Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിനി ടോമിന് പിന്നാലെ പോലീസ്; കേസെടുത്തത് ഈ വകുപ്പുകള്‍ പ്രകാരം, മുന്‍കൂര്‍ ജാമ്യം തേടിയേക്കും

കൊച്ചി: നടന്‍ ടിനി ടോമിനെതിരെ കടവന്ത്ര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. നടി അന്‍സിബ നല്‍കിയ ഹര്‍ജിയില്‍ കോടതി ഇടപെടലിനെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. വൈകാതെ ടിനിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. ഒരു പക്ഷേ അറസ്റ്റിന് സാധ്യതയുണ്ട്. ഇക്കാര്യം കണക്കിലെടുത്ത് ടിനി ടോം മുന്‍കൂര്‍ ജാമ്യം തേടിയേക്കുമെന്നും സൂചനയുണ്ട്. ടിനി അഭിഭാഷകരുമായി വിഷയം സംസാരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.

വിജയ് വീഴുമോ? എംഎല്‍എക്ക് 35 കോടി വാഗ്ദാനം, സെന്തില്‍ ബാലാജി കുരുക്കില്‍, 3 പേര്‍ പിടിയില്‍
വിജയ് വീഴുമോ? എംഎല്‍എക്ക് 35 കോടി വാഗ്ദാനം, സെന്തില്‍ ബാലാജി കുരുക്കില്‍, 3 പേര്‍ പിടിയില്‍

ജിഹാദി, മതംമാറ്റാന്‍ ശ്രമിച്ചു, ഡബിള്‍ ഡാഡി സിന്‍ഡ്രം തുടങ്ങിയ പദങ്ങള്‍ ഉപയോഗിച്ച് അപമാനിച്ചു എന്നാണ് അന്‍സിബയുടെ പരാതി. നടി നീന കുറുപ്പ് അന്‍സിബ നല്‍കിയ പരാതിക്ക് അനുകൂലമായി പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. വാട്‌സാപ്പ് വഴിയും അധിക്ഷേപിച്ചുവെന്നാണ് പറയപ്പെടുന്നത്. അന്‍സിബയുടെ പരാതി പോലീസ് ആദ്യം മുഖവിലക്കെടുത്തിരുന്നില്ല.

tini tom case ansiba hassan

പരാതിയുമായി ബന്ധപ്പെട്ട എല്ലാവരെയും പോലീസ് വിളിപ്പിക്കുകയും മൊഴി എടുക്കുകയും ചെയ്തിരുന്നു. തമാശ രൂപേണ വിളിച്ചതാണ് എന്നാണ് പോലീസ് വിലയിരുത്തിയത്. എന്നാല്‍ ഇത്തരം പരാമര്‍ശങ്ങള്‍ ആരെങ്കിലും തമാശയായി പറയുമോ എന്ന ചോദ്യം നേരത്തെ ഉയര്‍ന്നിരുന്നു. പോലീസ് നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് അന്‍സിബ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു.

ബഹുമാനപ്പെട്ട ഠീം ഠോം, കോടതീല്‍ ചെന്നിട്ട് മൈസ്രേട്ടിനെ അനുകരിക്കരുത്, പരിഹസിച്ച് എംഎ നിഷാദ്
ബഹുമാനപ്പെട്ട ഠീം ഠോം, കോടതീല്‍ ചെന്നിട്ട് മൈസ്രേട്ടിനെ അനുകരിക്കരുത്, പരിഹസിച്ച് എംഎ നിഷാദ്

പരാതിയില്‍ കഴമ്പുണ്ട് എന്ന് വിലയിരുത്തിയാണ് കോടതി കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. സത്യമേവ ജയതേ എന്നാണ് ഇതിനോട് അന്‍സിബ പ്രതികരിച്ചത്. സ്ത്രീത്വത്തെ അപമാനിക്കല്‍, മതവിദ്വേഷം പരത്തില്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ ഇതുവരെ ടിനി ടോം പ്രതികരിച്ചിട്ടില്ല. അദ്ദേഹം മുന്‍കൂര്‍ ജാമ്യം തേടിയേക്കുമെന്നാണ് സൂചന.

ബിഎന്‍എസ് 75, 74, 299, 302 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ടിനി ടോമിനെതിരെ കടവന്ത്ര പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതിയെ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. ഉടന്‍ നോട്ടീസ് നല്‍കുമെന്നാണ് വിവരം. ടിനി ടോം പോലീസില്‍ ഹാജരാകുമോ, അല്ലെങ്കില്‍ കോടതിയില്‍ ജാമ്യം തേടുമോ എന്നീ കാര്യങ്ങളെല്ലാം അറിയാന്‍ ഇനിയും കാത്തിരിക്കണം.

മതപരമായി അധിക്ഷേപിച്ചത് കോടതി വളരെ ഗൗരവത്തിലെടുത്തു എന്നാണ് മനസിലാകുന്നത്. പ്രഥമദൃഷ്ട്യാ കേസെടുക്കാന്‍ കഴമ്പുണ്ടെന്ന് കോടതി വിലയിരുത്തിയിരുന്നു. കൊച്ചിയില്‍ പോലീസുമായും മറ്റു സര്‍ക്കാര്‍ സംവിധാനങ്ങളുമായും വിവിധ പരിപാടികളില്‍ സഹകരിക്കുന്ന വ്യക്തിയാണ് ടിനി ടോം. ഈ സാഹചര്യത്തില്‍ പോലീസ് സ്വീകരിക്കുന്ന തുടര്‍ നടപടികളും ഏറെ ശ്രദ്ധിക്കപ്പെടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+