Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൂഷണം ചെയ്ത സമയവും സ്ഥലവും വെളിപ്പെടുത്താം; സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ചാണ്ടിയെ വെല്ലുവിളിച്ച് പരാതിക്കാരി

തിരുവനന്തപുരം : സോളാര്‍ പീഡന കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പരസ്യ സംവാദത്തിന് വിളിച്ച് പരാതിക്കാരി. ഉമ്മന്‍ ചാണ്ടിക്കെതിരായ പരാതിയില്‍ ഉറച്ചു നില്‍ക്കുന്നെന്നും കേസുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ വെളിപ്പെടുത്താമെന്നും പരാതിക്കാരി പറഞ്ഞു. രഹസ്യ മൊഴിയിലാണ് പരാതിയില്‍ ഉറച്ച് നില്‍ക്കുന്നതെന്ന് പരാതിക്കാരി വ്യക്തമാക്കിയത്. ശരണ്യ മനോജിന്റെ വെളിപ്പെടുത്തല്‍ രാഷ്ട്രീയ നാടകമാണെന്നും പരാതിക്കാരി പറയുന്നു. .

പരാതിയില്‍ ഉറച്ച് നില്‍ക്കുന്നു

പരാതിയില്‍ ഉറച്ച് നില്‍ക്കുന്നു

ഉമ്മന്‍ചാണ്ടിക്കെതിരായ പരാതിയില്‍ ഉറച്ച് നില്‍ക്കുന്നു. എംപി അനില്‍കുമാര്‍, കെസി വേണുഗോപാല്‍, എപി അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരായ പരാതിയിലും താന്‍ ഉറച്ച് നില്‍ക്കുന്നെന്നും പരാതിക്കാരി അഭിപ്രായപ്പെട്ടു.

 സംവാദത്തിന് തയ്യാര്‍

സംവാദത്തിന് തയ്യാര്‍

ഉമ്മന്‍ചാണ്ടിയെ പരസ്യ സംവാദത്തിന് പരാതിക്കാരി ക്ഷണിക്കുകയും ചെയ്തു. ഉമ്മന്‍ചാണ്ടി ചൂഷണം ചെയ്ത സ്ഥലവും സമയവും താന്‍ വെളിപ്പെടുത്താന്‍ തയ്യാറാണെന്നും അവര്‍ പറഞ്ഞു. സോളാര്‍ ലൈംഗിക ആരോപണ കേസില്‍ പരാതിക്കാരിയുടെ രഹസ്യമൊഴിയെടുപ്പ് ഇന്നാണ് അവസാനിച്ചത്.

 വെളിപ്പെടുത്തലിന് പിന്നില്‍

വെളിപ്പെടുത്തലിന് പിന്നില്‍

സോളാര്‍ കേസില്‍ എംഎല്‍എ കെബി ഗണേഷ് കുമാറിന്റെ മുന്‍ വിശ്വസ്തന്‍ ശരണ്യ മനോജിന്റെ വെളിപ്പെടുത്തല്‍ പരാതിക്കാരി നേരത്തെ തള്ളിയിരുന്നു. കേരള കോണ്‍ഗ്രസ് ബി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെയാണ് ഇത്തരമൊരു വെളിപ്പെടുത്തല്‍ പുറത്തുവന്നതെന്നാണ് പരാതിക്കാരി പറഞ്ഞത്. അന്ന് തനിക്ക് സംരക്ഷണം നല്‍കിയവരില്‍ പ്രധാനിയാണ് ശരണ്യ മനോജ് എന്നും അവര്‍ പറഞ്ഞിരുന്നു.

ശരണ്യ മനോജ്

ശരണ്യ മനോജ്

തന്നോട് യുഡിഎഫ് നേതാക്കള്‍ക്കെതിരെ പറയരുത് എന്ന് സ്ഥിരമായി ആവശ്യപ്പെട്ടിരുന്നത് ശരണ്യ മനോജ് ആണെന്നാണ് പരാതിക്കാരി പറഞ്ഞിരുന്നു. അന്ന് കേസ് അട്ടിമറിക്കാന്‍ നിന്ന ആളാണ് മനോജ് എന്നും സരിത പറഞ്ഞിരുന്നു. റിപ്പോര്‍ട്ടര്‍ ചാനലിനോടായിരുന്നു പരാതിക്കാരി ഇക്കാര്യം പറഞ്ഞത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+