• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബസ്സോടിച്ച് മടുത്തു; പുത്തന്‍ പരീക്ഷണത്തിനൊരുങ്ങി കെഎസ്ആര്‍ടിസി, ഇനി മുഴുവന്‍ വൈദ്യുതിയില്‍

Google Oneindia Malayalam News

തിരുവനന്തപുരം: ബസ് ഓടിച്ച് മടുത്തു, ഇനി ഓട്ടോയില്‍ പരീക്ഷണം, പുത്തന്‍ ആശയവുമായി കെഎസ്ആര്‍ടിസിയെത്തുന്നു. ഓട്ടോറിക്ഷയിലാണ് സര്‍ക്കാരിന്റെ പുതിയ പരീക്ഷണം നടത്തുന്നത്. ഇനി കെഎസ്ആര്‍ടിസിയും ഓട്ടോ ഓടിക്കും. 30 ഇലക്ട്രിക്ക് ഓട്ടോകള്‍ കെടിഡിഎഫ്‌സി വഴി വാങ്ങി വിതരണം ചെയ്യുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജുവാണ് നിയമസഭയില്‍ അറിയിച്ചത്.

ആര്യന്റെ രക്തസാമ്പിള്‍ എടുത്തില്ല, ഷാരൂഖിന്റെ മകനായത് കൊണ്ട് കുടുക്കിയതെന്ന് ശത്രുഘ്‌നന്‍ സിന്‍ഹആര്യന്റെ രക്തസാമ്പിള്‍ എടുത്തില്ല, ഷാരൂഖിന്റെ മകനായത് കൊണ്ട് കുടുക്കിയതെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ

തിരക്കുള്ള സ്ഥലങ്ങളില്‍ നിന്ന് ബസ് സ്റ്റാന്‍ഡുകളിലേക്ക് യാത്രക്കാരെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്ആര്‍ടിസി പുത്തര്‍ പരീക്ഷണത്തിന് മുതിരുന്നത്. ആദ്യഘട്ടത്തിലാണ് 30 ഇലക്ട്രിക്ക് ഓട്ടോറിക്ഷകള്‍. രണ്ടാം ഘട്ടമാകുമ്പോഴേക്കും 500 ഇലക്ട്രിക്ക് ഓട്ടോറിക്ഷകള്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ നിരത്തിലിറക്കാനാണ് കെഎസ്ആര്‍ടിസിയുടെ പദ്ധതി. മൂന്നാം ഘട്ടത്തില്‍ ഇലക്ട്രിക്ക് കാറും വാങ്ങുമെന്ന് മന്ത്രി അറിയിച്ചു.

ഇന്ധനക്കൊള്ള തുടരുന്നു: വിലയില്‍ ഇന്നും വര്‍ദ്ധന, പെട്രോള്‍ വില തിരുവനന്തപുരത്ത് 107 കടന്നുഇന്ധനക്കൊള്ള തുടരുന്നു: വിലയില്‍ ഇന്നും വര്‍ദ്ധന, പെട്രോള്‍ വില തിരുവനന്തപുരത്ത് 107 കടന്നു

