ടിനി ടോം ശ്രമിച്ചത് സിനിമ മേഖലയെ അടച്ചാക്ഷേപിക്കാനല്ല: വേദനയോടെയാണ് അദ്ദേഹം സംസാരിച്ചത്: എഎം ആരിഫ്
സിനിമ മേഖലയിലെ ലഹരി ഉപയോഗത്തിനെക്കുറിച്ച് ടിനി ടോം നടത്തിയ പ്രസ്താവനയെ അഭിനന്ദിക്കുന്നതിനോടൊപ്പം തന്നെ വലിയ തോതില്‍ വിമർശനങ്ങളും ഉയർന്ന് വന്നിരുന്നു. എംഎ നിഷാദ്, ജോയ് മാത്യു, ധ്യാന്‍ ശ്രീനിവാസന്‍ തുടങ്ങിയ സിനിമാ താരങ്ങളും ടിനി ടോമിന്റെ പ്രസ്താവനയെ ചോദ്യം ചെയ്തുകൊണ്ട് രംഗത്ത് വന്നു. 'അമ്മ' ഭാരവാഹി എന്ന നിലയിൽ ടിനി ടോമിന്റെ പ്രസ്താവന വീണ്ടുവിചാരമില്ലാത്തതാണെന്നും സഹപ്രവർത്തകരെ താറടിച്ചു കാണിച്ചുവെന്നുമായിരുന്നു ജോയി മാത്യു പറഞ്ഞത്. ടിനി ടോം പറഞ്ഞതൊക്കെ പ്രശസ്തിക്കുവേണ്ടിയായിരിക്കുമെന്നും ജോയ് മാത്യു പറഞ്ഞു.
എന്നാല്‍ ടിനി ടോം നടത്തിയ പ്രസ്താവനയെ അഭിനന്ദിക്കുകയാണ് സി പി എം നേതാവും ആലപ്പുഴ എംപിയുമായ എഎം ആരിഫ്. ഏതെങ്കിലും ഒരു വ്യക്തിയെയോ സിനിമ മേഖല ആകെയോ അടച്ച് ആക്ഷേപിക്കാനൊന്നുമല്ല അദ്ദേഹം ശ്രമിച്ചത്. മറിച്ച്, മയക്കുമരുന്നിൻ്റെ ഉപയോഗം ഒരു തലമുറ എങ്ങനെയാണ് ബാധിക്കുന്നത് എന്നായിരുന്നു അദ്ദേഹം ഉദാഹരണം സഹിതം അവിടെ വിശദീകരിച്ചതെന്നും എംഎം ആരിഫ് ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ഡോ.വന്ദനയെ മദ്യത്തിനും മയക്കുമരുന്നിനും അടിമയായ ഒരു സാമൂഹ്യദ്രോഹി കുത്തിക്കൊലപ്പെടുത്തിയ പശ്ചാത്തലത്തിൽ പ്രശസ്ത ചലച്ചിത്രതാരം ശ്രീ ടിനി ടോം മെയ് 5 ആം തീയതി കേരള സർവകലാശാല യുവജനോത്സവ വേദിയിൽ മുഖ്യാതിഥിയായി പങ്കെടുത്തു നടത്തിയ പ്രസംഗം കൂടുതൽ പ്രസക്തമാകുന്നു. മയക്കുമരുന്നിന് അടിമപ്പെട്ട് സ്വജീവിതവും മറ്റുള്ളവരുടെ ജീവിതവും തകർക്കുന്ന തരത്തിലേക്ക് നമ്മുടെ തലമുറയിലെ ഒരു ചെറിയ വിഭാഗം ചെറുപ്പക്കാർ ഉൾപ്പെടെ മാറുന്നതിനെ വേദനയോടെയാണ് ശ്രീ ടിനി ടോം അവതരിപ്പിച്ചത്.
