കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തെ പിടിച്ചുലച്ച സ്വര്‍ണക്കടത്ത് കേസ്; ശിവശങ്കര്‍ വീണു, ഇനിയാര്?- കേസിന്‍റെ നാള്‍വഴികള്‍

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ അറസ്റ്റിലായതോടെ തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസ് പുതിയ വഴിത്തിരിവിലേക്ക് കടന്നിരിക്കുകയാണ്. കേസില്‍ ശിവശങ്കറിന്‍റെ പേര് ഉയര്‍ന്നു കേട്ടതിന്‍റെ കൃത്യം 115-ാം ദിവസമാണ് ഇഡി അദ്ദേഹത്തോടെ അറസ്റ്റ് ചെയ്യുന്നത്. ഇതോടെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം കൂടുതല്‍ ശക്തമാക്കുകയാണ് പ്രതിപക്ഷ നേതാക്കള്‍. കേസിലെ മുഖ്യ ആസൂത്രകന്‍ മുഖ്യമന്ത്രി തന്നെയാണെന്നാണ് പ്രതിപക്ഷ സംഘടനകളുടെ ആരോപണം. സ്വര്‍ണ്ണക്കടത്ത് കേസിന്‍റെ നാള്‍വഴികള്‍.

സ്വര്‍ണം എത്തുന്നു

സ്വര്‍ണം എത്തുന്നു

ജൂണ്‍ 30: യുഎഇയില്‍ നിന്നും നയതന്ത്ര ബാഗേജില്‍ സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്നു. സംശയത്തെ തുടര്‍ന്ന് ജൂലൈ 5 വരെ സംശയത്തെ തുടര്‍ന്ന് ബാഗേജ് കസ്റ്റംസ് തടഞ്ഞുവെയ്ക്കുന്നു.

ജൂലൈ 5: ബാഗേജ് തുറന്ന് നടത്തിയ പരിശോധനയില്‍ 30 കിലോ സ്വര്‍ണം കണ്ടെത്തുന്നു. യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരനായ പി എസ് സരിത്തിനെ കസ്റ്റംസ് കസ്റ്റഡിയിലെടുക്കുന്നു.

സ്വപ്ന സുരേഷ് ഒളിവില്‍ പോകുന്നു

സ്വപ്ന സുരേഷ് ഒളിവില്‍ പോകുന്നു

ജൂലൈ 6: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷ് ഒളിവില്‍ പോകുന്നു. സ്വപ്ന സുരേഷിനെ ഐടി വകുപ്പ് ജോലിയിൽ നിന്ന് പിരിച്ചുവിടുന്നു. ശിവശങ്കറിനെതിരെ ആദ്യമായി ആരോപണം ഉയരുന്നതും ഇതേ ദിവസാമാണ്.

ജൂലൈ 7: സ്വപ്ന സുരേഷുമായുള്ള ബന്ധം വ്യക്തമായതിനെ തുടര്‍ന്ന് എം ശിവശങ്കരനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി. കേസില്‍ യുഎഇ അന്വേഷണം പ്രഖ്യാപിക്കുന്നു.

ജൂലൈ 8: കേസില്‍ ഫലപ്രദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയക്കുന്നു.

പിടിയാലാകുന്നു

പിടിയാലാകുന്നു

ജൂലൈ 10: സ്വർണക്കടത്ത് കേസ് എൻഐഎയ്ക്ക് വിട്ട് കേന്ദ്ര സർക്കാർ ഉത്തരവിറക്കി

ജൂലൈ 11: ശിവശങ്കറിന്റെ വാടക ഫ്ലാറ്റിൽ കസ്റ്റംസ് റെയ്ഡ്. കേസിലെ പ്രതികളായ സ്വപ്‌ന സുരേഷും സന്ദീപ് നായരും ബംഗളൂരുവില്‍ പിടിയാലാകുന്നു.


ജൂലൈ 12: സ്വര്‍ണക്കടത്തിലെ പ്രധാനി കണ്ണിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കെടി റമീസ് പിടിയില്‍

ജൂലൈ 14: ശിവശങ്കറിനെ കസ്റ്റംസ് ആദ്യമായി ചോദ്യം ചെയ്യുന്ന. 9 മണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കുന്നു.

ശിവശങ്കറിനു സസ്പെൻഷൻ

ശിവശങ്കറിനു സസ്പെൻഷൻ

ജൂലൈ 16: ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശിവശങ്കറിനു സസ്പെൻഷൻ. കേസിലെ മറ്റൊരു പ്രതി ഫൈസൽ ഫരീദിന്‍റെ പാസ്പോര്‍ട്ട് മരവിപ്പിച്ചു.

