്ങി കിടക്കുന്ന വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതോടെ ടിക്കറ്റ് നിരക്കുകള്‍ കുറയുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ ആ പ്രതീക്ഷകളൊക്കെ ഇപ്പോള്‍ മലയാളി കുടുംബങ്ങള്‍ ഉപേക്ഷിച്ചിരിക്കുകയാണ്. കുടുംബത്തോടെ പോയി പെരുന്നാള്‍ ആഘോഷിക്കുക വലിയ ബുദ്ധിമുട്ടായി മാറും. തിരക്ക് വര്‍ധിക്കുന്നതിന് അനുസരിച്ച് നിരക്കും വര്‍ധിപ്പിക്കുകയാണ് ഇത്തവണയും ദുബായില്‍ നിന്ന് കൊച്ചിയിലേക്കുള്ള വണ്‍വേയ്ക്ക് ശരാശരി 450 ദിര്‍ഹമായിരുന്നു നിരക്ക്. ഇത് ഏകദേശം 7729 രൂപയോളം വരും. എന്നാല്‍ പെരുന്നാളിന് മുമ്പ് ഇത് വര്‍ധിച്ച് 32227 രൂപയായി മാറി. അതായത് ടിക്കറ്റ് നിരക്ക് 1550 ദിര്‍ഹമായി വര്‍ധിച്ചിരിക്കുകയാണ്.
ഒരാള്‍ക്ക് നാട്ടില്‍ പോയി ഒരാഴ്ച്ചയ്ക്കുള്ളില്‍ തിരിച്ചുവരണമെങ്കില്‍ കുറഞ്ഞത് 2500 ദിര്‍ഹം നല്‍കേണ്ടി വരും. അതായത് 52000 രൂപ നല്‍കേണ്ടി വരും. വ്യത്യസ്ത എയര്‍ലൈനുകളില്‍ സീറ്റ് തരപ്പെടുത്തേണ്ടതുമുണ്ട്. പോകാനും വരാനുമായിട്ടാണിത്. എങ്കില്‍ മാത്രമേ ഈ നിരക്കില്‍ യാത്ര ചെയ്യാനാവൂ. ഇനി ഒരു എയര്‍ലൈന്‍ ആണെങ്കില്‍ നിരക്ക് ഇതിനും മുകളില്‍ പോകും. ഈ നിരക്കും വെച്ച് നാട്ടില്‍ പോകേണ്ട എന്ന് തീരുമാനിച്ചവരും ധാരാളമുണ്ട്. നാലംഗ കുടുംബമാണെങ്കില്‍ പെരുന്നാള്‍ അവധിയുടെ സമയത്ത് നാട്ടില്‍ പോകാന്‍ രണ്ട് ലക്ഷത്തോളം രൂപ വേണം. 9500 ദിര്‍ഹം അതിനായി മുടക്കണം. ഈ തുക കൊടുത്താല്‍ പോലും നേരിട്ടുള്ള വിമാനങ്ങളില്‍ സീറ്റ് ലഭിക്കില്ല.
പക്ഷേ ഇതൊന്നുമല്ല, പ്രശ്‌നങ്ങള്‍ ധാരാളമുണ്ട്. ഈ തുകയ്ക്ക് മണിക്കൂറുകളുടെ ഇടവേളകളില്‍ മറ്റേതെങ്കിലും രാജ്യം വഴിയുള്ള കണക്ഷന്‍ വിമാനമാണ് ലഭിക്കുക. നേരിട്ടുള്ള വിമാനത്തിനായി നല്‍കേണ്ടത് അഞ്ചിരട്ടി തുകയാണ്. എയര്‍ ഇന്ത്യാ എക്‌സ്പ്രസിലാണെങ്കില്‍ 32227 രൂപ യാത്രയ്ക്ക് നല്‍കേണ്ടി വരും. ഇതാണ് ഏറ്റവും നിരക്ക് കുറവുള്ള വിമാന സര്‍വീസുകളിലൊന്ന്. ഫ്‌ളൈ ദുബായില്‍ 31541 രൂപ അതായത് 10348 ദിര്‍ഹം നല്‍കേണ്ടി വരും. എയര്‍ അറേബ്യ, എയര്‍ ഇന്ത്യ എന്നിവരുടെ നിരത്ത് 40000 രൂപയ്ക്ക് മുകളിലാണ്. ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, എന്നിവയ്ക്ക് 35000 രൂപയ്ക്ക് മുകളിലാണ് ടിക്കറ്റ് നിരക്ക്. ഇനി അബുദാബിയില്‍ നിന്നാണ് യാത്രയെങ്കില്‍ 2000 രൂപ വരെ അധികമായി നല്‍കേണ്ടി വരും.












Click it and Unblock the Notifications