അദ്ദേഹം തന്റെ പ്രസംഗത്തിൽ പറഞ്ഞു; താൻ ഒരു പുണ്യവാളൻ ഒന്നുമല്ല ജീവിതത്തിന്റെ വഴിത്തിരിവിൽ എവിടെയൊക്കെയോ വഴിപിഴച്ചു പോയിട്ടുണ്ട്'. പക്ഷേ "അതല്ല ജീവിതം; അതല്ല ലഹരി"എന്ന് തിരിച്ചറിഞ്ഞ് തന്റെ ജീവിതത്തിൽ ഉടനീളം സമൂഹത്തിൻറെ നന്മയ്ക്കായി എങ്ങനെ പ്രവർത്തിക്കാം എന്നായിരുന്നു ഉപദേശ മാർഗ്ഗേണ അദ്ദേഹം പ്രസംഗിച്ചത്.
സിനിമാരംഗത്തും മറ്റും ഈ മയക്കുമരുന്നിന്റെ സ്വാധീനം ഉണ്ടാവുന്നതിനെച്ചൊല്ലി ചലച്ചിത്ര നിർമ്മാതാക്കളുടെ സംഘടന പറഞ്ഞതിൻ്റെ തൊട്ടു പിന്നാലെയാണ് ശ്രീ ടിനി ടോം ഇതു പറഞ്ഞത്. ഏതെങ്കിലും ഒരു വ്യക്തിയെയോ സിനിമ മേഖല ആകെയോ അടച്ച് ആക്ഷേപിക്കാനൊന്നുമല്ല അദ്ദേഹം ശ്രമിച്ചത്. മറിച്ച്, മയക്കുമരുന്നിൻ്റെ ഉപയോഗം ഒരു തലമുറ എങ്ങനെയാണ് ബാധിക്കുന്നത് എന്നായിരുന്നു അദ്ദേഹം ഉദാഹരണം സഹിതം അവിടെ വിശദീകരിച്ചത്.
കേരള യൂണിവേഴ്സിറ്റി യൂണിയൻ യുവജനോത്സവം യുവാക്കളുടെ ഉത്സവമാണ്. യുവാക്കളുടെ ലഹരിയായി കലയും സാഹിത്യവും എല്ലാം മാറണം. 'ലഹരി മരുന്നുകളല്ല ലഹരി എന്ന് യുവതലമുറ തിരിച്ചറിയണം' എന്ന അദ്ദേഹത്തിന്റെ ഉൽബോധനം ഇവിടെ കുറെ കൂടി പ്രസക്തമാവുകയാണ്. മദ്യപിച്ച് മദോന്മത്തനായ ഒരു ഭ്രാന്തൻ മയക്ക് മരുന്നും കൂടി കഴിച്ചപ്പോഴാണ് ഒരു സാധു പെൺകുട്ടിയുടെ, ഒരു മികച്ച ഡോക്ടറുടെ ജീവൻ അപഹരിച്ചെടുത്തത്; നിരവധി പേരെ കുത്തി പരിക്കേൽപ്പിച്ചത്.
അതിനിടയിൽ അത് വിവാദമാക്കി "ക്ഷീരമുള്ള ഒരു അകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന് കൗതുകം" എന്നപോലെ കുറ്റവാളികളെ കണ്ടു പിടിക്കാൻ നടത്തുന്ന നാണംകെട്ട ചില പ്രചാരണ പ്രവർത്തനങ്ങൾക്കപ്പുറം മാനവരാശിയെ, യുവത തലമുറയെ ഗ്രച്ചിരിക്കുന്ന മയക്കുമരുന്നിൽ നിന്നും രക്ഷപ്പെടുത്തുവാൻ വേണ്ടിയിട്ടുള്ള ശക്തമായ നിയമ സംവിധാനങ്ങളും ഇടപെടലുകളുമാണ് വേണ്ടത്. സമൂഹത്തെ ബോധവൽക്കരിക്കുകയാണ് വേണ്ടത്. അതിനുവേണ്ടി ശ്രീ ടിനി ടോം നടത്തിയ ആ ഉജ്ജ്വലമായ പ്രസംഗത്തിന് ഞാൻ അദ്ദേഹത്തെ അങ്ങേയറ്റം അഭിനന്ദിക്കുകയാണ്.
-
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
'എനിക്കെന്താ ദേഷ്യപ്പെട്ടൂടെ, മനപ്പൂർവ്വം അങ്ങനെ ചെയ്താൽ ദേഷ്യം വരില്ലേ', മമ്മൂട്ടി പറഞ്ഞത്












Click it and Unblock the Notifications