Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീധരന്‍ പിളള എന്നെ വിളിച്ച് മാപ്പ് പറയും!! പിന്നെ പുറത്ത് പോയി വിഡ്ഢിത്തം പറയും; ടിക്കറാം മീണ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച് പ്രസ്താവന നടത്തിയ പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ തന്നെ വിളിച്ച് മാപ്പ് പറഞ്ഞെന്ന വെളിപ്പെടുത്തലുമായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ടിക്കറാം മീണ. തന്നെ വിളിച്ച് പിള്ള രണ്ട് വട്ടം മാപ്പ് പറഞ്ഞിട്ടുണ്ടെന്നും മീണ പറഞ്ഞു.

sreedmeena

ലോക്സഭ തിരഞ്ഞെടുപ്പ് 2019

ശ്രീധരന്‍ പിള്ളയ്ക്ക് ഇരട്ടത്താപ്പാണ്. തന്നോട് രണ്ട് വട്ടം മാപ്പ് പറഞ്ഞ പിള്ള പുറത്ത് പോയി പിന്നെ വിഡ്ഢിത്തം വിളമ്പുകയാണ്. എന്തെങ്കിലും തെറ്റ് വരുത്തും, പിന്നീട് സാര്‍ തെറ്റിപ്പോയി മാപ്പാക്കണം, ഇനി ആവര്‍ത്തിക്കില്ല എന്നൊക്കെ പറയും. എന്നാല്‍ പുറത്ത് പോയി കഴിഞ്ഞാല്‍ നേരെ വീണ്ടും വിഡ്ഢിത്തം വിളമ്പും.
ഇത്തരക്കാരെയെല്ലാം എങ്ങനെ വിശ്വസിക്കുമെന്നും ടീക്കറാ മീണ പറഞ്ഞു.

ശബരിമല വിഷയം തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ആയുധമാക്കരുതെന്നാണ് കമ്മീഷന്‍ നിര്‍ദ്ദേശം. എന്നാല്‍ കമ്മീഷന് വെല്ലുവിളിച്ച് ബിജെപി നേതാക്കള്‍ ശബരിമല വിഷയത്തിലാണ് പ്രചരണം നടത്തുന്നത്. ശ്രീധരന്‍ പിള്ളയും ശബരിമല ആയുധമാക്കുമെന്ന് പരസ്യമായി തന്നെ വെല്ലുവിളിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+