കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരം കടത്തൽ: അന്വേഷണം പ്രഹസനം, അഴിമതിക്കാർ കർട്ടന് പിറകിലെന്ന് കെ സുരേന്ദ്രൻ

Google Oneindia Malayalam News

തിരുവനന്തപുരം: മരം മുറിച്ച് കടത്തിയതിനെ കുറിച്ചുള്ള സർക്കാരിന്റെ അന്വേഷണം വെറും പ്രഹസനമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. അഴിമതിക്കാർ ഇപ്പോഴും കർട്ടന് പിറകിലാണെന്നും സുരേന്ദ്രൻ പറഞ്ഞു. ബിജെപി നടത്തിയ സംസ്ഥാന വ്യാപക സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേന്ദ്രൻ.

സമീപകാലത്തെ ഏറ്റവും വലിയ അഴിമതിയാണ് സർക്കാർ നടത്തിയിരിക്കുന്നത്. സർക്കാർ കോടതിയിൽ കൊടുത്ത റിപ്പോർട്ടിൽ പോലും പറയുന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണ് പുറത്തെത്തിയത് എന്നാണ്. മരം മുറിക്കാനുള്ള അനുമതി നൽകിയത് രാഷ്ട്രീയ തീരുമാനമാണെന്ന് കാനം രാജേന്ദ്രൻ സമ്മതിച്ചു കഴിഞ്ഞു. ആസൂത്രിതമായ കൊള്ളയാണ് നടന്നിരിക്കുന്നത്. തിരഞ്ഞെടുപ്പിൽ പണം സമാഹരിക്കുക എന്ന ഉദ്ദേശത്തോടെയാണ് മരം മുറിക്കാൻ അനുമതി നൽകിയത്.

k surendran

സിപിഎം- സിപിഐ നേതാക്കൾക്ക് പങ്ക്.

കർഷകരെ സഹായിക്കുക എന്ന വ്യാജേന. എത്ര കോടിയുടെ അഴിമതി നടന്നു? ആർക്കാണ് പണം പോയത്? ഞാനൊന്നും അറിയില്ലെന്ന പതിവ് പല്ലവി ആവർത്തിക്കാതെ മുഖ്യമന്ത്രി മറുപടി പറയണം. ഉന്നത നേതാക്കളുമായി ബന്ധമുള്ളവരാണ് പ്രതികളെന്നത് കേസിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. സിപിഐയുടെ രണ്ട് വകുപ്പുകൾ ഉപയോഗപ്പെടുത്തിയാണ് കൊള്ള നടന്നത്. മുറിച്ച മരങ്ങളെല്ലാം കടത്തിയത് പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

പച്ചക്കറി വാങ്ങാൻ പോവാൻ പോലും പാസ് വേണ്ടപ്പോഴാണ് വയനാട്ടിൽ നിന്നും മരം മുറിച്ച് പെരുമ്പാവൂരിൽ എത്തിക്കുന്നത്. മരം മുറിച്ച സ്ഥലങ്ങളിൽ തെളിവ് നശിപ്പിക്കാൻ ഗൂഢാലോചന നടന്നു. മരക്കുറ്റികൾ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചത് ഞങ്ങൾ നേരിട്ട് കണ്ടു. സംരക്ഷിത വനത്തിൽ നിന്നും എത്ര മരങ്ങൾ മുറിച്ചെന്ന് സർക്കാർ വ്യക്തമാക്കണം. വനം കൺകറണ്ട് ലിസ്റ്റിലായിട്ടും എന്തുകൊണ്ട് കേന്ദ്രത്തെ അറിയിച്ചില്ലെന്നതിന് സംസ്ഥാനം മറുപടി പറയണം.

ആയിരം കളളക്കേസെടുത്താലും പിണറായിയുടെ അഴിമതിക്കെതിരെ പോരാടുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു. ആജീവനാന്തം ജയിലിൽ കിടക്കേണ്ടി വന്നാലും പിണറായിയുടെ അഴിമതി തുറന്ന് കാണിക്കും. വനംകൊള്ള മറയ്ക്കാനാണ് കൊടകര,മഞ്ചേശ്വരം കേസുകൾ എന്ന് വ്യക്തമാണ്. കൊടകരയിൽ കവർച്ചക്കാരെ സംരക്ഷിക്കുകയാണ് പൊലീസ്. കവർച്ച പണം പൊലീസ് കോടതിയിൽ ഹാജരാക്കുന്നില്ല. കേരളത്തിൽ ജുഡീഷ്യറി മരിച്ചിട്ടില്ലെന്ന് പിണറായി മനസിലാക്കണം.

താജ്മഹല്‍ വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നു- ചിത്രങ്ങള്‍ കാണാം

കേസ് അട്ടിമറിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കേണ്ട ആവശ്യം ബിജെപിക്കില്ല. ശക്തമായ നിയമ നടപടിയുമായി മുന്നോട്ട് പോവും. ജനങ്ങളെ അണിനിരത്തി രാഷ്ട്രീയമായും നേരിടുമെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ 15,000 കേന്ദ്രങ്ങളിലാണ് ബിജെപി ധർണ സമരം നടത്തിയത്.

ലോക്ക് ഡൗൺ ഇളവ്;യാത്ര എങ്ങനെ? പുതിയ മാർഗനിർദേശം പുറത്ത്.. ഇളവുകൾ അറിയാംലോക്ക് ഡൗൺ ഇളവ്;യാത്ര എങ്ങനെ? പുതിയ മാർഗനിർദേശം പുറത്ത്.. ഇളവുകൾ അറിയാം

മാളവിക ശര്‍മയുടെ ഏറ്റവും പുതിയ എച്ച്ഡി ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
PT Thomas statement against Pinarayi Vijayan | Oneindia Malayalam

English summary
Timber smuggling: corrupted ones are behind the curtain says K Surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X