കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസുമായി കൈ കോര്‍ക്കാം.. യെച്ചൂരിക്കൊപ്പം വിഎസ്

Google Oneindia Malayalam News

കൊല്‍ക്കത്ത: ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ്സുമായി ചേരാമോ എന്ന ചോദ്യം കഴിഞ്ഞ കുറച്ച് നാളുകളായി സിപിഎമ്മിനുള്ളില്‍ പുകയുകയാണ്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരിക്ക് കോണ്‍ഗ്രസുമായി കൈ കോര്‍ക്കുന്നതില്‍ തെറ്റില്ലെന്ന അഭിപ്രായമാണെങ്കിലും അതിനോട് ഭൂരിപക്ഷവും യോജിക്കുന്നില്ല. കോണ്‍ഗ്രസ്സിനോട് സഹകരണം വേണ്ടെന്ന കാരാട്ടിന്റെ നിലപാടിനൊപ്പമാണ് ബംഗാളിലേയും കേരളത്തിലേയും പാര്‍ട്ടി നേതൃത്വം. അതിനിടെ യെച്ചൂരിയുടെ നിലപാടിനെ പിന്തുണച്ച് വിഎസ് അച്യുതാനന്ദന്‍ രംഗത്ത് വന്നിരിക്കുകയാണ്. ബിജെപിക്കെതിരെ കോണ്‍ഗ്രസ് അടക്കമുള്ള മതേതര കക്ഷികളുമായി സഹകരിക്കണം എന്നാണ് വിഎസ് കത്തില്‍ പറയുന്നത്.

റിമ കാരണം കടക്കാരനായി.. ഫെമിനിസം തലയ്ക്ക് പിടിച്ചിരിക്കുന്നു! റിമ കല്ലിങ്കലിനെതിരെ സംവിധായകൻറിമ കാരണം കടക്കാരനായി.. ഫെമിനിസം തലയ്ക്ക് പിടിച്ചിരിക്കുന്നു! റിമ കല്ലിങ്കലിനെതിരെ സംവിധായകൻ

VS

കൊല്‍ക്കത്തയില്‍ നടക്കുന്ന കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാത്ത സാഹചര്യത്തിലാണ് വിഎസ് കത്ത് നല്‍കിയിരിക്കുന്നത്. ഫാസിസ്റ്റ് കക്ഷിയായ ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ പ്രായോഗിക രാഷ്ട്രീയ നിലപാട് സ്വീകരിക്കണം എന്നാണ് കത്തില്‍ വിഎസ് പറയുന്നത്. ബിജെപിയോടും കോണ്‍ഗ്രസിനോടും സമദൂരം എന്നതാണ് വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസിലെ തീരുമാനം. എന്നാല്‍ ബിജെപിയാണ് പ്രധാന വെല്ലുവിളിയെന്ന് പാര്‍ട്ടി നേതൃത്വം തിരിച്ചറിയുന്നുണ്ട്. കൊല്‍ക്കത്തയില്‍ നടക്കുന്ന കേന്ദ്രകമ്മിറ്റി യോഗത്തില്‍ ഈ വിഷയം പ്രധാന ചര്‍ച്ചയാവും.

English summary
VS Achuthanandan's letter to CPM CC regarding the tie up with congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X