കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ ഭേദഗതി ബില്ലിൽ പരോക്ഷ വിമർശനവുമായി ടിക്കാറാം മീണ; ചലർക്ക് ഭരണത്തിന്റെ അഹങ്കാരം!

Google Oneindia Malayalam News

മലപ്പുറം: പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്താകെ പ്രക്ഷോഭങ്ങൾ നടക്കുമ്പോൾ, ബില്ലിനെ പരോക്ഷമായി വിമർശിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ടിക്കറാം മീണ. ഭരണത്തിന്‍റെ അഹങ്കാരത്തിൽ ചിലർ ജനത്തെ ബുദ്ധിമുട്ടിക്കാൻ ശ്രമിക്കുകയാണ്. വിദ്യാര്‍ത്ഥികളെ വെടിവക്കുന്ന സംഭവങ്ങൾ വരെ ദില്ലിയിൽ അരങ്ങേറി. ആരെങ്കിലും ജനങ്ങളെ തമ്മിലടിപ്പിക്കാൻ ശ്രമിച്ചാൽ അത് നടക്കാൻ പോകുന്നില്ലെന്ന് ടിക്കാറാം മീണ തിരൂരങ്ങാടിയിൽ പറഞ്ഞു.

മതനിരപേക്ഷതയാണ് ഭാരതത്തിന്റെ പൈതൃകം. നമുക്ക് ശക്തമായ ഭരണഘടനയുണ്ട്. ജനാധിപത്യ പാരമ്പര്യത്തിൽ നാം അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭാരത നിര്‍മ്മാണത്തിന് വേണ്ടി നമ്മള്‍ സഹിച്ച ത്യാഗങ്ങള്‍ അതില്‍ എല്ലാവര്‍ക്കും തുല്യ സംഭാവനയുണ്ട്. അതുകൊണ്ട് ത്നെ ശക്തമായ പ്രതികരണങ്ങൾ ഉണ്ടാകുമെന്നതിന് യാതൊരു സംശയവും വേണ്ട.

Tikaram Meena

ഇങ്ങനെയുള്ള ശക്തികളെ തോൽപിച്ചതാണ് നമ്മുടെ രാജ്യം. ഇനിയും തോൽപിക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു. ഓറിയന്‍റൽ ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ടിക്കാറാം മീണ. അതേസമയം ജാതിയും മതവുമല്ല പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ മാനദണ്ഡമെന്നു പറയുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി അത് പ്രവൃത്തിയിലാണ് തെളിയിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു.

Recommended Video

cmsvideo
CM Pinarayi Vijayan's reply to PM Narendra Modi on CAA | Oneindia Malayalam

വര്‍ഗീയ നീക്കങ്ങളെ കുറിച്ച് ജനങ്ങള്‍ ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ വസ്തുനിഷ്ഠമായ മറുപടികള്‍ക്ക് പകരം വികാരപ്രകടനം കൊണ്ട് നേരിടാമെന്നത് ആശാസ്യമായ രീതിയല്ലെന്നും പിണറായി വിജയൻ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പിണറായിയുടെ പ്രതികരണം. മതം നോക്കിയല്ല സര്‍ക്കാര്‍ വികസനം നടത്തുന്നതെന്ന് ഡല്‍ഹി രാംലീല മൈതാനിയില്‍ സംഘടിപ്പിച്ച റാലിയില്‍ പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു. ഇതിന് മറുപടിയായിട്ടാണ് പിണറായി വിജയൻ പ്രതികരിച്ചത്.

English summary
Tikaram Meena about CAA protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X