തിരുവനന്തപുരം നഗരത്തിനായി 50 വൈദ്യുതിബസുകള്‍ വാങ്ങുമെന്നും ഇതിനായി 47.5 കോടി കിഫ്ബി വഴി അനുവദിച്ചിട്ടുണ്ടെന്നും ഇ.ടി. ടൈസന്റെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.ഇരുചക്രവാഹനം ഉപയോഗിച്ച് തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ക്കായി ഈ സാമ്പത്തികവര്‍ഷം മുതല്‍ 10,000 ഇലക്ട്രിക് ഇരുചക്രവാഹനങ്ങളും 5000 ഇലക്ട്രിക് ഓട്ടോറിക്ഷയും വാങ്ങാന്‍ 200 കോടിയുടെ വായ്പപ്പദ്ധതി ധനകാര്യ സ്ഥാപനങ്ങളുമായി ചേര്‍ന്ന് രൂപംനല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കെഎസ്ആര്‍ടിസിയെ കൂടുതല്‍ ജനകീയമാക്കുവാന്‍ വിവിധ പദ്ധതികളാണ് സര്‍ക്കാര്‍ ഇതിനോടകം അവിഷ്‌കരിച്ചരിക്കുന്നത്. കെഎസ്ആര്‍ടിസി ബസുകളില്‍ സൈകിളുകളും ഇലക്ട്രിക് സ്‌കൂടെറുകളും കൊണ്ടുപോകാനുള്ള സൗകര്യമൊരുക്കുമെന്ന പദ്ധതി കെഎസ്ആര്‍ടിസി പ്രഖ്യാപിച്ചിരുന്നു. നവംബര്‍ ഒന്നു മുതല്‍ ഇത് നടപ്പാക്കാന്‍ കെഎസ്ആര്‍ടിസി ഉദ്ദേശിക്കുന്നത്. കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര ലോ ഫ് ളോര്‍ ബസുകളിലും ബെന്‍ഗ്ലൂരിലേക്കുള്ള സ്‌കാനിയ, വോള്‍വോ ബസുകളിലുമാണ് ഇത്തരം സൗകര്യം ഒരുക്കാന്‍ കെഎസ്ആര്‍ടിസി ഉദ്ദേശിക്കുന്നതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞിരുന്നു.

 ഉത്രവധക്കേസ് വിധിയിൽ അമ്മയുടെ അതൃപ്തി സ്വാഭാവികമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി ഉത്രവധക്കേസ് വിധിയിൽ അമ്മയുടെ അതൃപ്തി സ്വാഭാവികമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി

ഇതിനൊരു നിശ്ചിത തുക ഈടാക്കിയിട്ടായിരിക്കും ഇത്തരത്തില്‍ സൈകിളുകളും ഇലക്ട്രിക് സ്‌കൂടെറുകളും കൊണ്ടു പോകാന്‍ സാധിക്കുക. കോവിഡ് പ്രതിസന്ധി മൂലം കെഎസ്ആര്‍ടിസി ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചിരുന്നു. ഇത് കുറക്കുമെന്ന് മന്ത്രി പറയുകയും ചെയ്തിരുന്നു. ടൂര്‍ പാക്കേജും മറ്റുമായാണ് സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയെ പ്രോത്സാഹിപ്പിക്കുന്നത്. കൂടാതെ സ്‌കൂള്‍ തുറക്കുമ്പോഴേക്കും കെഎസ്ആര്‍ടിസി ബോണ്ട് സര്‍വീസ് പദ്ധതിയും ആവിഷ്‌കരിച്ചിരിട്ടുണ്ട്. എവിടെ നിന്ന് വേണമെങഅകിലും വിദ്യാര്‍ത്ഥികളെ സ്‌കൂളിലേക്ക് എത്തിക്കുകയും അവരെ തിരിച്ച് വീട്ടിലാക്കുകയും ചെയ്യുകയാണ് പദ്ധതി. അത് പോലെ ഗ്രാമപ്രദേശങ്ങളിലേക്ക് പ്രത്യേക ഗ്രാമവണ്ടികള്‍ സര്‍വീസ് നടത്തുന്ന പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്. ഈ വണ്ടികള്‍ക്ക് കെഎസ്ആര്‍ടിസിയുടെ നിരക്ക് തന്നെയാണ് ഈടാക്കുക. കൂടാതെ കെഎസ്ആര്‍ടിസി പമ്പുകളില്‍ നിന്ന് പൊതുജനങ്ങള്‍ക്ക്് ഇന്ധനം നിറക്കാമെന്ന പദ്ധതിയും കെഎസ്ആര്‍ടിസി ആവിഷ്‌കരിച്ചിരുന്നു. നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസിയെ കരകറ്റുക എന്ന ലക്ഷ്യത്തിന്റെ ഭാഗം തന്നെയാണ് ഈ പുത്തന്‍ ആശയവും. ഇതിലൂടെ ഇന്ത്യന്‍ ഓയിലില്‍ നിന്നും തറവാടകയും കമ്മീഷനും ജീവനക്കാര്‍ക്ക് അധികമായി ലഭിക്കുമെന്നാണ് ഈ പദ്ധതിയുടെ പ്രത്യേകത.

