തൃശൂരിൽ ബിജെപിക്ക് ഞെട്ടൽ, സുരേഷ് ഗോപി പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ!
തൃശൂര്‍: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശബരിമലയുടെ പേരില്‍ നടത്തിയ പ്രസംഗം തൃശൂരില്‍ ബിജെപിയെ ത്രിശങ്കുവിലാക്കിയിരിക്കുകയാണ്. തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപി തേക്കന്‍കാട് മൈതാനിയിലാണ് വിവാദ പ്രസംഗം നടത്തിയത്.
പ്രസംഗം പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കണ്ടെത്തിയതോടെ കളക്ടര്‍ ടിവി അനുപമ സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചു. പിന്നാലെ ബിജെപി കളക്ടറെ കടന്നാക്രമിച്ച് രംഗത്ത് എത്തി. എന്നാല്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കിയിരിക്കുന്നത് സുരേഷ് ഗോപി പെരുമാറ്റച്ചട്ട ലംഘംനം നടത്തിയെന്നാണ്. ഇതോടെ ബിജെപി അങ്കലാപ്പിലായിരിക്കുകയാണ്.

അനുപമയോട് മുട്ടി ബിജെപി
ശബരിമലയുടെ പേരില്‍ വോട്ട് പിടിച്ച സുരേഷ് ഗോപി 48 മണിക്കൂറിനകം വിശദീകരണം നല്‍കണം എന്നാവശ്യപ്പെട്ടാണ് തൃശൂര്‍ കളക്ടര്‍ ടിവി അനുപമ നോട്ടീസ് അയച്ചിരിക്കുന്നത്. ഇതോടെ കളക്ടര്‍ക്ക് വിവരക്കേടാണ് എന്നും സര്‍ക്കാരിന് ദാസ്യപ്പണി ചെയ്യുകയാണ് എന്നും ആരോപിച്ച് ബിജെപി രംഗത്ത് എത്തി.

ചട്ടലംഘനം നടത്തിയിട്ടുണ്ട്
എന്നാല്‍ കളക്ടറെ പിന്തുണച്ചും ബിജെപിയെ വിമര്‍ശിച്ചും രംഗത്ത് വന്നിരിക്കുകയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ. സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ച കളക്ടറുടെ നടപടിയില്‍ തെറ്റില്ലെന്നും പ്രഥമ ദൃഷ്ട്യാ സുരേഷ് ഗോപി ചട്ടലംഘനം നടത്തിയിട്ടുണ്ട് എന്നും ടിക്കാറാം മീണ ചൂണ്ടിക്കാട്ടി.

സുരേഷ് ഗോപി മറുപടി നല്‍കണം
അക്കാര്യം ബോധ്യപ്പെട്ടത് കൊണ്ടാണ് കളക്ടര്‍ നടപടിയെടുത്ത്. കളക്ടറുടെ നോട്ടീസിന് സുരേഷ് ഗോപി മറുപടി നല്‍കണം. ആ മറുപടിയുടെ അടിസ്ഥാനത്തില്‍ കളക്ടര്‍ തുടര്‍ നടപടിയെടുക്കും. ശരിയായ തീരുമാനം എടുക്കാന്‍ സാധിക്കുന്നയാളാണ് കളക്ടര്‍ എന്നും ടിക്കാറാം മീണ കൂട്ടിച്ചേര്‍ത്തു.

കളക്ടറെ പഠിപ്പിക്കേണ്ട
നോട്ടീസ് അയച്ച കളക്ടര്‍ക്കെതിരെയുളള പരാമര്‍ശം കുറ്റകരമാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തെ കുറിച്ച് കളക്ടറെ പഠിപ്പിക്കേണ്ട കാര്യമില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ തുറന്നടിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യാം. എന്നാല്‍ ദൈവത്തിന്റെ പേരില്‍ വോട്ട് പിടിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്.

മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കണം
മതം, ജാതി, സമുദായം, ദൈവം എന്നിവയുടെ പേരില്‍ വോട്ട് ചോദിക്കാന്‍ പാടില്ലെന്ന് പെരുമാറ്റച്ചട്ടത്തില്‍ പറഞ്ഞിട്ടുണ്ട്. മാതൃകാ പെരുമാറ്റച്ചട്ടമുണ്ടാക്കിയത് രാഷ്ട്രീയ പാര്‍ട്ടികളാണ്. അല്ലാതെ തിരഞ്ഞെടുപ്പ് കമ്മീഷനല്ല. അപ്പോള്‍ അത് പാലിക്കാനുളള ബാധ്യതയും പാര്‍ട്ടികള്‍ക്കുണ്ടെന്നും ടിക്കാറാം മീണ പറഞ്ഞു.