ജൂലൈ 17: സ്വപ്നയെ സ്പേയ്സ് പാർക്കിൽ ജോലിക്കെടുത്തത് ശിവശങ്കറാണെന്ന് സർക്കാർ ...

ജൂലൈ 19: മൂന്നാം പ്രതി ഫൈസൽ ഫരീദ് ദുബായില്‍ കസ്റ്റഡിയിൽ

ജൂലൈ 23: ശിവശങ്കറിനെ എൻഐഎ 5 മണിക്കൂർ ചോദ്യം ചെയ്യുന്നു...

ജൂലൈ 24: സ്വപ്‌ന സുരേഷിന്റെ ലോക്കറിൽ നിന്ന് ഒരു കോടി രൂപയും ഒരു കിലോ സ്വർണവും കണ്ടെത്തി

എൻഐഎ

എൻഐഎ


ജൂലൈ 28: ശിവശങ്കറിന്റെ മൊഴികളിൽ പൊരുത്തക്കേടുണ്ടെന്നതിനാൽ എൻഐഎ 9 മണിക്കൂർ ചോദ്യം ചെയ്യുന്നു.

ഓഗസ്റ്റ് 3; ശിവശങ്കറിനെതിരായി അന്വേഷണത്തിന് അനുമതി തേടി വിജിലൻസ്

ഓഗസ്റ്റ് 15: ശിവശങ്കറിനെ ഇഡി ചോദ്യം ചെയ്യുന്നു

സെപ്റ്റംബര്‍ 11: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മന്ത്രി കെടി ജലീലിന്‍റെ മൊഴിയെടുത്തു.

 മുൻകൂർ ജാമ്യം

മുൻകൂർ ജാമ്യം

സെപ്റ്റംബര്‍ 24; സ്വപ്നയെയും ശിവശങ്കറിനെയും എന്‍ഐഎ. ഒന്നിച്ച് ചോദ്യം ചെയ്യുന്നു

ഒക്ടോബർ 8: വാട്സാപ് ചാറ്റിൽ ദുരൂഹതയുണ്ടെന്നതിന്റെ പേരിൽ ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാൻ ഇഡി....

ഒക്ടോബർ 14; ചോദ്യം ചെയ്യലിനായി വിളിപ്പിച്ച ഇഡിക്ക് മുൻപിൽ ഹാജരാകാതെ മുൻകൂർ ജാമ്യത്തിനായി ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിക്കുന്നു. കേസിൽ ഒക്ടോബർ 23വരെ ശിവശങ്കറിനെ അറസ്റ്റു ചെയ്യരുതെന്നു കോടതി...

ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു

ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു

ഒക്ടോബർ 16; വീട്ടിലെത്തി കസ്റ്റംസ് ചോദ്യം ചെയ്യാനായി കൊണ്ടുപോകുന്നു. തുടർന്ന് ദേഹാസ്വസ്ഥ്യത്തെ തുടർന്ന് ശിവശങ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു.

ഒക്ടോബര്‍ 17: ശിവശങ്കറിനെ മെഡിക്കൽ കോളജിലേക്കു മാറ്റി...

ഒക്ടോബർ 19; മെഡിക്കൽ കോളേജിൽ നിന്ന് ആയുർവേദ ആശുപത്രിയിലേക്ക്, ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നത് ഒക്ടോബര്‍ 28 വരെ ഹൈക്കോടതി തടഞ്ഞു

ശിവശങ്കറിന്‍റെ അറസ്റ്റ്

ശിവശങ്കറിന്‍റെ അറസ്റ്റ്

ഒക്ടോബർ 27: കേസിലെ മറ്റൊരു പ്രതിയായ റബിന്‍സ് പിടിയിലാവുന്നു

ഒക്ടോബർ 28; ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പിന്നാലെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ എടുക്കുന്നു. . 6 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ അറസ്റ്റ് രേഖപ്പെടുത്തുന്നു.

 സ്വർണക്കടത്തിൽ വൻ ട്വിസ്റ്റ്: അറസ്റ്റ് മെമ്മോയിലെ ഞെട്ടിപ്പിക്കുന്ന വിവരം... പ്രതിസന്ധിയിൽ പിണറായി സ്വർണക്കടത്തിൽ വൻ ട്വിസ്റ്റ്: അറസ്റ്റ് മെമ്മോയിലെ ഞെട്ടിപ്പിക്കുന്ന വിവരം... പ്രതിസന്ധിയിൽ പിണറായി

Recommended Video

cmsvideo
Sivasankar's revelation about Pinarayi Vijayan | Oneindia Malayalam

English summary
time line of trivandrum airport gold smuggling case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X