കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുലയമഹാസഭയുടെ നിര്‍ണായക തീരുമാനം

  • By ബിനു ഫല്‍ഗുനന്‍
Google Oneindia Malayalam News

നേരത്തെ സൂചിപ്പിച്ചതുപോലെ, മാവേലിക്കര മണ്ഡലത്തിലെ നിര്‍ണായക ശക്തി ദളിത് വോട്ടുകളാണ്. സംഘടിത ദളിത് വോട്ടുബാങ്ക് എന്ന് വിളക്കാവുന്ന മേഖലയിലെ ശക്തരാണ് കേരള പുലയ മഹാസഭ എന്ന കെപിഎംഎസ്.

ഇത്തവണത്തെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മാവേലിക്കരയില്‍ ഇടതുമുന്നണിയെ പിന്തുണക്കാനാണ് പുലയ മഹാസഭയുടെ തീരുമാനം. തിരുവനന്തപുരത്തും കൊല്ലത്തും സഭയുടെ പിന്തുണ ബിജെപിക്ക് ആയിരിക്കും എന്നും വ്യക്തമാക്കിയിട്ടുണ്ട്.

chegara-surendran

കൊടിക്കുന്നില്‍ സുരേഷിന് ഭീഷണിയായേക്കാവുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണിത്. ശാലു മേനോനുമായി ബന്ധപ്പെടുത്തിയുള്ള ആരോപണങ്ങള്‍ തിരഞ്ഞെടുപ്പില്‍ പ്രതികൂലമാകില്ലെന്നാണ് യുഡിഎഫ് ക്യാമ്പിന്റെ വിലയിരുത്തല്‍. പക്ഷേ കെപിഎംഎസിന്റെ തീരുമാനം പ്രതിസന്ധി സൃഷ്ടിച്ചേക്കും എന്നും വിലയിരുത്തുന്നു.

മറ്റ് സമുദായങ്ങളുടേയും മതവിഭാഗങ്ങളുടേയും വോട്ടുകള്‍ പരമാവധി പിടിച്ചടക്കുക എന്നതാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. എന്നാല്‍ ഇതിന് തടയിടാന്‍ പരിചയ സമ്പന്നനായ ചെങ്ങറ സുരേന്ദ്രനും രംഗത്തുണ്ട്.

സിപിഎമ്മും സിപിഐയും തമ്മിലുള്ള വടംവലി ഇല്ല എന്നത് തന്നെയാണ് ഇത്തവണ ഇടതു ക്യാമ്പിന്റെ ഏറ്റവും വലിയ ആത്മവിശ്വാസം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലുണ്ടാക്കിയ നേട്ടം ലോക്‌സഭ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാനാകും എന്ന പ്രതീക്ഷയിലാണ് സിപിഐയും എല്‍ഡിഎഫും.

മാവേലിക്കരയില്‍ പൊടിപാറും, ഇഞ്ചോടിഞ്ച് മത്സരംമാവേലിക്കരയില്‍ പൊടിപാറും, ഇഞ്ചോടിഞ്ച് മത്സരം

English summary
Tight competition at Mavelikkara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X