Get Updates
Get notified of breaking news, exclusive insights, and must-see stories!

കള്ളവോട്ട് ചെയ്തവരെ വെറുതെവിടില്ലെന്ന് ടിക്കറാം മീണ; കുട്ടിക്കളിയല്ല, വേണ്ടിവന്നാല്‍ കോടതിയില്‍പോകും

തിരുവനന്തപുരം: കള്ളവോട്ട് വിവാദത്തില്‍ പ്രതികരണവുമായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ. ശക്തമായ നടപടിയുണ്ടാകുമെന്ന് അദ്ദേഹം മാതൃഭൂമിയോട് പറഞ്ഞു. വ്യക്തമായ തെളിവുകള്‍ അടങ്ങുന്ന റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കൈവശമുണ്ട്. ഇത് കുട്ടിക്കൡയല്ല. വേണ്ടി വന്നാല്‍ സുപ്രീംകോടതി വരെ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു പാര്‍ട്ടിക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തിയല്ല. തിരഞ്ഞെടുപ്പ് കമ്മീഷന് കീഴിലുള്ള ഉദ്യോഗസ്ഥനാണ്. നിയമനടപടി ഉണ്ടായാല്‍ അതിന് നേരിടുമെന്നും ടിക്കാറാം മീണ പറഞ്ഞു.

Tika

അതേസമയം, തൃക്കരിപ്പൂരില്‍ കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയ സിപിഎം പ്രവര്‍ത്തകനെതിരെ പോലീസ് കേസെടുത്തു. ചീമേനി കെ ശ്യാംകുമാറിനെതിരെയാണ് കേസെടുത്തത്. സ്വാധീനം ഉപയോഗിച്ച് ആള്‍മാറാട്ടം നടത്തി മറ്റൊരാളുടെ വോട്ട് രേഖപ്പെടുത്തിയെന്നാണ് പ്രതിക്കെതിരെ ചുമത്തിയ കുറ്റം. കാസര്‍ഗോഡ് കളക്ടര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ച ടിക്കറാം മീണ കേസെടുക്കാന്‍ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം കേസെടുത്തത്.

അതേസമയം, കല്യാശേരി പുതയങ്ങാടിയില്‍ കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുക്കുമെന്നാണ് വിവരം. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലായി ഏഴ് കള്ളവോട്ട് കേസുകളാണ് കമ്മീഷന്‍ കണ്ടെത്തിയത്. നാലെണ്ണം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയും മൂന്നെണ്ണം മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയുമാണ്.

പരിയാരത്ത് പഞ്ചായത്തംഗം എംവി സലീന, മുന്‍ അംഗം കെപി സുമയ്യ, പത്മിനി എന്നിവര്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. പുതിയങ്ങാടിയില്‍ ഫായിസ്, സമദ്, കെഎം മുഹമ്മദ് എന്നിവര്‍ കള്ളവോട്ട് ചെയ്തതായി കമ്മീഷന്‍ കണ്ടെത്തിയിരുന്നു. കണ്ണൂര്‍ പാമ്പുരുത്തിയില്‍ 28 പ്രവാസികളുടെ വോട്ടുകള്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ചെയ്‌തെന്ന പരാതിയില്‍ അന്വേഷണം തുടരുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+