മോദിയ്ക്ക് ക്ഷണമില്ലെന്ന് വീണ്ടും ശിവഗിരി, പക്ഷേ സുരക്ഷയ്ക്ക് കുറവില്ല
ശിവഗിരി: നരേന്ദ്ര മോദിയുടെ ശിവഗിരി സന്ദര്‍ശനവിവാദം മഠത്തിലെ സ്വാമികള്‍ തന്നെ വീണ്ടും കുത്തിപ്പൊക്കുകയാണോ? നരേന്ദ്ര മോദിയെ ക്ഷണിച്ചിട്ടില്ലെന്ന് അവര്‍ ആവര്‍ത്തിയ്ക്കുകയാണ്.
സംഭവങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും സുരക്ഷ ഒരുക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയ്ക്കും അധികൃതര്‍ തയ്യാറല്ല. ഡിസംബര്‍ 14 ന് തന്നെ ശിവഗിരി മഠത്തിലെ സുരക്ഷാ ഏര്‍പ്പാടുകളെല്ലാം തന്നെ കുറ്റമറ്റതാക്കിക്കഴിഞ്ഞു.

ഡിസംബര്‍ 14 ന് ശിവഗിരിയില്‍ വന്ന് ഏറെ വിവാഹങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ഈ ചടങ്ങുകള്‍ക്കൊന്നും തന്നെ യാതൊരു വിഘാതവും സൃഷ്ടിയ്ക്കാതെയാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയത്. ശിവഗിരിയില്‍ കഴിഞ്ഞ ദിവസം എത്തിയവരില്‍ കൂടുതല്‍ പേരും സുരക്ഷാ ഉദ്യോഗസ്ഥരായിരുന്നോ എന്ന് പോലും ചിലരില്‍ സംശയം ഉണര്‍ന്നു.
മോദി കേരളത്തില്‍...ചിത്രങ്ങള്‍ കാണാം...
വര്‍ക്കലയില്‍ കഴിഞ്ഞ ദിവസം തന്നെ ശക്തമായ പോലീസ് സാന്നിധ്യം ഉണ്ടായിരുന്നു. നൂറ് കണക്കിന് പോലീസുകാരെയാണ് നഗരത്തില്‍ വിന്യസിച്ചിരുന്നത്. ശിവഗിരി മഠത്തില്‍ ബോംബ് സ്‌ക്വാഡും പരിശോധന നടത്തി.
ശിവഗിരി മഠത്തിലെ പാര്‍ത്ഥനയിലും പൂജയിലും മോദി പങ്കെടുക്കുന്നുണ്ട്. അതിന് ശേഷം ശാരദാ മഠത്തിന് മുന്നില്‍ മോദി ഇലഞ്ഞിമരം നടും.












Click it and Unblock the Notifications