ഓട്ടോറിക്ഷയില്‍ ടിപ്പര്‍ ലോറിയിടിച്ച് നാല് മരണം; ഡ്രൈവര്‍ പൊലീസ് കസ്റ്റഡിയില്‍
കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ ടിപ്പര്‍ ലോറി ഓട്ടോറിക്ഷയിലിടിച്ച് നാല് പേര്‍ മരിച്ചു. ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. രാമന്തളി സ്വദേശികളായ ഗണേശന്‍, ഭാര്യ ലളിത, ബന്ധുവിന്റെ മകളാായ ആരാധ്യ എന്നിവരാണ് മരിച്ചത്. അമിത വേഗതയിലെത്തിയ ടിപ്പര്‍ ഓട്ടോറിക്ഷയിലും മീന്‍ വില്‍പ്പന നടത്തുന്ന ഗുഡ്‌സ് ഓട്ടോയിലും ഇടിയ്ക്കുകയായിരുന്നു.
പരിക്കേറ്റവരെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ചികിത്സയില്‍ കഴിയുന്നവരില്‍ രണ്ടുകുട്ടികളുടെ നില ഗുരുതരമാണ്. മരിച്ചവരുടെ മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

ഓട്ടോയില്‍ സഞ്ചരിച്ചിരുന്ന വിപി ശ്രീജിത്, ഭാര്യ ആശ, മരിച്ച ഗണേശന്റെ മകള്‍ ലിഷണ, സഹോദരി ആതിര, ഗുഡ്‌സ് ഓട്ടോയുടെ ഡ്രൈവര്‍ അനില്‍കുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തെ തുടര്‍ന്ന് ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.












Click it and Unblock the Notifications