Get Updates
Get notified of breaking news, exclusive insights, and must-see stories!

കർക്കിടക വാവ് ബലി; തിരുനാവായയിൽ വിപുലമായ ക്രമീകരണങ്ങൾ.. ചടങ്ങുകൾ പുലർച്ചെ 2 ന് തുടങ്ങും

മലപ്പുറം; തെക്കൻ കാശിയെന്ന് അറിയപ്പെടുന്ന മലപ്പുറം തിരുന്നാവായ നാവാ മുകുന്ദ ക്ഷേത്രത്തിൽ കർക്കിടക ബലിയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കഴിഞ്ഞ രണ്ട് തവണയും കൊവിഡ് സാഹചര്യത്തിൽ ബലിതർപ്പണങ്ങൾ ചടങ്ങുകൾ നടന്നിരുന്നില്ല. പിതൃമോക്ഷ പൂജകളും മറ്റ് വഴിപാടുകളും മാത്രം നടത്തി ബലിതർപ്പണം വീടുകളിൽ ആക്കണം എന്ന നിർദ്ദേശമായിരുന്നു ക്ഷേത്ര അധികൃതർ നൽകിയത്. എന്നാൽ കൊവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ ഈ വർഷം വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നതെന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ കെ പരമേശ്വരന്‍ വൺ ഇന്ത്യ മലയാളത്തോട് പറഞ്ഞു.

സംസ്ഥാനത്തെ പ്രധാന തീർത്ഥാടന കേന്ദ്രമാണ് ത്രിമൂർത്തികളുടെ സംഗമ സ്ഥാനമെന്ന് അറിയപ്പെടുന്ന മലപ്പുറത്തെ തിരുനാവായ നാവാമുകുന്ദ ക്ഷേത്രം. പിതൃതർപ്പണത്തിനായി പതിനായിരങ്ങളാണ് ഇവിടെ എത്താറുള്ളത്. നിളയോട് ചേർന്ന് കിടക്കുന്ന നാവാമുകുന്ദ ക്ഷേത്രത്തിലാണ് ബലിയർപ്പിക്കാനായി കൂടുതൽ ആളുകൾ എത്താറുള്ളത്.

02-1470114324-vavu-5-1533461635-1595

28 ന് പുലർച്ചെ 2 മണിയോടെയാണ് ബലിതർപ്പണ ചടങ്ങുകൾ തുടങ്ങുക. ഉച്ചയ്ക്ക് രണ്ട് മണി വരെ ചടങ്ങുകൾ നടക്കും. ക്ഷേത്രത്തിലെ പ16 കർമ്മികളുടെ നേതൃത്വത്തിലായിരിക്കും ചടങ്ങുകൾ നടക്കുക.

ക്ഷേത്രത്തിൽ തലേദിവസം എത്തുന്ന ഭക്തർക്കായുള്ള താമസ സൗകര്യങ്ങളും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി ഗ്രൗണ്ടുകളും ഒരുക്കിയതായി ക്ഷേത്രം അധികൃതർ അറിയിച്ചു. കഴിഞ്ഞ രണ്ട് വർഷവും കൊവിഡിനെ തുടർന്ന് ക്ഷേത്രത്തിൽ ചടങ്ങുകൾ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഇത്തവണ കുറഞ്ഞത് എഴുപതിനായിരത്തോളം പേരെങ്കിലും ബലിതർപ്പണത്തിന് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.

ബലിതർപ്പണത്തിന് എത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പോലീസ് ,അഗ്നിശമന സേനങ്ങളുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. ഭാരതപുഴയിൽ വെള്ളം കൂടിയ സാഹചര്യത്തിൽ പ്രത്യേക തോണിയും മുങ്ങൽ വിദഗ്ദരുടെ സേവനവും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രത്യേക മെഡിക്കൽ സംഘവും ക്ഷേത്ര
ത്തിൽ ക്യാമ്പ് ചെയ്യും.വാവുബലിക്കെത്തുന്നവര്‍ക്കായി കെ എസ് ആർ ടി സി പ്രത്യേക സർവ്വീസുകളും ഏർപ്പെടുത്തിയതായി ക്ഷേത്രം
അകൃതർ അറിയിച്ചു.

വാവുബലി;ക്ഷേത്രങ്ങളിലെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്

കർക്കടക വാവുബലിയ്ക്കായി സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ അവസാന വട്ട ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ശ്രീനാരായണ ഗുരു സ്ഥാപിച്ച അദ്വൈതാശ്രമത്തിൽ ബലിതർപ്പണത്തിനായി വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. ആലുവ മണപ്പുറത്ത് ദേവസ്വം ബോര്‍ഡ് 80 ബലിത്തറകള്‍ സജ്ജീകരിക്കും. 75 രൂപയാണ് ബലിതര്‍പ്പണത്തിനുള്ള നിരക്ക്.

Recommended Video

cmsvideo
    നാടകീയ രംഗങ്ങൾക്ക് ഒടുവിൽ രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്തു |*India

    പെരുമ്പാവൂര്‍ ചേലാമറ്റം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പുലര്‍ച്ചെ രണ്ടിന് ബലിതര്‍പ്പണം തുടങ്ങും. 30 ബലിത്തറകൾ ആണ് ഇവിടെ തയ്യാറാക്കുക. ഒരേ സമയം ആയിരം പേർക്ക് ബലിയിടാനാകും. വാവുബലിയുടെ ഭാഗമായി വയനാട്ടിലെ കാട്ടിക്കുളം, തിരുനെല്ലി, പൊൻകുഴി എന്നിവിടങ്ങളിൽ ഗതാഗതക്രമീകരണങ്ങൾ ഏർപ്പെടുത്തും.27, 28 തീയതികളിൽ കാട്ടിക്കുളം മുതൽ തിരുനെല്ലി വരെയും 28-ന് മുത്തങ്ങ ആർടിഒ ചെക്പോസ്റ്റ് മുതൽ മൂലഹള്ള വരെയുമാണ് നിയന്ത്രണമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+