കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടനാട്, ചവറ തെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിച്ചേക്കും; കേന്ദ്രത്തിന് ശുപാര്‍ശ നല്‍കി ടിക്കാറാം മീണ

Google Oneindia Malayalam News

ആലപ്പുഴ: കുട്ടനാട്, ചവറ തെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കാന്‍ ശുപാര്‍ശ. ഉപതെരഞ്ഞെടുപ്പുകള്‍ നടത്താന്‍ പറ്റിയ സാഹചര്യമല്ലെന്ന് ടീക്കാറാം മീണ ഇത് സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് രേഖമൂലം കത്തയച്ചു. കൊവിഡ്-19 പ്രതിസന്ധിക്കൊപ്പം കാലവര്‍ഷത്തിന്റെ പ്രതിസന്ധി കൂടി കണക്കിലെടുത്താണ് തീരുമാനം. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഞായറാഴ്ച്ചയുണ്ടാവും.

വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പായി ഉപതെരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു തീരുമാനം. എന്നാല്‍ കൊവിഡ് പ്രതിസന്ധിയും കാലവര്‍ഷവും കണക്കിലെടുത്ത് ഉപതെരഞ്ഞെടുപ്പ് ഉപേക്ഷിക്കുന്നതിനുള്ള ശുപാര്‍ശയാണ് മുന്നോട്ട് വെച്ചത്.

election

കേരളത്തില്‍ കാലവര്‍ഷം ശക്തമാവുകയാണെങ്കില്‍ പ്രധാനപ്പെട്ട പല വോട്ടിംഗ് കേന്ദ്രങ്ങളും ദുരിതാശ്വാസ കേന്ദ്രങ്ങളാക്കേണ്ടി വരും. ഇതിന് പുറമെ സംസ്ഥാന സര്‍ക്കാരിന് ഇനി ഒരു വര്‍ഷത്തില്‍ താഴെ മാത്രമെ കാലാവധി ബാക്കിയുള്ളു. സാധാരണ ഗതിയില്‍ ഒരു വര്‍ഷത്തില്‍ താഴെ മാത്രമാണ് കാലാവധിയെങ്കില്‍ തെരഞ്ഞെടുപ്പ് നടത്തേണ്ടതില്ല. എന്നാല്‍ ഇതില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ്.

Recommended Video

cmsvideo
LDF says a big no to Jose k Mani | Oneindia Malayalam

തെരഞ്ഞെടുപ്പ് തീര്‍ച്ചയായും നടത്തണമെന്ന തീരുമാനത്തിലാണെങ്കില്‍ ഓഗസ്റ്റില്‍ മാത്രമെ തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയുകയുള്ളൂവെന്നും ടിക്കാറാം മീണ കത്തില്‍ പറയുന്നു. ഒപ്പം വലിയ സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത് സര്‍ക്കാരിന് കോടികളുടെ അധിക ബാധ്യതയുണ്ടാക്കുമെന്നും കത്തില്‍ ചൂണ്ടികാട്ടുന്നു.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗം ജൂലൈ അഞ്ചിന് ദില്ലിയില്‍ ചേരുന്നുണ്ട്. ഈ യോഗത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ടീക്കാറാം മീണയും പങ്കെടുക്കാനാണ് തീരുമാനം. തോമസ് ചാണ്ടി, എംഎല്‍എയുടേയും വിജയന്‍ പിള്ളയുടേയും മരണത്തെ തുടര്‍ന്നാണ് കുട്ടനാട്, ചവറ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

വരാനിരിക്കുന്ന കാലയളവില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുമെന്നാണ് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. ഇത് വലിയ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.

ഡികെ ശിവകുമാര്‍ പങ്കുവച്ച വീഡിയോ കണ്ട് കര്‍ണാടക ഞെട്ടി; വന്‍ വിവാദം, കൂട്ടത്തോടെ കുഴിച്ചിടുന്നുഡികെ ശിവകുമാര്‍ പങ്കുവച്ച വീഡിയോ കണ്ട് കര്‍ണാടക ഞെട്ടി; വന്‍ വിവാദം, കൂട്ടത്തോടെ കുഴിച്ചിടുന്നു

ഓർമ്മ ഇല്ലാതാക്കി എന്നെ നശിപ്പിക്കുകയാണവർ,ഉപദ്രവകാരി ഇത്തരത്തിലുള്ള മനുഷ്യർ; തുറന്നടിച്ച് വാവ സുരേഷ്ഓർമ്മ ഇല്ലാതാക്കി എന്നെ നശിപ്പിക്കുകയാണവർ,ഉപദ്രവകാരി ഇത്തരത്തിലുള്ള മനുഷ്യർ; തുറന്നടിച്ച് വാവ സുരേഷ്

English summary
Tikaram Meena Recommendation to Leave kuttanad, Chavara Bypoll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X