കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പറ്റിപ്പോയി...!!നാറ്റിക്കരുത്, പ്ലീസ്!! കേരളത്തെ പാകിസ്ഥാനാക്കിയ ടൈംസ് നൗ മലയാളികളോട് മാപ്പ് പറഞ്ഞു!

കേരളത്തെ പാകിസ്ഥാനെന്ന് വിശേഷിപ്പിച്ചതിന് ടൈംസ് നൗവിനെതിരെ കടുത്ത പ്രതിഷേധവുമായി മലയാളികൾ രംഗത്തെത്തുകയായിരുന്നു. ഇതോടെയാണ് ചാനൽ മാപ്പു പറഞ്ഞത്.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തെ പാകിസ്ഥാനെന്ന് വിശേഷിപ്പിച്ച ടൈംസ് നൗ ഒടുവിൽ മലയാളികൾക്ക് മുന്നിൽ മുട്ടുമടക്കി. സംഭവം വിവാദമായതോടെയാണ് മാപ്പപേക്ഷയുമായി ചാനൽ രംഗത്തെത്തിയത്. കേരളത്തെ പാകിസ്ഥാനെന്ന് വിശേഷിപ്പിച്ചതിന് ടൈംസ് നൗവിനെതിരെ കടുത്ത പ്രതിഷേധവുമായി മലയാളികൾ രംഗത്തെത്തുകയായിരുന്നു. ഇതോടെയാണ് ചാനൽ മാപ്പു പറഞ്ഞത്.

മോദിയെ പരിഗണിക്കാത്ത ചൈനയ്ക്ക് പിണറായി മുത്ത്! കേരളത്തിന് എന്തും നൽകാം,പിണറായിക്ക് ചൈനയിലേക്ക് ക്ഷണംമോദിയെ പരിഗണിക്കാത്ത ചൈനയ്ക്ക് പിണറായി മുത്ത്! കേരളത്തിന് എന്തും നൽകാം,പിണറായിക്ക് ചൈനയിലേക്ക് ക്ഷണം

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ കേരള സന്ദർശനം സംബന്ധിച്ച റിപ്പോര്‍ട്ടിനിടെയാണ് കേരളത്തെ പാകിസ്ഥാനെന്ന് ചാനൽ വിശേഷിപ്പിച്ചത്. ഷാ കൊച്ചിയിൽ വന്നിറങ്ങിയ ഫൂട്ടേജിനൊപ്പം 'ഷാ ഹീഡ്സ് ടു പാകിസ്ഥാൻ' എന്നാണ് ടൈംസ് നൗ നൽകിയിരുന്നത്.

 മലയാളികളുടെ പ്രതിഷേധം

മലയാളികളുടെ പ്രതിഷേധം

ടൈംസ് നൗവിന്റെ പാകിസ്ഥാൻ പരാമർശത്തിനെതിരെ കടുത്ത പ്രതിഷേധം തന്നെ ഉയർന്നിരുന്നു. ടൈംസ് കൗ എന്ന ഹാഷ് ടാഗിലാണ് മലയാളികളുടെ പ്രതിഷേധം വ്യാപകമായത്. ഇതോടെയാണ് ചാനൽ മാപ്പ് പറഞ്ഞത്.

പാകിസ്ഥാനെന്ന് വിശേഷണം

പാകിസ്ഥാനെന്ന് വിശേഷണം

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ കേരള സന്ദർശനത്തിന്റെ റിപ്പോർട്ടിലാണ് ടൈംസ് നൗ കേരളത്തെ പാകിസ്ഥാനെന്ന് വിശേഷിപ്പിച്ചത്. ഇതാണ് മലയാളികളെ ചൊടിപ്പിച്ചത്. ഹാഷ് ബിജെപി വേഴ്സസ് ബീഫ് എന്ന ഹാഷ് ടാഗും ഇതിനൊപ്പം ചാനൽ നൽകിയിരുന്നു.

 കലാപ ഭരിതമായ അന്തരീക്ഷം

കലാപ ഭരിതമായ അന്തരീക്ഷം

പാകിസ്ഥാന് സമാനമായ സംസ്ഥാനത്ത് ബീഫ് വിഷയത്തിൽ സമരം നടക്കുമ്പോൾ അമിത് ഷാ എത്തി എന്നാണ് ടൈംസ് നൗവിന്റെ റിപ്പോർട്ട്. ബീഫ് വിഷയവുമായി ബന്ധപ്പെട്ട കലാപ ഭരിതമായ അന്തരീക്ഷത്തിലാണ് ഷാ ചെന്നിറങ്ങിയിരിക്കുന്നതെന്നും ടൈംസ് നൗ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

 കൈയ്യബദ്ധം പററിപ്പോയി

കൈയ്യബദ്ധം പററിപ്പോയി

മലയാളികളുടെ പ്രതിഷേധം കനത്തതോടെയാണ് ചാനൽ മാപ്പ് പറഞ്ഞത്. കൈയ്യബദ്ധം പറ്റിയതാണെന്നും വീണ്ടും വീണ്ടും അത്തരമൊരു വിശേഷണം നടത്തേണ്ടി വന്നതിൽ ക്ഷമ ചോദിക്കുന്നുവെന്നുമാണ് ചാനലിലൂടെ അറിയിച്ചത്.

 അമിട്ട് ഷാജി ഹാഷ് ടാഗ്

അമിട്ട് ഷാജി ഹാഷ് ടാഗ്

അമിത്ഷായുടെ കേരള സന്ദർശനത്തിന് മുന്നോടിയായി അമിട്ട്ഷാജി എന്ന പേരിൽ മലയാളികൾ ഹാഷ്ടാഗ് ആരംഭിച്ചിരുന്നു. ഇത് സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ് ആയിരുന്നു. ഇക്കാര്യം ദേശീയമാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു.

പാർട്ടിയെ ശക്തിപ്പെടുത്താൻ

പാർട്ടിയെ ശക്തിപ്പെടുത്താൻ

2019ലെ ലോക്സഭ തിരഞ്ഞെടുപ്പിനായി കേരളത്തിൽ എൻഡിഎയെ ശക്തിപ്പെടുത്തുന്നതിനാണ് അമിത് ഷാ കേരളത്തിലെത്തിയത്. മൂന്ന് ദിവസം ഷാ കേരളത്തിലുണ്ടാകും. ഇതിന്റെ ഭാഗമായി വിവിധ മത് നേതാക്കളുമായി ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു.

ബീഫ് വിവാദം

ബീഫ് വിവാദം

കേന്ദ്ര സർക്കാരിന്റെ കശാപ്പ് നിരോധന ഉത്തരവിനെതിരെ പ്രതിഷേധം ശക്തമായിരിക്കുന്നതിനിടെയാണ് ഷാ യുടെ കേരള സന്ദർശനം. കേന്ദ്ര സർക്കാരിന്റെ വിധിക്കെതിരെ കടുത്ത പ്രതിഷേധം തന്നെയാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നത്.

English summary
timesnow channel apologies for pakistan comment about kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X