മസിനഗുഡിയില്‍ ഒളിച്ച നരഭോജി കടുവ വീണ്ടും പുറത്തേക്ക്.... എട്ട് ദിവസത്തിനൊടുവില്‍ ക്യാമറയില്‍മസിനഗുഡിയില്‍ ഒളിച്ച നരഭോജി കടുവ വീണ്ടും പുറത്തേക്ക്.... എട്ട് ദിവസത്തിനൊടുവില്‍ ക്യാമറയില്‍

cmsvideo
  കോഴിക്കോട് KSRTC സ്റ്റാൻഡിന് ബലക്ഷയം..തൂണിന് ആവശ്യത്തിന് കമ്പിയില്ല..സ്റ്റാൻഡ് മാറ്റുന്നു

  കേരളപ്പിറവി ദിനത്തോടെ കെഎസ്ആര്‍ടിസിയുടെ മുഖഛായ തന്നെ മാറ്റുന്ന പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ദീര്‍ഘ ദൂരയാത്രക്ക് അനുയോജ്യമായ അത്യാധുനിക ശ്രേണിയില്‍ ഉള്ള 100 പുതിയ ബസുകള്‍ പുറത്തിറക്കാനാണ് കെഎസ്ആര്‍ടിസി കേരളപ്പിറവി ദിനത്തോടെ ഒരുങ്ങുന്നത്. സ്ലീപ്പര്‍, സെമി സ്ലീപ്പര്‍, എയര്‍ സസ്‌പെന്‍ഷന്‍ നോണ്‍ എസി തുടങ്ങിയ ശ്രേണിയില്‍ ഏറ്റവും പുതിയ മോഡലായ ബിഎസ് 6 മോഡല്‍ ബസ്സാണ് കഎസ്ആര്‍ടിസി പുറത്തിറക്കുകയെന്ന് മന്ത്രി അറിയിച്ചു. അടുത്ത ഫെബ്രുവരിയോടെ മുഴുവന്‍ ബസ്സുകളും നിരത്തിലിറക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. എട്ട് സ്ലീപ്പര്‍ , 20 സെമി സ്ലീപ്പര്‍, 72 എയര്‍ സസ്‌പെന്‍ഷന്‍ നോണ്‍ എസി ബസുകളാണ് കെഎസ്ആര്‍ടിസി വാങ്ങുക. കെഎസ്ആര്‍ടിസിയുടെ നവീകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ സാമ്പത്തിക വര്‍ഷം അനുവദിച്ച 50 കോടി രൂപയില്‍ നിന്നും 44.64 കോടി രൂപ ഉപയോഗിച്ചാണ് ബസുകള്‍ വാങ്ങാന്‍ കെഎസ്ആര്‍ടിസി ഉദ്ദേശിക്കുന്നത്. ഇതോടെ കേരളത്തിന് സ്ലീപ്പര്‍ ബസുകള്‍ ഇല്ല എന്ന പോരായ്മ പരിഹരിക്കാന്‍ സാധിക്കുകയും ചെയ്യും.

  കിടിലൻ ലുക്കിൽ നമ്മടെ 'ക്ടാവ്'; ഗായത്രി സുരേഷിന്റെ ഇൻസ്റ്റാഗ്രാം ചിത്രങ്ങൾ വൈറൽ

  English summary
  Tired of busses; KSRTC ready for new test, now at full power
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X