ബിജെപിക്ക് വിമർശനം
ബിജെപിയെ പേരെടുത്ത് പറയാതെ ടിക്കാറാം മീണ വിമര്‍ശിക്കുകയുണ്ടായി. ദൈവത്തിന്റെ പേരില്‍ വോട്ട് പിടിക്കണം എന്ന് ഒരു പ്രത്യേക പാര്‍ട്ടിക്ക് എന്താണ് ഇത്ര നിര്‍ബന്ധം എന്ന് മീണ ചോദിച്ചു. അയ്യന്‍ എന്നാല്‍ സഹോദരനാണ് എന്ന സുരേഷ് ഗോപിയുടെ വാദം ഓരോരുത്തരുടേയും വ്യാഖ്യാനമാണെന്നും മീണ പറഞ്ഞു.

ദൈവത്തെ ഇതിലേക്ക് വലിച്ച് ഇടേണ്ട
ഇഷ്ട ദൈവത്തിന്റെ പേര് പോലും പറയാന്‍ പറ്റാത്തത് ഭക്തന്റെ ഗതികേടാണ് എന്ന സുരേഷ് ഗോപിയുടെ പ്രതികരണത്തിനും ടിക്കാറാം മീണ മറുപടി നല്‍കി. മതത്തിന്റെയും ജാതിയുടേയും പേരില്‍ വോട്ട് പിടിക്കുന്നതിന് പകരം വിഷയങ്ങള്‍ ഉന്നയിക്കൂ എന്നും ദൈവത്തെ ഇതിലേക്ക് വലിച്ച് ഇടേണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി.

ദൈവം എല്ലാവരുടേതുമാണ്
ദൈവം എല്ലാവരുടേതുമാണ്. അല്ലാതെ ചിലരുടെ മാത്രം കുത്തകയല്ല. ശബരിമല യുവതീ പ്രവേശനം എന്ന വിഷയം ഉന്നയിക്കാതെ ദൈവത്തെ വലിച്ചിഴക്കുന്നതാണ് പ്രശ്‌നം. സാമുദായിക സൗഹാര്‍ദത്തെ ഹനിക്കുന്ന പ്രസംഗങ്ങള്‍ പാടില്ല. വോട്ട് കിട്ടാന്‍ ദൈവത്തെ രാഷ്ട്രീയത്തിലേക്ക് വലിച്ച് ഇഴക്കരുതെന്നും മീണ തുറന്നടിച്ചു.

ശക്തമായ നടപടി
സുരേഷ് ഗോപി വിശദീകരണം നല്‍കാതിരിക്കുകയോ വിശദീകരണം തൃപ്തികരമല്ലെങ്കിലോ കളക്ടര്‍ക്ക് അയോഗ്യത കല്‍പ്പിക്കുക അടക്കമുളള നടപടികളിലേക്ക് കടക്കാവുന്നതാണ്. അതേസമയം ബിജെപിയുടെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്നും താന്‍ തന്റെ ജോലിയാണ് ചെയ്യുന്നതെന്നും അനുപമ ഐഎഎസ് പ്രതികരിച്ചു.

വോട്ട് ചോദിച്ചെങ്കിൽ തെറ്റ്
അതിനിടെ അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിക്കുന്നതിനെ തളളിപ്പറഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിളള രംഗത്ത് വന്നിട്ടുണ്ട്. അയ്യപ്പന്റെ പേര് പറഞ്ഞ് ആരെങ്കിലും വോട്ട് ചോദിച്ചിട്ടുണ്ട് എങ്കില്‍ അത് തെറ്റാണെന്ന് ശ്രീധരന്‍ പിളള പറഞ്ഞു. സുരേഷ് ഗോപി അത്തരത്തില്‍ വോട്ട് ചോദിച്ചെന്ന് കരുതുന്നില്ല. ശബരിമല വിഷയം ഉന്നയിച്ചാല്‍ അതില്‍ തെറ്റില്ലെന്നും ശ്രീധരന്‍ പിളള പറഞ്ഞു.


Click it and Unblock the Notifications