Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിലേത് ഇരട്ട വോട്ടല്ല, ഇരട്ട എന്‍ട്രിയാണ്; ചെന്നിത്തല പട്ടിക പുറത്തുവിട്ടതാണ് വിവാദമായതെന്ന് ടിക്കാറാം മ

അതിനെ ഇരട്ട വോട്ടെന്ന് പറഞ്ഞ് നമ്മള്‍ തന്നെയാണ് കേരളത്തെ നാണം കെടുത്തുന്നുന്നത്

തിരുവനന്തപുരം: കേരളത്തിലെ ഇരട്ട വോട്ട് വിവാദത്തിൽ വിശദീകരണവുമായി സ്ഥാനമൊഴിയുന്ന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. കേരളത്തില്‍ ഇരട്ടവോട്ടില്ലെന്നും അബദ്ധത്തില്‍ ഒന്നിലധികം തവണ പേര് ചേര്‍ക്കപ്പെട്ടതുമുലമുണ്ടായ ഇരട്ട എന്‍ട്രിയാണുണ്ടായതെന്നും ടിക്കാറാം മീണ വ്യക്തമാക്കി. അതേസമയം ഇപ്പോൾ സ്ഥാനമൊഴിയുന്നതിലും ഇരട്ടവോട്ട് വിവാദവുമായി ബന്ധമില്ലെന്നും മീണ പറഞ്ഞു.

Tikaram Meena

"കേരളത്തില്‍ ഇരട്ടവോട്ടില്ല, കേരളത്തിലേത് ഇരട്ട വോട്ടല്ല, ഇരട്ട എന്‍ട്രിയാണ്. അബദ്ധത്തില്‍ ഒന്നിലധികം തവണ പേര് ചേര്‍ക്കപ്പെടുന്നതാണ്. അതിനെ ഇരട്ട വോട്ടെന്ന് പറഞ്ഞ് നമ്മള്‍ തന്നെയാണ് കേരളത്തെ നാണം കെടുത്തുന്നുന്നത്. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഫോട്ടോ പതിച്ച വോട്ടര്‍പട്ടിക വിതരണം ചെയ്യുന്നതിന് മുന്‍പ് പ്രതിപക്ഷ നേതാവ് പട്ടിക പുറത്തുവിട്ടതാണ് വിവാദമായത്." ടിക്കാറാം മീണ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.

ഇത്തവണ ഇരവോട്ട് ഇല്ലാതെ തെരഞ്ഞെടുപ്പ് നടത്താന്‍ കഴിഞ്ഞു. വോട്ടര്‍പട്ടിക കുറ്റമറ്റതാക്കുന്നതിനുള്ള നിരന്തരപരിശ്രമം കമ്മീഷന്‍ നടത്തുന്നുണ്ടെന്നും ടിക്കാറാം മീണ വ്യക്തമാക്കി. വോട്ടര്‍ പട്ടിക ചോര്‍ച്ചയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരമാണ് പരാതി നല്‍കിയതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം പരാതി നല്‍കിയതില്‍ തെറ്റുണ്ടോയെന്ന് പറയാനില്ലെന്നും കൂട്ടിച്ചേര്‍ത്തു.

Recommended Video

cmsvideo
    കിറ്റക്സിന് ഓഹരിവിപണിയിൽ വൻ കുതിച്ചുചാട്ടം..കാരണം കേരളം വിട്ടു | Oneindia Malayalam

    സ്ഥാനമാറ്റം ചോദിച്ച് വാങ്ങിയതാണെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വര്‍ഷം വിരമിക്കും മുന്‍പ് സംസ്ഥാന സര്‍ക്കാരില്‍ ജോലി ചെയ്തിട്ടു വിരമിക്കണം എന്നാണ് ആഗ്രഹം. അത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ നിരന്തരം അറിയിച്ചിരുന്നു. ചീഫ് സെക്രട്ടറിയോടും ഇക്കാര്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സര്‍ക്കാരും തിരിച്ചുവരാന്‍ നിരന്തരം ആവശ്യപ്പെടുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+