കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൻ വീഴ്ച; അറസ്റ്റിലായത് ആരോപണം ഉയർന്നതിൻ 115ാം നാൾ.. കേസിന്റെ നാൾവഴികൾ

Google Oneindia Malayalam News

തിരുവനന്തപുരം; മുഖ്യമന്ത്രിയുട വിശ്വസ്തനായിരുന്ന എം ശിവശങ്കറിന്റെ അറസ്റ്റ് സംസ്ഥാന സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. സ്വർണക്കടത്ത് കേസിൽ ആരോപണം ഉയർന്ന 115ാം നാളാണ് ശിവശങ്കർ അഴിക്കുള്ളിലായിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ, ബിനാമി ഇടപാട് തുടങ്ങിയ കുറ്റങ്ങളാണ് ശിവശങ്കറിന് മേൽ ചുമത്തിയിരിക്കുന്നത്. വിവാദമായ അറസ്റ്റിലേക്ക് നയിച്ച സംഭവങ്ങളുടെ നാൾവഴികൾ

M Shivashankar

ജുലൈ 6- നയതന്ത്ര ചാനൽ വഴി സ്വൿണം കടത്തിയ സംഭവത്തിൽ മുഖ്യ പ്രതികളായ സരിത്തുമായും സ്വപ്ന സുരേഷുമായും ശിവശങ്കറിന് അടുത്ത ബന്ധം ഉണ്ടെന്ന് ആരോപണം ഉയരുന്നു.

ജുലൈ 7; പ്രതികളുമായുള്ള ബന്ധം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ തത്സഥാനത്ത് നിന്നും മാറ്റി നിർത്തുന്നു. സ്വപ്ന സുരേഷിനെ ഐടി വകുപ്പ് ജോലിയിൽ നിന്ന് പിരിച്ചുവിടുന്നു

ജുലൈ 14; ശിവശങ്കറിന്റെ ഫ്ളാറ്റിൽ കസ്റ്റംസ് റെയ്ഡ് നടത്തുന്നു

ജൂലൈ 14: ശിവശങ്കറിനെ കസ്റ്റംസ് 9 മണിക്കൂര്‍ ചോദ്യം ചെയ്യുന്നു

ജൂലൈ 16- മുഖ്യമന്ത്രിയുടെ മുന്‍ പ്രിൻസിപ്പിൽ സെക്രട്ടറി എം ശിവശങ്കറിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു

ജുലൈ 18- സ്പനയുടെ ഐടി പാർക്കിലെ നിയമനത്തിന് പിന്നിൽ ശിവശങ്കറിന് പങ്കുണ്ടെന്ന് കണ്ടെത്തുന്നു.

ജുലൈ 23- ശിവശങ്കറിനെ വീണ്ടും എൻഐഎ ചോദ്യം ചെയ്യുന്നു

ജുലൈ 28; ശിവശങ്കറിന്റെ മൊഴികളിൽ പൊരുത്തക്കേടുണ്ടെന്നതിനാൽ എൻഐഎ 9 മണിക്കൂർ വീണ്ടും ചോദ്യം ചെയ്യുന്നു

ഓഗസ്റ്റ് 3; ശിവശങ്കറിനെതിരായി അന്വേഷണത്തിന് അനുമതി തേടി വിജിലൻസ്

ഓഗസ്റ്റ് 15: ശിവശങ്കറിനെ ഇഡി ചോദ്യം ചെയ്യുന്നു

സെപ്റ്റംബര്‍ 24; സ്വപ്നയെയും ശിവശങ്കറിനെയും എന്‍ഐഎ. ഒന്നിച്ച് ചോദ്യം ചെയ്യുന്നു

ഒക്ടോബര്‍ 10; ശിവശങ്കറിനെയും സ്വപ്നയെയും കസ്റ്റംസ് ഒന്നിച്ച് ചോദ്യം ചെയ്യുന്നു

ഒക്ടോബർ 14; ചോദ്യം ചെയ്യലിനായി വിളിപ്പിച്ച ഇഡിക്ക് മുൻപിൽ ഹാജരാകാതെ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച് ശിവശങ്കർ

ഒക്ടോബർ 16; താത്കാലിക ആശ്വസമായി അറസ്റ്റിൽ നിന്ന് കോടതി സംരക്ഷണം ലഭിക്കുന്നു

ഒക്ടോബർ 16; വീട്ടിലെത്തി കസ്റ്റംസ് ചോദ്യം ചെയ്യാനായി കൊണ്ടുപോകുന്നു.തുടർന്ന് ദേഹാസ്വസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ

ഒക്ടോബർ 19; മെഡിക്കൽ കോളേജിൽ നിന്ന് ആയുർവേദ ആശുപത്രിയിലേക്ക്, ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നത് ഒക്ടോബര്‍ 28 വരെ ഹൈക്കോടതി തടഞ്ഞു

ഒക്ടോബർ 28; ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി, തൊട്ട് പി്നനാലെ ശിവശങ്കറിനെ കസ്റ്റഡിയിലെടുത്ത് ഇഡി. 6 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ അറസ്റ്റ്

എം ശിവശങ്കറിനെ അറസ്റ്റ് ചെയ്ത് ഇഡി; അറസ്റ്റ് കള്ളപ്പണം വെളുപ്പിച്ച കേസിൽഎം ശിവശങ്കറിനെ അറസ്റ്റ് ചെയ്ത് ഇഡി; അറസ്റ്റ് കള്ളപ്പണം വെളുപ്പിച്ച കേസിൽ

 'ശിവശങ്കരൻ രോഗലക്ഷണം മാത്രമാണ്, രോഗം പിണറായി വിജയനാണ്'; ശിവശങ്കറിന്റെ അറസ്റ്റിൽ ചെന്നിത്തല 'ശിവശങ്കരൻ രോഗലക്ഷണം മാത്രമാണ്, രോഗം പിണറായി വിജയനാണ്'; ശിവശങ്കറിന്റെ അറസ്റ്റിൽ ചെന്നിത്തല

ശിവശങ്കറിന്റെ അറസ്റ്റ്;മുഖ്യമന്ത്രിക്ക് തുടരാനുള്ള ധാര്‍മികാവകാശം നഷ്ടപ്പെട്ടുവെന്ന് ഉമ്മൻചാണ്ടിശിവശങ്കറിന്റെ അറസ്റ്റ്;മുഖ്യമന്ത്രിക്ക് തുടരാനുള്ള ധാര്‍മികാവകാശം നഷ്ടപ്പെട്ടുവെന്ന് ഉമ്മൻചാണ്ടി

ശിവശങ്കറിന്റെ അറസ്റ്റ് പ്രകൃതിയുടെ നീതി വിളംബരം;കെ സുരേഷ് കുമാര്‍ ഐഎഎസിന്റെ മകന്‍ അനന്തുശിവശങ്കറിന്റെ അറസ്റ്റ് പ്രകൃതിയുടെ നീതി വിളംബരം;കെ സുരേഷ് കുമാര്‍ ഐഎഎസിന്റെ മകന്‍ അനന്തു

English summary
Time line of M sivasankar's arrest in gold smuggling case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X