വോട്ടിരട്ടിപ്പ്: രമേശ് ചെന്നിത്തലയുടെ ആരോപണം ശരിവെച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ
കള്ളവോട്ട് സംബന്ധിച്ച് എല്ലാ മണ്ഡലങ്ങളിലും അന്വേഷണം നടത്തുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷ്ണർ അറിയിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പട്ടികയിൽ വ്യാജ വോട്ടര്‍മാര്‍ കയറിക്കൂടിയിട്ടുണ്ടെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം ശരിവച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഇരട്ട വോട്ട്, കള്ളവോട്ട് തുടങ്ങിയവ സംബന്ധിച്ച് നേതാക്കളില്‍ നിന്ന് പരാതി ലഭിച്ചിരുന്നു. ഇതില്‍ ജില്ലാ കലക്ടര്‍മാര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ പരാതിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ ഒരു പരിധിവരെ വാസ്തവമാണെന്ന് തെളിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.

"കോട്ടയത്തെ വൈക്കത്തും ഇടുക്കിയിലും ഇരട്ട വോട്ട് കണ്ടെത്തിയിട്ടുണ്ട്. പാലക്കാട് 800 ഉം കോഴിക്കോട് താനൂരും പരാതിയിൽ പറഞ്ഞതിൽ 70% ശരിയാണ്. കാസർഗോഡും കള്ളവോട്ട് ഉണ്ട്. കാസർഗോഡ് കുമാരി എന്ന പേരില്‍ അഞ്ച് കാര്‍ഡ് കണ്ടെത്തി. ഇതില്‍ നാലെണ്ണം നശിപ്പിച്ചു. സംഭവത്തിന് ഉത്തരവാദിയായ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു." ടിക്കാറാം മീണ പറഞ്ഞു.
ഇരട്ട വോട്ടുകൾ പരിശോധിക്കാൻ ബൂത്ത് തല ലിസ്റ്റ് തയ്യാറാക്കുമെന്നും മീണ പറഞ്ഞു. പോളിങ് ബൂത്തില്‍ പാര്‍ട്ടികള്‍ പലപ്പോഴും ഇലക്ഷന്‍ ഏജന്റുകളെ കിട്ടാറില്ല. ഈ പ്രശ്‌നം പരിഹരിക്കാന്‍ പാര്‍ട്ടികള്‍ക്ക് വേണമെങ്കില്‍ വോട്ടര്‍മാരെ തന്നെ ഇലക്ഷന്‍ ഏജന്റായി നിയോഗിക്കാം. ഇരട്ടവോട്ട്, കള്ളവോട്ട് സംബന്ധിച്ച് എല്ലാ മണ്ഡലങ്ങളിലും അന്വേഷണം നടത്തുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷ്ണർ അറിയിച്ചു.
അതേസമയം പേരിരട്ടിപ്പ് ഇതാദ്യമല്ലെന്നും അന്യ സംസ്ഥാനങ്ങളിലും ഉണ്ടെന്നും ടിക്കാറാം മീണ പറഞ്ഞു. നിരവധി തവണ അപേക്ഷിച്ചതും ഇരട്ട വോട്ടിന് കാരണമായി. ഇരട്ടിപ്പ് വന്നവരെ പൂർണമായും ഒഴിവാക്കാനാകില്ല. കൂടുതൽ പേർക്കെതിരെ വിവിധ സ്ഥലങ്ങളിൽ നടപടിയുണ്ടാകും. പരാതിയില്ലെങ്കിലും ഇരട്ട വോട്ട് നടക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ഗാന്ധി കേരളത്തില്‍, ചിത്രങ്ങള്‍ കാണാം
26 ലക്ഷം ഇരട്ട വോട്ട് മറ്റ് സംസ്ഥാനങ്ങളിലുണ്ട്. തമിഴ്നാട്ടിൽ മാത്രം 12 ലക്ഷം ഇരട്ട വോട്ട് കണ്ടെത്തി. ഈ വര്‍ഷം മാത്രം 60000 ഇരട്ട വോട്ടുകൾ പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ശുദ്ധികരണ പ്രക്രിയ തുടരുകയാണെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ വിശദീകരിച്ചു. വോട്ടര്‍ പട്ടികയിൽ പേരു ചേര്‍ക്കാൻ 916601 പുതിയ അപേക്ഷകർ വന്നു. അപേക്ഷ പരിശോധിച്ച് 739905 പേരെ പുതുതായി ഉൾപ്പടുത്തി. ആകെ 27446039 വോട്ടര്‍മാരാണ് ഉള്ളത്.
കൂടുതല്‍ മനോഹരിയായി മാളവിക ശര്‍മ; ചിത്രങ്ങള്‍












Click it and Unblock the Notifications